മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമയിലെ റിയാലിറ്രി ഷോ വെറുതെയല്ല ഭാര്യയിലൂടെയാണ് മഞ്ജു അഭിനയരംഗത്തേക്ക് എത്തിയത്. മറിമായം മഞ്ജു എന്നു പറഞ്ഞാലെ ഇപ്പോഴും പലര്‍ക്കും നടിയെ പിടികിട്ടൂ. മിനി സ്‌ക്രീനിലെ റിയാലിറ്റി ഷോയിലുടെ കാമറയ്ക്ക് മുന്നില്‍ എത്തിയ മഞ്ജു പിന്നീട് സീരിയലിലൂടെ സിനിമയിലാണ് ഇപ്പോള്‍ തിളങ്ങുന്നത്. ലോക നൃത്ത ദിനത്തില്‍ ആശംസകള്‍ അറിയിച്ചു കൊണ്ട്് താരം പങ്കുവച്ച് ചിത്രമാണ് ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
മെലിഞ്ഞു സുന്ദരിയായി നൃത്ത വേഷത്തില്‍ നില്‍ക്കുന്ന മഞ്ജുവിന്റെ ചിത്രമാണ് അത്. പാട്ടിലും നൃത്തത്തിലും അഭിനയത്തിലുമൊക്കെ മഞ്ജു മുന്നിലാണെന്ന് പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും ഇത്തരത്തിലൊരു രൂപം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. അല്‍പം തടിച്ച ശരീരവും കുസൃതി കണ്ണുക്കളും മനോഹ രമായ ചിരിയുമൊക്കെയായിട്ടാണ് മഞ്ജു പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. എന്നാല്‍ മെലിഞ്ഞ് സുന്ദരിയായ പഴയകാല ചിത്രം കണ്ട് ആരാധകരും അമ്പരന്നിരിക്കയാണ്. മഞ്ജു ഡാന്‍സറായിരുന്നോ എന്നും നൃത്തതിലേക്ക് തിരിച്ചു വരണമെന്നും ആരാധകര്‍ പറയുന്നുണ്ട്. ഒന്‍പതാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഉളള ചിത്രമാണ് അതെന്നാണ് മഞ്ജു ആരാധകര്‍്ക് മറുപടി നല്‍കിയിരിക്കുന്നത്. ആദ്യം നല്ല വണ്ണമുണ്ടായിരുന്ന താരം വെളളിത്തിരയിലെത്തി പിന്നീട് ഡയറ്റൊക്കെ ചെയ്ത് വണ്ണം കുറച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
മഞ്ജുവിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ ആദ്യം കണ്ണിലുടക്കുന്നത് നൃത്തവേഷത്തില്‍ നില്‍ക്കുന്ന മഞ്ജുവിന്റെ പഴയ ചിത്രമാണ്. മെലിഞ്ഞ ഈ സുന്ദരി ആരെന്നു തിരക്കിയാല്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയ നിറഞ്ഞ ചിരിയോടെ മഞ്ജു പറയും, 'ആരും വിശ്വസിക്കില്ല, പക്ഷേ അത് ഞാന്‍ തന്നെയാണ്.' നൃത്തകാലത്തിന്റെ ഓര്‍മയ്ക്കായി സൂക്ഷിച്ചിരുന്ന ആ ചിത്രമാണ് ലോകനൃത്തദിനത്തില്‍ മഞ്ജു ആരാധകര്‍ക്കായി പങ്കു വച്ചത്. മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ വെറുതെയല്ല ഭാര്യയിലൂടെ അഭിനയരംഗത്തേക്ക് വന്ന മഞ്ജു സുനിച്ചന്‍ സ്‌കൂള്‍കോളേജ് പഠനകാലത്ത് മികച്ച നര്‍ത്തകിയായിരുന്നു. മിനിസ്‌ക്രീനിലേക്ക് എത്തുന്നതിന് മുന്‍പേ സിനിമയിലേക്ക് വഴി തുറന്നതും നൃത്തത്തിലൂടെയായിരുന്നു. ചെറുപ്പം മുതല്‍ തനിക്ക് നൃത്തത്തില്‍ വലിയ താല്‍പര്യമായിരുന്നുവെന്നും ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുണ്ടെന്നും താരം പറയുന്നു. തൊടുപുഴയില്‍ ഒരു പരിപാടി ചെയ്തപ്പോള്‍ എടുത്ത ചിത്രം ഒരു സ്റ്റുഡിയോയില്‍ വച്ചു യാദൃച്ഛികമായി സംവിധായകന്‍ ലോഹിതദാസിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കാണിനിടയായി. അങ്ങനെയാണ് അദ്ദേഹത്തിന്റെ ചക്രം എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും മഞ്ജു പറയുന്നു. മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന അളിയന്‍യ അളിയന്‍ എന്ന പരിപാടി അവസാനിച്ചതിന്റെ വിഷമവും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.