പ്രേക്ഷക പ്രീതി നേടി മുന്നേറിയ ബിഗ്‌ബോസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയാണ് ബഷീര്‍ ബഷി. ഷോ ആരംഭിച്ച സമയം മുതല്‍ ചര്‍ച്ചയായ പേരാണ് ബഷീര്‍ ബഷിയുടേത്. രണ്ടു വിവാഹം ചെയ്ത ബഷീര്‍ ഷോയില്‍ പങ്കെടുക്കുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിഗ്‌ബോസ് അവസാനിച്ച ശേഷം ബഷീറിന്റെ വിശേഷങ്ങളൊന്നും അറിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ രണ്ടു ഭാര്യമാരോടൊപ്പമുളള ബഷീറിന്റെ വീഡിയോ വൈറലായിരിക്കുന്നത്.
മലയാളത്തില്‍ ഏറെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച പരിപാടിയാണ് ബിഗ്‌ബോസ്. ആദ്യമൊക്കെ കടുത്ത അവഗണനയാണ് ഷോ നേരിട്ടതെങ്കിലും പിന്നീട് പ്രേക്ഷക പ്രീതി നേടി മുന്നേറുകയായിരുന്നു. ഷോയുടെ തുടക്കം മുതല്‍ തന്നെ ഷോയിലെ ഓരോ മത്സരാര്‍ത്ഥിയും ചര്‍ച്ചാ വിഷയമായിരുന്നു.പ്രേക്ഷകര്‍ക്ക് സുപരിചിതരായ അഭിനേതാക്കളും അവതാരകരും ഒക്കെയാണ് ഷോയില്‍ മത്സരാര്‍ത്ഥികളായി എത്തിയതെങ്കിലും സമൂഹത്തില്‍ വലിയ പ്രശസ്തരല്ലാത്ത വ്യക്തികളും മത്സരാര്‍ത്ഥികളായിരുന്നു. ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് പുറത്തു വന്നതു മുതല്‍ ഉയര്‍ന്നു കേട്ട പേരാണ് ബഷീര്‍ ബഷിയുടേത്. ബിസിനസ് മാന്‍ ആയി കരിയര്‍ തുടങ്ങിയ ബഷീര്‍ ടിവി അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. രണ്ടു ഭാര്യമാര്‍ ഉണ്ട് എന്നതാണ് ബഷി ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം. ഷോയുടെ ആദ്യ ദിവസം തന്നെ തനിക്ക് രണ്ടു ഭാര്യമാര്‍ ഉളള കാര്യം ബഷീര്‍ പറഞ്ഞിരുന്നു. സുഹാന ബഷി, മാഷ്‌റ മാഷു എന്നിവരാണ് ബഷീറിന്റെ ഭാര്യമാര്‍. എന്നാല്‍ തിരുവനന്തപുരം സ്വദേശിനായ പെണ്‍കുട്ടിയെ മതംമാറ്റി ബഷീര്‍ വിവാഹം കഴിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ബഷീറിനെ എല്ലാവരും അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസിലൂടെയാണ്. ബഷീര്‍ ബിഗ് ബോസില്‍ മത്സരിക്കാനുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ നിരവധി പേരായിരുന്നു വിമര്‍ശനങ്ങളുമായി എത്തിയിരുന്നത്. ഇത്തരത്തിലൊരാള്‍ ഇങ്ങനെയാരു ഷോയില്‍ പങ്കെടുക്കരുതെന്നായിരുന്നു പൊതു അഭിപ്രായം. എന്നാല്‍ തന്റെ കുടുംബം തനിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഹൗസിലെത്തിയതിന് ശേഷം ബഷീര്‍ തെളിയിച്ചിരുന്നു. ബഷീറിന്റെ ഇടത്തും വലത്തും എപ്പോഴും രണ്ടു ഭാര്യമാരും ഉണ്ടാകും. തന്റെ ഏറ്റവും വലിയ സന്തോഷം അതാണെന്ന് ബഷീര്‍ മുന്‍പ് പറഞ്ഞിരുന്നു. ബിഗ്‌ബോസിനു ശേഷം ബഷീറിനെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ രണ്ടാം ഭാര്യയായ മഷുറയ്ക്ക് ബഷീര്‍ നല്‍കിയ വാക്ക് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഒപ്പം ബഷീറും ഭാര്യമാരും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നുണ്ട്.
തന്റെ ഭാര്യമാരോടും കുട്ടികളോടും ഒപ്പമുളള ചിത്രങ്ങള്‍ ബഷീര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ രണ്ടാമത്തെ ഭാര്യ മാഷുറ മാഷുവുമൊത്തുളള ചിത്രം പങ്കുവച്ച് വൈറലായിരുന്നു. തങ്ങളുടെ വിവാഹചിത്രമാണ് ബഷീര്‍ പങ്കുവച്ചത്. മനോഹരമായ ചിത്രത്തിനൊപ്പം ബഷീര്‍ മാഷ്‌റയ്ക്ക് നല്‍കിയ വാക്കാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നമ്മുടെ ജീവിതം സന്തോഷമായിരിക്കുമെന്നും മരണം വരെ നമ്മള്‍ ഒന്നായിരിക്കുമെന്നും ഞാന്‍ നിനക്ക് വാക്ക് തരികെയാണെന്നുമാണ് ബഷീര്‍ കുറിച്ചത്. ഇതിനു ശേഷം തന്റെ ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം യാത്രപോകുന്ന വീഡിയോയും വൈറലാകുകയാണ്. ബിഗ്‌ബോസിനു ശേഷം മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളില്‍ ബഷീറിനെ കുറിച്ചു മാത്രമാണ് ആര്‍ക്കും അറിവില്ലാതെ ഇരുന്നത്. രണ്ടും ഭാര്യമാരുമായി സന്തോഷത്തോടെ തന്നെ ജീവിതം മുന്നോട്ടു പോകുന്നുവെന്നാണ് ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത്.