കുക്കറി ഷോകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് പാചക വിദഗ്ധയും ലോ അക്കാഡമി പ്രിന്‍സിപലുമൊക്കെയായ ലക്ഷ്മി നായരെ. ഇപ്പോള്‍ ലക്ഷ്മി നായരുടെ ഒരു ചക്ക വീഡിയോ വൈറലാകുകയാണ്. തന്റെ യുട്യുബ് വീഡിയോയില്‍ സംപ്രേക്ഷണം ചെയ്ത ലക്ഷ്മി നായരുടെ ചക്ക സ്പെഷ്യല്‍ വ്ളോഗിന് ഇതിനോകം തന്നെ ഏറെ സ്വീകരണമാണ് വീട്ടമ്മമാര്‍ അടക്കമുള്ള പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്.
ലക്ഷ്മി നായര്‍ വ്ലോഗ്സ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. പഴുത്ത ചക്ക വെട്ടുന്ന വിഡിയോയാണ് ആദ്യത്തെ വ്ലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലക്ഷ്മി നായര്‍ക്ക് ഒരു ചക്ക കൊടുത്ത പണി എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ താരം പോസ്റ്റ് ചെയ്തത്. പഴുത്ത ചക്ക മിക്സിയില്‍ അരച്ചെടുത്ത് ചക്കഅട തയാറാക്കുന്ന പാചകത്തിലാണ് വിഡിയോ അവസാനിക്കുന്നത്. ഇതിനോടകം തന്നെ മൂന്നുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്.
ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്, മടല്‍, ചവിണി, കുരു എല്ലാം ഉപയോഗിക്കാവുന്നതാണ്. ചക്കവിഭവങ്ങള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള വിഡിയോകള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും ലക്ഷ്മി പറയുന്നു. ചക്ക മുറിച്ച്, ചുള പൊളിച്ചെടുത്ത് കുരു കളഞ്ഞെടുക്കുന്ന വീഡിയോ വ്ലോഗ് വായില്‍ വെള്ളം നിറയാതെ കണ്ടു തീര്‍ക്കാന്‍ പറ്റില്ല.
ഏതാനും ദിവസം മുന്‍പ് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയനില്‍ കേരളത്തിന്റെ സ്വന്തം ഫലമായ ചക്കയെ പറ്റി വന്ന മോശം രീതിയില്‍ ഒരു ലേഖനം വന്നിരുന്നു. നല്ല പോഷകാഹാരം കഴിക്കാനില്ലാത്തവരാണ് ചക്ക കഴിക്കുന്നതെന്നായിരുന്നു ലേഖനത്തിലെ പ്രധാന വാചകം. ഇതിനെതിരെ ഒരുപാട് പ്രതികരണങ്ങള്‍ സമൂഹ മാധ്യമത്തില്‍ നിറഞ്ഞിരുന്നുവെങ്കിലും പാചക വിദഗ്ധയായ ലക്ഷ്മി നായര്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ 'ചക്ക വിരോധി'കള്‍ക്കുള്ള ചുട്ട മറുപടിയാണെന്നാണ് സമൂഹ മാധ്യമത്തില്‍ പ്രതികരണം ഉയരുന്നത്.