Latest News

മൂന്നാറിനു പോകുന്നത് അതിഥിയും സാബുവും മാത്രമോ?; ബിഗ്ബോസ് അംഗങ്ങളുടെ ഗെറ്റ് ടുഗെദര്‍ ഇനിയും അറിയാതെ മത്സരാര്‍ഥികള്‍!

Malayalilife
മൂന്നാറിനു പോകുന്നത് അതിഥിയും സാബുവും മാത്രമോ?; ബിഗ്ബോസ് അംഗങ്ങളുടെ ഗെറ്റ് ടുഗെദര്‍ ഇനിയും അറിയാതെ മത്സരാര്‍ഥികള്‍!

ബിഗ്ബോസ് പ്രേക്ഷകര്‍ക്ക് ഏറെ ആഹ്ലാളം പകര്‍ന്ന വാര്‍ത്തയായിരുന്നു ബിഗ്ബോസ് അംഗങ്ങളുടെ ഗെറ്റ് ടുഗെദര്‍ വാര്‍ത്ത. മലയാളം ബിഗ്ബോസ് ആദ്യ സീസണില്‍ പങ്കെടുത്ത മത്സരാര്‍ഥികള്‍ മൂന്നാറില്‍ ഗെറ്റ് ടുഗെദര്‍ നടത്തുന്നുവെന്ന വാര്‍ത്ത ഇന്നലെ അതിഥിയും സാബുവും ഫേസ്ബുക്ക് ലൈവിലാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് മറ്റുള്ള പല മത്സരാര്‍ഥികളും അറിഞ്ഞിട്ടില്ലെന്നതാണ് സത്യം.

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ വന്ന ലൈവിലാണ് അതിഥിയും സാബുവും ഷിയാസും ഗെറ്റ് ടുഗെദറിന്റെ കാര്യം ഇന്നലെ വെളിപ്പെടുത്തയത്. മൂന്നാറിലാണ് ഗെറ്റ് ടുഗെദറെന്നും അതിഥി പറഞ്ഞിരുന്നു. മൂന്നാറിലേക്ക് ട്രിപ്പ് പോകാനാണ് പദ്ധതി ഇട്ടിരിക്കുന്നതെന്ന് പറഞ്ഞെങ്കിലും എപ്പോഴാണെന്നോ എല്ലാവരും എത്തുമോ എന്നതിനെ കുറിച്ചൊന്നും അതിഥി പറഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് സോഷ്യല്‍മീഡിയ ഇതിനെ പറ്റി ചര്‍ച്ചകള്‍ തുടങ്ങിയത്. പിന്നാലെ മലയാളി ലൈഫ് പല മത്സരര്‍ഥികളെയും ഇതിന്റെ വിവരങ്ങള്‍ അറിയാനായി ബന്ധപ്പെട്ടെങ്കിലും ഇവര്‍ക്ക് ഇതേകുറിച്ച് യാതൊരു അറിവുമില്ലായിരുന്നു. ആരു പറഞ്ഞു എന്നും എവിടെ വച്ചാണ് നടക്കുകയെന്നും ഒരാള്‍ ഞങ്ങളോട് തിരിച്ചുചോദിച്ചു. അതേസമയം മറ്റൊരാള്‍ പറഞ്ഞത് ഹൗസിലായിരുന്ന സമയത്ത് ഇങ്ങനെ ഗെറ്റ് ടെഗെദര്‍ വേണമെന്ന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ ആരും ഒന്നും സീരിയസായി സംസാരിച്ച് കണ്ടില്ലെന്നാണ്. നടക്കുമോ ഇല്ലയോ എന്ന അറിയില്ലെന്നും ഈ അംഗം ഞങ്ങളോട് വെളിപ്പെടുത്തി.

മൂന്നാര്‍ ട്രിപ്പ് നടന്നാല്‍ കൊള്ളാമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. എന്തായാലും വീണ്ടും ചര്‍ച്ചകള്‍ ചെയ്ത് എല്ലാവരും ഒന്നിച്ച് ഗെറ്റ് ടുഗെദര്‍ നടത്തണമെന്നാണ് പ്രേക്ഷര്‍ ആഗ്രഹിക്കുന്നത്. അംഗങ്ങളെ എല്ലാം ഒന്നിച്ചുകാണാനും ബിഗ്ബോസ് ആരാധകര്‍ കാത്തിരിക്കുകയാണ്.


 

Read more topics: # Munnar ,# gettogether,# Bigboss
Munnar gettogether Bigboss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക