മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ്ബോസിലെത്തി സുഹൃത്തുക്കളായ ഇവര്‍ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. പേളി മാണി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരുടെ അടുത്തിടെയാണ് ആരാധകരെ അറിയിച്ചത്.ഇതോടെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷവും തുടങ്ങി. പിന്നീട് ഗര്‍ഭിണിയായ വിശേഷങ്ങള്‍ പങ്കുവച്ച് പേളി എത്തിയിരുന്നു.ഇരുവരുടെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തു. ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പേളി മാണി പറയാറുണ്ട്. അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പേളി എത്താറുണ്ട്. കുഞ്ഞുവയറില്‍ കൈചേര്‍ത്ത് വച്ച് റെക്കോഡിങ് സ്റ്റിയൂഡിയോയില്‍ നില്‍ക്കുന്ന താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ പേളിയുടെ വയറ്റില്‍ മുഖം ചേര്‍ത്ത് പാട്ടുപാടുന്ന ശ്രീനിഷിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
ശ്രീനിഷ് അരവിന്ദായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ക്യൂട്ട് വീഡിയോ പങ്കുവെച്ചത്. പേളിയുടെ വയറില്‍ മുഖം ചേര്‍ത്തുവെച്ചായിരുന്നു ശ്രീനി പാടിയത്. ഇടയ്ക്ക് പേളി ഭര്‍ത്താവിനെ ചേര്‍ത്തുപിടിക്കുന്നുണ്ട്. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പങ്കുവെച്ചും പേളി മാണി എത്താറുണ്ട്. ആദ്യത്തെ സ്‌കാനിംഗ് നടത്തിയതിനെക്കുറിച്ചും മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളുമെല്ലാം പങ്കുവെച്ചും താരമെത്താറുണ്ട്. കുഞ്ഞതിഥി അനങ്ങിത്തുടങ്ങിയെന്ന് പറഞ്ഞായിരുന്നു അടുത്തിടെ താരമെത്തിയത്. കുഞ്ഞിന്റെ ചലനങ്ങളെല്ലാം പേളിയും ശ്രീനിയും കൃത്യമായി വീക്ഷിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. കുഞ്ഞ് വരുന്നുണ്ടെന്നറിഞ്ഞ നിമിഷം മുതല്‍ അച്ഛനിലേക്കുള്ള യാത്ര തുടങ്ങിയെന്നായിരുന്നു ശ്രിനിഷ് അരവിന്ദ് പറഞ്ഞത്.
തന്റെ കുഞ്ഞ് അനങ്ങുമ്പോള്‍ അത് സഹോദരിയെ അറിയിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പേളി പങ്കുവച്ചിരുന്നു. ഇത് എക്കാലത്തെയും മനോഹരവും ആവേശകരവുമായ ഒരു ഫീലിംഗാണെന്നും നടി പറയുന്നു. കുഞ്ഞ് അനങ്ങുന്നതിന്റെ സന്തോഷം ഫ്ളാറ്റിലുളള സഹോദരി റിനിതയെയാണ് താന്‍ അറിയിച്ചതെന്നും പേളി പറയുന്നു.റിനിതയെ ഈ വിവരം ചാറ്റിലൂടെ അറിയിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടും പേളി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു. ബേബി മൂവിംഗ് എന്ന് പേളി കുറിച്ചപ്പോള്‍ ഇതിന് മറുപടിയായി എന്ത്, ഞാന്‍ ഉടനെ അങ്ങോട്ട് വരാം എന്നായിരുന്നു റിനിതയുടെ മറുപടി.