ആരാധകരുടെ പ്രിയ താരമാണ് പേര്‍ളി മാണി. പേര്‍ളിയുടേയും ശ്രീനീഷിന്റെയും നില ബേബിയുടെയും ഓരോ വിശേഷങ്ങളും സ്വന്തം വീട്ടിലെ അംഗങ്ങളുടെ സന്തോഷം പോലെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന ഫോട്ടോകളും വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ശ്രീനീഷിനെയും പേർളിയെക്കാൾ ആരാധകർ നില് ബേബിക്കുണ്ടെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ വൻ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത് നില ബേബിയുടെ ഒരു വീഡിയോയാണ്.
പേർലിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കയറി നില തന്നെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മയെ പോലെ തന്നെ വ്ലോഗിംഗ് പരിപാടി മകളും തുടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ക്യാമറ താഴെ വെച്ച് ഫോണിൽ നോക്കി വലോഗിങ് നടത്തുകയാണ് നില ബേബി. ഈ വീഡിയോ നിമിഷനേരം കൊണ്ട് ആരാധകര് കാണുകയും ഏറ്റെടുക്കുകയും ചെയ്തു. ഈ പ്രായത്തിലെ നില ബേബി വീഡിയോ ചെയ്ത് തുടങ്ങിയോ എന്നാണ് ആരാധകര് ചോദിക്കുന്നത്. വീഡിയോ ചെയ്യുക മാത്രമല്ല അത് പോസ്റ്റ് ചെയ്യാനും പഠിച്ചു.
കാരണം പേർളിയുടെ അടുത്ത സ്റ്റോറിയിൽ കഴിഞ്ഞ വീഡിയോ പോസ്റ്റ് ചെയ്തത് നില ബെബിയാണെന്ന് പറയുന്നുണ്ട്. അതോടെ അക്കര്യത്തിനും തീരുമാനം ആയി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മഞ്ജു വാര്യർ വരുകയും നില ബേബിയോടൊപ്പം വീഡിയോ എടുതത്തെല്ലാം വൈറലായി മാറിയിരിന്നു.
പേർളിയുടെ ഇന്റർവ്യൂവും വല്ലാതെ ജനപ്രീതി നേടി മുന്നോട്ട് പോവുകയാണ്. നിരവധി താരങ്ങളെ പേർളി തന്റെ യൂട്യൂബ് ചാനലിൽ 'പേർളി മാണി ഷോയിൽ' വിളിച്ച് അഭിമുഖം എടുക്കാറുണ്ട്. ലക്ഷക്കണിന് ആളുകളാണ് വീഡിയോ കാണാറുള്ളത്. സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് പേർളി അഭിമുഖങ്ങൾ എടുക്കാറുള്ളത്. 2019 ജനുവരി 17 ന് ശ്രീനിഷുമായി പേളി മാണിയുടെ വിവാഹനിശ്ചയം നടന്നത് . ഇതിനെത്തുടർന്ന് 2019 മെയ് 5-ന് ഒരു ക്രിസ്ത്യൻ വിവാഹവും 2019 മെയ് 8-ന് ഒരു ഹിന്ദു വിവാഹവും നടന്നു. രണ്ട് വർഷത്തെ ദാമ്പത്യ സുഖം ആസ്വദിച്ച ശേഷം, ദമ്പതികൾ മാതാപിതാക്കളെ അനുഗ്രഹിക്കുകയും 2021 മാർച്ച് 20-ന് സുന്ദരിയായ ഇപ്പോഴത്തെ മലയാളികളുടെ പ്രിയങ്കരിയായ നില ബേബി ജനിക്കുകയും ചെയ്‌തു . അജിത് കുമാർ നായകനായ വലിമൈ എന്ന ചിത്രത്തിലൂടെയാണ് പേളി മാണിയുടെ അവസാന സിനിമ. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു നില ബേബിയുടെ ആദ്യ പിറന്നാൾ ആഘോഷിച്ചത്.