പാക് ഗായിക റാബി പിസാഡ സംഗീത ലോകത്തു നിന്നും വിടവാങ്ങുകയാണെന്ന് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ച് രംഗത്ത് .തന്റെ സ്വകാര്യ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും പുറത്തുവന്നതിന് പിന്നാലെയാണ് അവര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
കഴിഞ്ഞയാഴ്ചയാണ് ഇവര്‍ മൊബൈലില്‍ പകര്‍ത്തിയ അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവന്നത്. എങ്ങനെയാണ് ഇവ പുറത്തായതെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.
റാബി ചെയ്ത പല കാര്യങ്ങളും വലിയ വിവാദമായിരുന്നു. നേരത്തേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ഭീഷണിയെന്നോണം ശരീരം മുഴുവന്‍ ബെല്‍റ്റ് ബോംബ് ധരിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത് വാര്‍ത്താ പ്രാധാന്യം നേടി
പിന്നീട് കശ്മീരില്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ കഴുത്തില്‍ പാമ്പിനെ ചുറ്റിയും മുതലകളോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ചും ശ്രദ്ധനേടി. കശ്മീരിന്റെ പുത്രി എന്നു പറഞ്ഞ് മോദിക്കുള്ള താക്കീതായാണ് ഈ ഫോട്ടോയും പങ്കുവച്ചത്.
എന്റെ തെറ്റുകള്‍ക്ക് അല്ലാഹു എന്നോട് പൊറുക്കട്ടെയെന്നും ജനങ്ങളുടെ മനസ്സ് ആര്‍ദ്രമാകട്ടെ എന്നാശംസിച്ചുമാണ് അവര്‍ ട്വിറ്ററിലൂടെ സംഗീത ലോകത്തു നിന്നും വിടവാങ്ങുകയാണെന്ന് അറിയിച്ചത്