മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ചാറ്റ് ഷോകള്‍. രസകരമായ അവതരണത്തിലൂടെയും ഗെയിമുകളിലൂടെയും പ്രസിദ്ധമാണ് മഴവില്‍മനോരമയിലെ ചാറ്റ് ഷോ ഒന്നും ഒന്നും മൂന്ന്. ഗായിക റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിക്ക് ഏറെ ആരാധകരുണ്ട്. ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയപ്പോള്‍ തന്നെ മികച്ച സ്വീകരണമാണ് റിമി ടോമിക്ക് ലഭിച്ചത്. പരിപാടിയിലേക്കെത്തുന്ന അതിഥികളോട് താരം ചോദിക്കുന്ന ചോദ്യങ്ങളും രസകരമായ ടാസ്്ക്കുകളുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. ഞായറായ്ചകളില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ ഇത്തവണ ആരായിരിക്കും അതിഥിയായെത്തുന്നതെന്ന ചോദ്യം ആരാധകര്‍ ഉന്നയിക്കാറുണ്ട്. പരിപാടിക്ക് മുന്നോടിയായി പ്രമോ വീഡിയോയും പുറത്തുവിടാറുണ്ട്. നാളെ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രൊമോ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ഇത്തവണ ഉര്‍വശിയും ഭാഗ്യലക്ഷ്മിയുമാണ് ഇത്തവണത്തെ എപ്പിസോഡില്‍ എത്തുന്നതെന്നാണ് പ്രൊമോയില്‍ കാണിക്കുന്നത്. വളരെ നാളുകള്‍ക്ക് ശേഷമാണ് ഉര്‍വശി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നത്. ഭാരമൊക്കെക്കുറച്ച് സുന്ദരിയായാണ് ഉര്‍വശി എത്തിയിരിക്കുന്നത്. ചുവന്ന സാരിയുടുത്ത ചുവന്ന നിറത്തിലുളള പൊട്ടൊക്കെയിട്ട് ഉര്‍വശി പഴയതിലും സുന്ദരി ആയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇതോ സന്തോഷത്തോടെയാണ് റിമി താരത്തെ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. ഉര്‍വശിയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഇരുവരുടേയും വിശേഷങ്ങളും സിനിമയിലെ രസകരമായ ഓര്‍മ്മകളുമൊക്ക പങ്കുവയ്ക്കുന്നത് കേള്‍ക്കാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.
സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ താരങ്ങള്‍ തുറന്നുപറയുന്നുണ്ട്. സിനിമയിലെ സീനുകളെക്കുറിച്ച് റിമുയുടെ ചോദ്യങ്ങളും അതിന് റിമിടോമി നല്‍കുന്ന മറുപടിയും ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഏറ്റവും ഒറ്റപ്പെട്ട നിമിഷങ്ങളെക്കുറിച്ചും ഉര്‍വശി തുറന്നുപറയുന്നുണ്ട്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഒരാളുടെ മരണത്തെക്കുറിച്ചും ഉര്‍വശി പറയുന്നത് പ്രൊമോയില്‍ ഉണ്ട്. എന്നാല്‍ അതാരാണെന്നോ എന്താണ് സംഭവമെന്നോ വ്യക്തമല്ല. പ്രൊമോ എത്തിയതോടെ എന്താണ് സംഭമെന്ന് അറിയാനുളള ആകാംഷയിലാണ് ആരാധകര്‍.