Latest News

വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞാടിയ സീ കേരളം കുടുംബം അവാര്‍ഡ്‌സ് 2024 സെപ്റ്റംബര്‍ 5, 6 തീയതികളില്‍

Malayalilife
 വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞാടിയ സീ കേരളം കുടുംബം അവാര്‍ഡ്‌സ് 2024 സെപ്റ്റംബര്‍ 5, 6 തീയതികളില്‍

നന്ദാശ്രു പൊഴിച്ചും, കരുണയുടെ കാല്‍ക്കല്‍ കൃതജ്ഞതയോടെ കുമ്പിട്ടും, അഭിമാന നേട്ടങ്ങള്‍ ആഘോഷിച്ചും മലയാളം, തമിഴ് സിനിമാ സീരിയല്‍ രംഗങ്ങളിലെ പ്രമുഖ താരങ്ങള്‍ അണി നിരന്ന രാവ്. ഇക്കഴിഞ്ഞ ആഗസ്ത് 24 ന് കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാക്കി സീ കേരളം കുടുംബം അവാര്‍ഡ്സ് 2024 പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞാടിയപ്പോള്‍ എന്നും ഓര്‍മ്മിക്കാനായി ഏവര്‍ക്കും ലഭിച്ചത് നിരവധി അസുലഭ മുഹൂര്‍ത്തങ്ങളായിരുന്നു. ഇദം പ്രഥമമായി സംഘടിപ്പിക്കപ്പെട്ട സീ കേരളം കുടുംബം അവാര്‍ഡ്സ് നിശ സെപ്റ്റംബര്‍ 5, 6 തീയതികളില്‍ വൈകിട്ട് 7 മണിക്ക് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ എത്തുമ്പോള്‍ ലോകമെമ്പാടുമുള്ള സീ കേരളം പ്രേക്ഷകര്‍ക്ക് ഉത്സവവേളയാകും.  

മമ്മൂട്ടി, ഖുശ്ബു, ജോണി ആന്റണി, സൈജു കുറുപ്പ്, രമേശ് പിഷാരടി, മല്ലികാ സുകുമാരന്‍, അര്‍ജുന്‍ അശോകന്‍, മാളവിക മേനോന്‍ തുടങ്ങി ദക്ഷിണേന്ത്യയിലെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന മെഗാ അവാര്‍ഡ് നിശ നിരവധി വികാരഭരിതമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മലയാള സിനിമയിലെ അതുല്യ പ്രതിഭയായ ജനാര്‍ദ്ദനന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരദാനം നല്‍കി സംസാരിച്ച മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി സിനിമാ മേഖലയില്‍ അദ്ദേഹത്തിന്റെ തുടക്കകാലത്ത് ജനാര്‍ദനന്‍ എന്ന നടന്‍ ചേര്‍ത്തുപിടിച്ചതും സംരക്ഷിച്ചു കൂടെ നിര്‍ത്തിയതും ഓര്‍മ്മിച്ച് ഗദ്ഗദകണ്ഠനായി.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സന്നദ്ധ പ്രവര്‍ത്തകരെയും, പുനരധിവാസ ശ്രമങ്ങള്‍ക്ക് കരുത്ത് പകരാന്‍ മുന്നിട്ടിറങ്ങിയവരെയും സീ കേരളം വേദിയില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആദരിച്ചു. വികാര നിര്‍ഭരമായ നിമിഷങ്ങള്‍കൊണ്ട് സമ്പന്നമായ അവാര്‍ഡ് നിശ പ്രേക്ഷകരുടെ സ്വീകരണമുറിയിലിരുന്ന് ആസ്വദിക്കാനുള്ള അവസരമാണ് സെപ്റ്റംബര്‍ 5, 6 തീയതികളിലെ സംപ്രേഷണത്തിലൂടെ സീ കേരളം ഒരുക്കുന്നത്.

പ്രശസ്ത അവതാരകരായ മിഥുന്‍ രമേശ്, മീര അനില്‍ എന്നിവര്‍ അവതരിപ്പിച്ച അവാര്‍ഡ് നിശയില്‍ ജനപ്രിയ നായകന്‍, ജനപ്രിയ നായിക, ജനപ്രിയ സീരിയല്‍, ജനപ്രിയ വില്ലന്‍, ജനപ്രിയ സീരിയല്‍ ദമ്പതികള്‍, മികച്ച മരുമകള്‍, മികച്ച മരുമകന്‍, മികച്ച മകള്‍, മികച്ച മകന്‍, മികച്ച അമ്മ, മികച്ച അമ്മായിഅമ്മ, മികച്ച സഹോദരി എന്നിവ കൂടാതെ പ്രത്യേക ജ്യൂറി പുരസ്‌കാരങ്ങളും സമ്മാനിച്ചു. മുന്‍നിര ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന ആദ്യ സീ കേരളം കുടുംബം അവാര്‍ഡിന്റെ മുഴുവന്‍ സമയ സംപ്രേഷണം കാണാനുള്ള അവസരമാണ് സീ കേരളം ഒരുക്കിയിട്ടുള്ളത്.

Mammootty Zee Keralam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക