കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി ഒരുക്കിയ തീം സോങ്ങ് എത്തി. മലയാളത്തിന്റെ പ്രിയ ഗായകന്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചത്. കണ്ണൂര്‍ മാത്രമല്ല കേരളം മുഴുവന്‍ ഗാനം ഇരുകൈ നീട്ടി സ്വീകരിച്ചു. ഡിസംബര്‍ ഒന്‍പത് ഞായറാഴ്ചയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം. ഇതിന് മുന്നോടിയായിട്ടാണ് തീം സോങ്ങ് ഒരുക്കിയത്. ആര്‍.വേണുഗോപാലിന്റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം.
'നാടിന്റെ മോഹങ്ങള്‍ നെഞ്ചിലേറ്റി ആകാശപക്ഷി നീ ചിറകടിക്കൂ' എന്ന ഗാനമാണ് വിമാനത്താവളത്തിനായി ഒരുക്കിയിരിക്കുന്നത്. വിനീതിന്റെ ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. ഗാനത്തിന്റെ പൂര്‍ണ്ണമായ വീഡിയോ ഡിസംബര്‍ ഒന്‍പതിനായിരിക്കും പുറത്തുവിടുക.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍, എന്നീ മൂന്ന് കമ്പികളാണ് വിമാനത്താവളത്തില്‍ ആദ്യ ഘട്ട സര്‍വ്വീസ് നടത്തുക. അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്. ഉദ്ഘാടന ദിവസം രാവിലെ പത്തിന് പുറപ്പെടുന്ന വിമാനം രാത്രി ഏഴിന് തിരിച്ചെത്തും.