Latest News

ഷൂട്ടിങ്ങിന് പോകുമ്പോൾ വണ്ണം കൂടും; വീട്ടിലിരിക്കുമ്പോൾ കുറയും; യോഗയാണ് പ്രധാനമായും ചെയ്യുന്നത്; തുറന്ന് പറഞ്ഞ് നടി നിഷ സാരംഗ്

Malayalilife
ഷൂട്ടിങ്ങിന് പോകുമ്പോൾ വണ്ണം കൂടും; വീട്ടിലിരിക്കുമ്പോൾ കുറയും; യോഗയാണ് പ്രധാനമായും ചെയ്യുന്നത്; തുറന്ന് പറഞ്ഞ് നടി നിഷ സാരംഗ്

 ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവവുമാണ് താരം. താരം അടുത്തിടെ പങ്കുവച്ച ചിത്രം എല്ലാം തന്നെ ശ്രദ്ധ നേടുകയും ചെയ്തു.   നിഷ തടി കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  എന്നാൽ ഇപ്പോൾ തടി കുറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുകയാണ് താരം.

വണ്ണം കുറച്ച് കുറയ്ക്കുന്നുണ്ട്. വ്യായമം ചെയ്യുന്നു. ഇടയ്ക്ക് ബോഡി വെയിറ്റ് അൽപം കൂടി. അതൊന്ന് നിയന്ത്രിക്കാനാണ് ശ്രമം. മേക്കപ്പ് ചെയ്യാതിരിക്കുന്നതിന്റെ മാറ്റം സ്‌കിന്നിനുമുണ്ടാകും. യോഗയാണ് പ്രധാനമായും ചെയ്യുന്നത്. വലിയ പരിപാടിയൊന്നുമില്ല. പണ്ടേ ശീലിച്ചത് ഇപ്പോഴും തുടരുന്നു. മുൻപ് ദിവസം 5 കിലോമീറ്റർ നടക്കുമായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കിൽ അത് മുടങ്ങി. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ നടക്കും. 

ഭക്ഷണത്തിലും ചെറിയ നിയന്ത്രണങ്ങളുണ്ട്. ഞാൻ പൊതുവേ അധികം ഭക്ഷണം കഴിക്കുന്ന ആളല്ല. ഒത്തിരിയൊന്നുമില്ലെങ്കിലും ഇതിനോടകം നാല് കിലോ കുറഞ്ഞു. കുറച്ച് കൂടി കുറയ്ക്കണം. വീട്ടിൽ നിൽക്കുമ്പോൾ എപ്പോഴും എന്തെങ്കിലും ജോലികളിൽ ആയിരിക്കും. വെറുതേ ഇരിക്കാൻ എനിക്ക് താൽപര്യമില്ല. അതിന്റെതായ മാറ്റവുമുണ്ട്. ഷൂട്ടിങ്ങിന് പോകുമ്പോൾ വണ്ണം കൂടും. വീട്ടിലിരിക്കുമ്പോൾ കുറയും. അങ്ങനൊരു രീതിയാണ് എപ്പോഴും.

Read more topics: # Actress nisha sarang,# weight loss pic
Actress nisha sarang weight loss pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക