ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തമിഴില്‍ അതിന്റെ ഏഴാം സീസണ്‍ തുടങ്ങാനിരിക്കെ ആരാധകരെ ഞെട്ടിച്ച പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് നടന്‍ കമല്‍ ഹാസന്‍. എട്ടാം സീസണിന് അവതാരകനായി താന്‍ എത്തില്ലായെന്ന് നടന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
സിനിമകളുടെ തിരക്ക് കാരണമാണ് ഇത്തവണ കമല്‍ മാറി നില്‍ക്കുന്നത്. 2017ലാണ് ബിഗ് ബോസ് തമിഴ് സീസണ്‍ തുടങ്ങിയത്. അന്നു മുതല്‍ കമല്‍ ഹാസനായിരുന്നു ഷോയുടെ അവതാരകന്‍. ഏഴാം സീസണ്‍ വരെയും മികച്ച രീതിയില്‍ കമല്‍ ഹാസന്‍ ബിഗ് ബോസ് മുന്നോട്ട് കൊണ്ട് പോയിരുന്നു. ഇത്തവണ മാറി നില്‍ക്കുന്നതില്‍ കനത്ത വിഷമമുണ്ടെന്നാണ് താരം പറയുന്നത്.
നടന്റെ സോഷ്യല്‍ മീഡിയാ കുറിപ്പ് ഇങ്ങനെയാണ്: 'പ്രിയ പ്രേക്ഷകരെ, ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ച നമ്മുടെ യാത്രയില്‍ നിന്നും ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് ഹൃദയ ഭാരത്തോടെ ഞാന്‍ അറിയിക്കുന്നു. നേരത്ത കമ്മിറ്റ് ചെയ്ത് സിനിമാ തിരക്കുകള്‍ കാരണം വരാനിരിക്കുന്ന ബിഗ് ബോസ് തമിഴ് സീസണിന് അവതാരകനാകാന്‍ എനിക്ക് കഴിയില്ല' 'നിങ്ങളുടെ വീടുകളിലേക്ക് എത്താനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. നിങ്ങളുടെ സ്നേഹം എന്നിലേക്ക് ചൊരിഞ്ഞു. അതിന് എപ്പോഴും എനിക്ക് നന്ദിയുണ്ട്. മത്സരാര്‍ത്ഥികള്‍ക്കായുള്ള നിങ്ങളുടെ ആവേശം നിറഞ്ഞ പിന്തുണയാണ് ബിഗ് ബോസ് തമിഴിനെ ഇന്ത്യയിലെ ഏറ്റവും മികച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയാക്കിയത്,' എന്നാണ് നടന്‍ കുറിപ്പില്‍ വ്യക്തമാക്കിയത്.
ഷോ സംപ്രേഷണം ചെയ്യുന്ന വിജയ് ടിവിയുടെ ടീമിനും അണിയറ പ്രവര്‍ത്തകര്‍ക്കും കമല്‍ പ്രസ്താവനയയില്‍ നന്ദി അറിയിക്കുന്നുണ്ട്. പുതിയ സീസണും വിജയമാകുമെന്ന് തനിക്കുറപ്പുണ്ടെന്നും താരം വ്യക്തമാക്കി. കമല്‍ ഹാസന് പകരം ബിഗ് ബോസ് അവതാരകനായി ആരെത്തുമെന്ന ചോദ്യം ആരാധകര്‍ക്കുണ്ട്. ബിഗ് ബോസിന്റെ എല്ലാം ഭാഷകളിലും അവതാരകരായെത്തുന്നത് സൂപ്പര്‍ താരങ്ങളാണ്. മലയാളത്തില്‍ മോഹന്‍ലാല്‍ അവതാരകനായെത്തുമ്പോള്‍ ഹിന്ദിയില്‍ സല്‍മാന്‍ ഖാനും തെലുങ്കില്‍ നാഗാര്‍ജുനയും അവതാരകരായി. കന്നഡയില്‍ നടന്‍ സുദീപ് ആണ് ബിഗ് ബോസ് അവതാരകന്‍. തമിഴില്‍ കമല്‍ ഹാസന് പകരം ഇദ്ദേഹത്തെ പോലെ താരപ്രഭയുള്ള മറ്റാെരു നടനെ അവതാരകനായി ലഭിക്കേണ്ടതുണ്ട്.
ബിഗ് ബോസിന്റെ അഞ്ചാം സീസണിലെ കുറച്ച് എപ്പിസോഡുകളില്‍ കമല്‍ ഹാസന് പകരം താല്‍ക്കാലികമായി നടി രമ്യ കൃഷ്ണന്‍ അവതാരകയായി എത്തിയിരുന്നു. കമലിന് കൊവിഡ് പിടിപെട്ട സാഹചര്യത്തിലാണ് രമ്യ എത്തിയത്. രമ്യ കൃഷ്ണന്റെ എപ്പിസോഡുകള്‍ക്ക് അന്ന് വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ സീസണിലേക്ക് മാത്രമായി ഒരു പക്ഷെ രമ്യ കൃഷ്ണന്‍ തന്നെ അവതാരകയായി എത്താന്‍ സാധ്യതയുണ്ട്. നടന്‍മാരായ ചിമ്പു, വിജയ് സേതുപതി എന്നിവരില്‍ ഒരാള്‍ അവതാരകനായി എത്തിയേക്കുമെന്നും അഭ്യൂഹമുണ്ട്. അതേസമയം വിജയ് ടിവിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം 130 കോടി രൂപയാണ് ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണിന് അവതാരകനാകാന്‍ കമല്‍ ഹാസന്‍ വാങ്ങിയ പ്രതിഫലം.