മഴവില്‍ മനോരമയിലെ 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് നടി ജിസ്മി ജിസ്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ സോണി എന്ന കഥാപാത്രത്തെയാണ് ജിസ്മി അവതരിപ്പിച്ചിരുന്നത്. കാര്‍ത്തിക ദീപം എന്ന സീരിയലിലെ ജിസ്മി ചെയ്ത വില്ലത്തി വേഷമാണ് പ്രേക്ഷക ശ്രദ്ധനേടി കൊടുത്തത്. അതിന് ശേഷമാണ് ജിസ്മി, മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അഭിനയിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ താരം വളരെ സജീവമാണ്. അടുത്തിടെ ആണ് താരം താന്‍ ഒരു അമ്മയാകാന്‍ പോവുകയാണ് എന്ന വാര്‍ത്ത പങ്കുവെച്ചത്. ഇപ്പോള്‍ കുഞ്ഞ് ജനിച്ചിരിക്കുകയാണ് എന്ന വാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഗര്‍ഭിണി ആയിരുന്ന സമയത്തും താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ അറിയിച്ചിരുന്നു. ജിസ്മിയുടെ വയറ് കണ്ട് ആണ്‍കുട്ടി ആയിരിക്കും എന്നായിരുന്നു പലരും പ്രവചിച്ചത്. ഇപ്പോള്‍ ആ പ്രവചനങ്ങള്‍ എല്ലാം സത്യമായി മാറിയിരിക്കുകയാണ് എന്നും തനിക്ക് ഒരു ആണ്‍കുട്ടിയാണ് ജനിച്ചിരിക്കുന്നത് എന്നുമാണ് ബിസ്മി പറയുന്നത്.
''കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞാല്‍, കുറച്ച് മിനിറ്റുകള്‍ കഴിഞ്ഞാല്‍, കുറച്ച് സെക്കന്റുകള്‍ കൂടി കഴിഞ്ഞാല്‍ എത്തും'' - ഇതായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍ ആയി താരം നല്‍കിയത്. ഈ വീഡിയോ വലിയ രീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.
2020 വര്‍ഷത്തില്‍ ആയിരുന്നു താരം വിവാഹിതയായത്. ഷിന്‍ജിത്ത് ഇന്ന് വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. എന്നാല്‍ ഈ ബന്ധം അധികം നാള്‍ മുന്നോട്ട് പോയില്ല. ഈ ബന്ധം ഡിവോഴ്‌സ് ആയതിനുശേഷം ആണ് മിഥുന്‍ രാജ് രാജേന്ദ്രനുമായി ഉള്ള വിവാഹം നടന്നത്.