Latest News

ശിവ വീണ്ടും കാവ്യയ്ക്കും ജീവയ്ക്കും വില്ലനാകുന്നു..?!! ശിവയെ കുടുക്കി കൂടെ നിര്‍ത്താന്‍ ഇന്ദിരാഭായ്..പക്ഷേ സംഭവിക്കുന്നത്...

Malayalilife
topbanner
  ശിവ വീണ്ടും കാവ്യയ്ക്കും ജീവയ്ക്കും വില്ലനാകുന്നു..?!!  ശിവയെ കുടുക്കി കൂടെ നിര്‍ത്താന്‍ ഇന്ദിരാഭായ്..പക്ഷേ സംഭവിക്കുന്നത്...

ഏഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയല്‍ കസ്തൂരിമാനില്‍ വീണ്ടും ഇന്ദിരാഭായിയുടെ വില്ലത്തരങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്. കാവ്യയെയും ജീവയെയും ഏങ്ങനെയും പിരിച്ച ശേഷം സ്വത്തുകള്‍ തട്ടിയെടുക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന ഇന്ദിര ഇപ്പോള്‍ മകന്‍ ശിവയെ കൂടെ നിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞിരിക്കയാണ്. പെണ്ണുകേസില്‍ മകനെ കുടുക്കിയ ശേഷം രക്ഷകയായി അവതരിച്ച് ശിവയെ കൂടെ നിര്‍ത്താനാണ് ഇന്ദിര കരുക്കള്‍ നീക്കുന്നത്. ഇതൊടെ ജീവയ്ക്കും കാവ്യയ്ക്കുമെതിരെ ശിവ തിരിയുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

ഏഷ്യനെറ്റിലെ ജനശ്രദ്ധ നേടിയ സീരിയലാണ് കസ്തൂരിമാന്‍. വളരെ കുറച്ചു നാളുകള്‍ കൊണ്ടാണ് കസ്തൂരിമാന്‍ റേറ്റിങ്ങില്‍ മുന്നിലെത്തിയത്. സീരിയലിലെ ഒരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കാവ്യയുടെയും ജീവയുടെയും ദാമ്പത്യവും ഇവരുടെ ജീവിതത്തില്‍ ശത്രുക്കളുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് സീരിയലിനെ മുന്നോട്ട് നയിക്കുന്നത്. സീരിയലിലെ പ്രധാന വില്ലത്തി നായകന്‍ ജീവയുടെ രണ്ടാനമ്മ ഇന്ദിരാഭായി ആണ്. ഇവര്‍ക്കൊപ്പം ഇവരുടെ മകള്‍ ശിവാനിയും ജീവയുടെ മുന്‍കാമുകി നീതുവുമുണ്ട്. ഈ സംഘത്തില്‍ അര്‍ദ്ധ സഹോദരന്‍ ശിവയും ഉണ്ടായിരുന്നെങ്കിലും ശിവ മനംമാറ്റം വന്ന് ഇപ്പോള്‍ ജീവയ്ക്കും കാവ്യയ്ക്കും കൂട്ടായിരിക്കയാണ്. 

ഈ വേളയിലാണ് ഇന്ദിരാഭായി മകന്‍ ശിവയെ തന്റൊപ്പം നിര്‍ത്താന്‍ തന്ത്രങ്ങള്‍ മെനയുന്നത്. ഇതിനായി ഇന്ദിരാഭായ് ചെയ്യുന്നത് മകനെ പെണ്ണുകേസില്‍ പെടുത്തുക എന്ന കടുംകൈയാണ്. വഴിയില്‍ സഹായമര്‍ഭ്യര്‍ഥിക്കുന്ന യുവതിയെ ശിവ അവളുടെ വീട്ടിലെത്തിച്ചു. എന്നാല്‍ അവിടെ വച്ച് ഇവരെ ചില ഗുണ്ടകള്‍ വളയുകയും അനാശാസ്യം ആരോപിച്ച് ഇവരുടെ കല്യാണം നടത്താന്‍ തുനിയുകയുമാണ് എന്നാല്‍ ഇത് ഇന്ദിരാഭായ് ഒരുക്കുന്ന തന്ത്രമായിരുന്നു. ഗുണ്ടകള്‍ കാവ്യയോട് ശിവയെ വിടാനായി പത്തുലക്ഷം ആവശ്യപ്പെടുന്നുണ്ട്. ഇത് കാവ്യ സമ്മതിച്ചെങ്കിലും ഗുണ്ടകള്‍ ശിവയെ അറിയിക്കുന്നത് കാവ്യ പണം തരാന്‍ തയ്യാറാകുന്നില്ലെന്നാണ്. ഇവിടെയാണ് രക്ഷകയായി ഇന്ദിര എത്തുന്നത്. മകനെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ദിര ശിവയോട് പറയുന്നു. ഇന്ദിരയുടെ ഈ വാക്കുകള് ശിവയെ വീണ്ടും ജീവയുടെയും കാവ്യയുടെയും ശത്രു ആക്കുമോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ സീരിയലില്‍ ജീവയ്ക്കും കാവ്യക്കും ശക്തനായ ഒരു വില്ലനെ കൂടിയാണ് ലഭിക്കുക. അതേസമയം കാവ്യ ഇന്ദിരാഭായിയെ അടിച്ച് ഈശ്വരമഠത്തിന് പുറത്താക്കുന്ന പ്രമോയും എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാവ്യ ഇവരുടെ കള്ളത്തരം തിരിച്ചറിയും എന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. സീരിയലില്‍ കാവ്യ എന്ന പ്രധാന കഥാപാത്രത്തിന്റെ റോളില്‍ റബേക്ക സന്തോഷ് ആണ് എത്തുന്നത്. ശ്രീറാം രാമചന്ദ്രന്‍ ജീവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രവീണ, ബീനാ ആന്റണി,ശ്രീലത നമ്പൂതിരി എന്നിവരാണ് സീരിയലില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more topics: # Kasthooriman serial,# episode,# promo
Kasthooriman serial yeaterday episode

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES