ബിഗ്‌ബോസ് ആവേശകരമായ പത്താഴ്ചകള്‍ പിന്നിട്ടിരിക്കയാണ്. ബിഗബോസിന്റെ ഹൈലൈറ്റ് ടാസ്‌കുകളാണ്. ബിഗ് ബോസ് വീട്ടില്‍ ലക്ഷ്വറി ബജറ്റ് ടാസ്‌കാണ് ഇന്നലെ നടന്നത്. വീട്ടിനുള്ളിലുളളവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ കേസ് കൊടുക്കുകയും വാദിച്ച് ജയിക്കുകയുമായിരുന്ന ടാസ്‌ക്. ഇതില്‍ നിന്നും പോയിന്റുകളും ലഭിക്കും. ആര്‍ക്കും ആര്‍ക്കെതിരെയും പരാതിപ്പെടാം. പരാതിപ്പെടുന്നയാള്‍ക്ക് ജഡ്ജിയാര് ആകണമെന്ന് പറയാം. ആര്‍ക്ക് എതിരെയാണോ പരാതി അയാള്‍ക്ക് വാദിക്കാന്‍ വക്കീലിനെ വയ്ക്കാം.
ബിഗ് ബോസ് കോടതിയില്‍ ആദ്യ കേസ് ഫയല്‍ ചെയ്തത് രജിത് കുമാറായിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്ന് ആരോപിച്ച് ദയയ്‌ക്കെതിരെയായിരുന്നു രജിത്തിന്റെ പരാതി. കേസ് കേള്‍ക്കാന്‍ ന്യായാധിപനായി രഘുവിനെയാണ് രജിത് തെരഞ്ഞെടുത്തത്. ദയയാകട്ടെ തന്റെ അഭിഭാഷകനായി ഫുക്രുവിനെ നിശ്ചയിച്ചു.
കോടതിമുറിയില്‍ ദയയ്‌ക്കെതിരെ വാദങ്ങള്‍ നിരത്തിയ രജിത് കുമാര്‍ ബിഗ് ബോസ് വീട്ടില്‍ തുടക്കം മുതലുള്ള കഥകളാണ് പറഞ്ഞത്. ദയയുമായുള്ള സൗഹൃദവും തമ്മില്‍ നടത്തിയ ചര്‍ച്ചകളും രജിത്ത് പറഞ്ഞു. എന്നാല്‍ കണ്ണിലസുഖം ബാധിച്ചു പുറത്തു പോയി വന്നതിനു ശേഷം ദയ തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും തന്റെ സല്‍കീര്‍ത്തി നശിപ്പിക്കുകയാണെന്നും രജിത് ആരോപിച്ചു. രജിത്തിന് താന്‍ ചീത്തപ്പേരുണ്ടാക്കിയെന്ന ആരോപണത്തെ രജിത് തന്നോടു കാണിച്ച അടുപ്പത്തെവും സ്‌നേഹവും ചൂണ്ടിക്കാട്ടിയാണ് ദയ പ്രതിരോധിച്ചത്. ആരുമില്ലാത്തപ്പോഴാണ് രജിത്ത് തന്നോട് അടുപ്പം കാട്ടിയതെന്നും ആരും ഇല്ലാത്തപ്പോള്‍ ഡൈ ചെയ്യാന്‍ പറഞ്ഞെന്നും ദയ പറഞ്ഞു. തുടര്‍ന്ന് ഫുക്രു കേസില്‍ ഇടപെട്ടു. യെസ് ഓര്‍ നോ പറഞ്ഞാല്‍ മതിയെന്ന് ഫുക്രു രജിത്തിനോട് പറഞ്ഞു. എന്നാല്‍ ഫുക്രുവിന്റെ ബാലിശമായ ചോദ്യം ചെയ്യല്‍ രജിത്തിന് ഇഷ്ടമായില്ല. തിരികേ എത്തിയ ദിവസം ടാസ്‌കിന്റെ ഭാഗമായി ബിഗ്‌ബോസ് പറഞ്ഞതിനാലാണ് അല്‍പം നാടകീയമായി പെരുമാറിയതെന്ന് ദയ പറഞ്ഞു. അപ്പോള്‍ അത് ടാസ്‌ക്കാണ് എന്ന് വ്യക്തമായല്ലോ കേസിന് പ്രസക്തിയില്ലല്ലോയെന്ന് വക്കീല്‍ ഫുക്രു ചോദിച്ചു
ഇതിനിടയിലായിരുന്നു കോടതിയില്‍ ബിഗ് ബോസിന്റെ ഇടപെടല്‍. ദയയുടെ ഭാഗത്താണോ രജിത്തിന്റെ ഭാഗത്താണോ ന്യായമെന്നായിരുന്നു ഓരോരുത്തരോടും ബിഗ് ബോസിന്റെ ചോദ്യം. സാന്‍ഡ്ര, അമൃത അഭിരാമി, സുജോ എന്നിവര്‍ മാത്രമാണ് രജിത്തിനെ പിന്തുണച്ചത്. എന്നാല്‍ എലീന, വീണ, ആര്യ, രേഷ്മ, പാഷാണം ഷാജി എന്നിവര്‍ രജിത്തിന്റെ ആരോപണങ്ങള്‍ തള്ളി ദയയെ പിന്തുണച്ചു. അങ്ങനെ ഭൂരിപക്ഷം പേരുടെ അഭിപ്രായം പരിഗണിച്ച് രജിത്തിന്റെ പരാതി ന്യായമല്ല എന്ന തീര്‍പ്പില്‍ ജഡ്ജി എത്തി. ഇതോടെ കൂടുതല്‍ പേരുടെ പിന്തുണ ലഭിച്ച ദയ കേസ് ജയിച്ചതായി പ്രഖ്യാപനമുണ്ടായി. കേസ് തോറ്റ രജിത് കുമാറിന് 100 പോയിന്റ് നഷ്ടപ്പെട്ടപ്പോള്‍ ദയയ്ക്ക് നഷ്ടപരിഹാരമായി 100 പോയിന്റ് ലഭിച്ചു.
കോടതിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ വീണ രജിത്തിനോടു പറഞ്ഞ വാക്കുകളും ശ്രദ്ധേയമാണ്. കണ്ണിലസുഖം ബാധിച്ചു പുറത്തു പോകുന്നതിനു മുന്‍പ് ദയയെ വ്യക്തിഹത്യ ചെയ്ത രജിത്തിന്റെ നിലപാടുകള്‍ തുറന്നു കാട്ടുകയായിരുന്നു വീണ.