മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ഹിറ്റ് സീരിയലിലെ നായകനാണ് യുവ കൃഷ്ണ. സീരിയലില്‍ മനുപ്രതാപ് എന്ന കോടീശ്വരന്റെ വേഷത്തിലാണ് താരം അഭിനയിക്കുന്നത്. വളരെ കുറച്ചു നാള്‍ കൊണ്ടാണ് മനു പ്രതാപ് എന്ന യുവന്റെ കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. തിരുവനന്തപുരം സ്വദേശിയാണ് യുവ. പഠിക്കുന്ന സമയത്ത് കലാപാരമായി ഒന്നിലും താത്പര്യമില്ലായിരുന്ന യുവ ആകസ്മികമായിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്.
എംബിഎ ബിരുദധാരിയായ താരത്തിന് അഭിനയം ഇപ്പോള്‍ പാഷനായി മാറിയിരിക്കക്കയാണ് എന്നാല്‍ അഭിനയത്തോടൊപ്പം നല്ലൊരു ജോലിയും ഉണ്ടാകണമെന്നാണ് തന്റെ കുടുംബത്തിന്റെ ആഗ്രഹമെന്നാണ് യുവ പറയുന്നത്. അതേസമയം കലാരംഗത്ത് തന്നെ മുഴുവന്‍ ശ്രദ്ധയും ചെലുത്താനാണ് തനിക്ക് താല്‍പര്യമെന്ന് താരം വ്യക്തമാക്കുന്നു. പഠിത്തം കഴിഞ്ഞ് കൊച്ചി എയര്‍പ്പോര്‍ട്ടിലാണ് യുവ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നത്. ജോലി ഭാരവും അധിക സമയ ജോലിയുമൊക്കെ കാരണം താന്‍ ആ ജോലി ഉപേക്ഷിച്ചെന്നും പിന്നീട് തിരുവന്തപുരത്തെ മാജിക് പ്ലാനെറ്റില്‍ ജോലിക്ക് പ്രവേശിച്ചെന്നും താരം പറയുന്നു.
മാജിക്കില്‍ താത്പര്യം ഉണ്ടായിരുന്ന യുവ അവിടെ നിന്നും മാജിക് പഠിച്ച് മൂന്നരവര്‍ഷത്തോളം ഇല്യൂഷനിസ്റ്റ് ആയി അവിടെ ജോലി ചെയ്തു. പിന്നീട് ചില ഓഡീഷനുകളിലും ഫാഷന്‍ ഷോകളിലുമൊക്കെ പങ്കെടുത്തു. ഫാഷന്‍ ഷോകളില്‍ പങ്കെടുത്തത് വഴിയാണ് സീരിയലിലേക്ക് എത്തിയതെന്നാണ് താരം പറയുന്നത്. രണ്ടു ചേച്ചിമാരും അമ്മയും അടങ്ങുന്നതാണ് യുവയുടെ കുടുംബം. രണ്ടു ചേച്ചിമാരുടെ കുഞ്ഞനിയനാണ് താനെന്നും യുവ പറയുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അച്ഛന്‍ മരിച്ചതോടെ ആ ജോലി മൂത്ത ചേച്ചിക്ക് ലഭിച്ചു. വക്കീലാണ് രണ്ടാമത്തെ ചേച്ചി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകര്‍ക്കായി മാജിക് വീഡിയോകളും പങ്കുയ്ക്കാറുണ്ട്. കൈകളില്‍ മോതിരം വച്ചുളള താരത്തിന്റെ പുതിയ മാജിക് ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. നടന്‍ മാത്രമല്ല നല്ലൊരു മജീഷ്യന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കയാണ് താരം. യുവന്റെ മാജിക് വീഡിയോകളും ടിക്ടോക് വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കയാണ്.
RECOMMENDED FOR YOU:
no relative items