ഏഷ്യാനെറ്റില്‍ പ്രേക്ഷക പ്രീതി നേടി മുന്നേറിയ ബിഗ്ബോസ് കഴിഞ്ഞ മാസമാണ് അവസാനിച്ചത്. അടുത്ത വര്‍ഷമേ സീസണ്‍ 2 ആരംഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുറച്ചു ദിവസം മുന്‍പ് സീസണ്‍ 2ലെ ചില മത്സരാര്‍ത്ഥികളുടെ പേരുകള്‍ എന്ന മട്ടില്‍ ചില പേരുകള്‍ പുറത്തു വന്നിരുന്നു. കൂട്ടത്തില്‍ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാപാര്‍വ്വതിയുടെ പേരും വന്നിരുന്നു. താന്‍ ബിഗ്ബോസില്‍ ഉണ്ടോ ഇല്ലയോ എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മാലാപാര്‍വതി.
ഏഷ്യാനെറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയാണ് ബിഗ്ബോസ്. സെപ്റ്റംബര്‍ മുപ്പതിന് ആദ്യ സീസണ്‍ അവസാനിച്ചതോടെ രണ്ടാം സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍.ആരൊക്കെയായിരിക്കും പുതിയ മത്സരാര്‍ത്ഥികളാവുന്നത് എന്നറിയാന്‍ ആകാംഷയുമുണ്ട്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ബിഗ്ബോസ് 2 ലെ അംഗങ്ങളില്‍ ചിലരുടെ പേരുകള്‍ പുറത്തു വന്നതെന്ന് ഫേക്ക് റിപ്പോര്‍ട്ടുകള്‍ എത്തിയത്.. ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയയായ ആര്യ, സോഷ്യല്‍ മീഡിയ താരം ഹാനാന്‍, ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, മാലാ പാര്‍വ്വതി, സനുഷ സന്തോഷ് എന്നിവരുടെ പേരുകളായിരുന്നു ലിസ്റ്റില്‍.
എന്നാല്‍ താന്‍ അങ്ങനെ ഒരു വിഷയത്തെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്നാണ് നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാപാര്‍വ്വതി പറയുന്നത്. ബിഗ്ബോസ് സീസണ്‍2ല്‍ ഞാന്‍ ഉണ്ട് എന്ന് ഒരു വാര്‍ത്ത ഉണ്ട് പോലും.. എനിക്ക് ഈ വിഷയത്തെ കുറിച്ചറിയില്ല. വാര്‍ത്ത കണ്ടതുമില്ല. പോകുന്നോ എന്ന് ചോദിക്കുന്നു പലരും, അങ്ങനെയാണ് കാര്യം അറിഞ്ഞേ'. എന്നാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മാലാപാര്‍വ്വതി പറയുന്നത്.
നടിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചാല്‍ പോവുമോ എന്ന് ചിലര്‍ ചോദിച്ചിരുന്നു. ഇല്ലെന്നുള്ള ഉത്തരമാണ് മാലാപാര്‍വ്വതി കൊടുത്തിരിക്കുന്നത്. എന്നെ പരിചയമുള്ളവര്‍ പരിപാടിയിലേക്ക് ക്ഷണിക്കുകയില്ലെന്നും നടി വ്യക്തമാക്കുന്നു. ഇതൊടെ ഫേക്ക് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ എത്തിയതെന്നും വെളിപ്പെട്ടിരിക്കുകയാണ്.