Latest News

ആദിയുടെ കള്ളത്തരം പൊളിയുന്നു; കസ്തൂരി ആദിയുടെ ഭാര്യയെന്ന് തിരിച്ചറിഞ്ഞ് റാണി; നീലക്കുയില്‍ സീരിയല്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലേക്ക്

Malayalilife
  ആദിയുടെ കള്ളത്തരം പൊളിയുന്നു; കസ്തൂരി ആദിയുടെ ഭാര്യയെന്ന് തിരിച്ചറിഞ്ഞ് റാണി; നീലക്കുയില്‍ സീരിയല്‍ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലേക്ക്

ഷ്യാനെറ്റിലെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് നീലക്കുയില്‍. റേറ്റിങ്ങില്‍ മുന്നില്‍ നില്‍ക്കുന്ന സീരിയല്‍ ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവില്‍ എത്തിയിരിക്കയാണ്. ആദിയുടെ ഭാര്യയാണ് കസ്തൂരി എന്ന് അധികം വൈകാതെ റാണി അറിയുമെന്നാണ് ഇപ്പോള്‍ സൂചനകള്‍ പുറത്തുവരുന്നത്. അതേസമയം ആദിയുടെയും കസ്തൂരിയും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന് റാണിക്ക് സംശയം തോന്നി തുടങ്ങിയിരിക്കുകയാണ്. ഇത് വ്യക്തമാക്കുന്ന പ്രമോ പുറത്ത് വന്നതോടെ പ്രേക്ഷകരും ആകാംക്ഷയിലായിരിക്കയാണ്.

കുറച്ചു നാളുകള്‍ കൊണ്ടു തന്നെ ഏറെ ജനശ്രദ്ധ നേടിയ സീരിയലാണ് നീലക്കുയില്‍. ജേര്‍ണലിസ്റ്റായ ആദി പൂമ്പാറ എന്ന കാട്ടില്‍ മാസി എന്ന ആക്ടിവിസ്റ്റിനെ കാണാന്‍ വരുന്നതും എന്നാല്‍ അബദ്ധവശാല്‍ കാട്ടിലെ പെണ്‍കുട്ടിയായ കസ്തൂരിയെ ഇഷ്ടമല്ലാതെ കല്യാണം കഴിക്കേണ്ടിവരുന്നിടത്തുമാണ് നീലക്കുയിലിന്റെ കഥ തുടങ്ങുന്നത്. ആദി റാണി എന്ന യുവതിയുമായി പ്രണയത്തിലാണ് എന്നാല്‍ കസ്തൂരിയെ ഒരു സാഹചര്യത്തില്‍ കല്യാണം കഴിക്കേണ്ടിവരുന്ന ആദി ഇഷ്ടമില്ലാതെ കസ്തൂരിയെയും കൂട്ടി സിറ്റിയിലെ വീട്ടിലേക്ക് വരുന്നു. ആ വീട്ടില്‍ വേലക്കാരിയായ കസ്തൂരി ജീവിതം ആരംഭിക്കുമ്പോള്‍ ആദി റാണിയെ വിവാഹം ചെയ്തു. തുടര്‍ന്ന് അവിടെ നിന്നും പോകുന്ന കസ്തൂരി വീണ്ടും ആദിയുടെ വീടായ കൗസ്തുഭത്തിലേക്ക് എത്തുന്നു. 

ഇതിനിടയില്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ കസ്തൂരി ആദിയുടെ വീട്ടിന് പുറത്താകുന്നു. ഈ അവസരത്തില്‍ റാണി കസ്തൂരിയെ കൂട്ടി സ്വന്തം വീടായ രാധാനിലയത്തില്‍ എത്തുകയാണ്. ഇവിടെ വച്ചാണ് ആദിയുടെയും കസ്തൂരിയുടെയും സംശയകരമായ ഇടപെടലുകള്‍ റാണി മനസിലാക്കുന്നത്. ഇത് റാണി സംശയത്തിന്റെ നിഴലില്‍ ആക്കിരിക്കുകയാണ്. ഇതിന്റെ പ്രമോയാണ് ഇപ്പോള്‍ എത്തിയത്. കസ്തൂരി ആദിയുടെ ഭാര്യയാണെന്ന് റാണി മനസിലാക്കുമോ എന്ന ആകാംക്ഷയും ഇതൊടെ പ്രേക്ഷകരില്‍ നിറഞ്ഞു. റാണി സത്യം അറിഞ്ഞാല്‍ പിന്നെ ആദിയുടെ ഭാര്യയായി റാണി തുടരുമോ എന്നും കസ്തൂരിയുടെ അവസ്ഥ എന്താകുമെന്നെല്ലാം പ്രേക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. റാണിയുടെ അച്ഛന് കാട്ടിലെ മറ്റൊരു സ്ത്രീയില്‍ ഉണ്ടായ മകളാണ് കസ്തൂരി എന്നത് സീരിയലിന്റെ ആകാംക്ഷ ഇരട്ടിപ്പിക്കുന്നുണ്ട്. ഇത് റാണിയുടെ അമ്മ അറിയുമോ എന്നും പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. പ്രൊമോ എത്തിയതോടു കൂടി എപ്പിസോഡു കാണാനുളള ആകാംഷയിലാണ് സീരിയല്‍ പ്രേക്ഷകര്‍.

Read more topics: # Neelakuyil,# serial latest,# episode
Neelakuyil serial latest episode

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക