ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സൂപ്പര്‍ ഹിറ്റ് സീരിയല്‍ ഭാര്യ അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ഇതുവരെയുളള എപ്പിസോഡുകളില്‍ നിന്നും സീരിയല്‍ അവസാനിക്കാറായി എന്നാണ് മനസ്സിലാകുന്നത്. സീരിയലിലെ വില്ലന്‍ കഥാപാത്രത്തെ കൊല്ലുന്നതോടെ സീരിയല്‍ അവസാനിക്കും എന്നായിരുന്നു കഥയുടെ സൂചന. എന്നാല്‍ ഇപ്പോള്‍ രോഹിണിയുടെ യഥാര്‍ത്ഥ ഭര്‍ത്താവ് തിരച്ചെത്തിയതോടെ കഥ പുതിയ വഴിത്തിരിവിലാണ്.
ഒരു വിവാഹത്തട്ടിപ്പു വീരന്റേയും അയാളുടെ ഭാര്യമാരുടേയും കഥയാണ് ഭാര്യ സീരിയല്‍ ചര്‍ച്ചചെയ്യുന്നത്. ഇതിനോടൊപ്പം തന്നെ മറ്റു കുടുംബബന്ധങ്ങളുടെ കഥയും സീരിയല്‍ വരച്ചു കാട്ടുന്നുണ്ട്. ശരത്തെന്നും സൂര്യനെന്നും പേരില്‍ ഒരു യുവാവ് നടത്തുന്ന വ്യാജ വിവാഹങ്ങളും അയാളുടെ ഭാര്യമാരെ ചതിക്കുന്നതുമാണ് സീരിയലിന്റെ ഇതിവൃത്തം. ഭര്‍ത്താവിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഭാര്യമാര്‍ അവസാനം ചതി മനസ്സിലാക്കുന്നതും ഈ യുവാവിനെ നശിപ്പിക്കാനായി ഒന്നിച്ചു ചേരുന്നതാണ് കഥ.
ഇപ്പോള്‍ സീരിയല്‍ അതിന്റെ അവസാനഘട്ടത്തിലെത്തി എന്നാണ് കഥാഗതിയിലൂടെ മനസ്സിലാകുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ രോഹിണിയുടെ യഥാത്ഥ ഭര്‍ത്താവ് രോഹിണിയെയും മകളെയും കാണാന്‍ ആഗ്രഹിക്കുന്നതും പിന്നീട് രോഹിണിയേയും മകളെയും കാണാതാകുന്നതുമാണ് സ്‌ക്രീനില്‍ കണ്ടത്. ജോസുമൊത്ത് പുതിയ ജീവിതം നയിക്കുന്ന രോഹിണിയെ കാണുന്നതില്‍ നിന്നും ക്യാപ്റ്റന്‍ ശരത്തിനെ പിന്തിരിപ്പിക്കുന്നതായും ഇന്നലത്തെ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്. എന്നാല്‍ കാണാതായ രോഹിണി എത്തുന്നത് യഥാര്‍ത്ഥ ഭര്‍ത്താവിന്റെ മുന്നിലേക്ക് ആണോ എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. തന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് രോഹിണി തിരച്ചറിയുമോ എന്നതാണ് പ്രേക്ഷകരുടെ സംശയം. തനിക്ക് ഒരു കാര്യം കൂടി ചെയ്തു തീര്‍ക്കാനുണ്ട് എന്നുളള രോഹിണിയുടെ വാക്കുകളും മിനിസ്‌ക്രീന്‍ പ്രേക്ഷകരെ സംശയത്തിലാക്കിയിരിക്കയാണ്. കാണാതായ രോഹിണി പോലീസ് സ്‌റ്റേഷനിലേക്കാണ് പോയതെന്നും അല്ല ഭര്‍ത്താവിന് ബലി അര്‍പ്പിക്കാനാണ് പോയതെന്നും വിവിധ അഭിപ്രായങ്ങളാണ് സീരിയല്‍ ആരാധകര്‍ പറയുന്നത്. രോഹിണിയെ കാണാതായതിനു പുറകേ കേസന്വേഷണം പുരോഗമിക്കുന്നതായും കാണിക്കുന്നുണ്ട്. വിതുര സുര കൊല്ലപ്പെട്ടു എന്നു വിശ്വസിച്ചിരിക്കുന്ന രോഹിണിക്കു മുന്നിലേക്ക് തന്റെ യഥാര്‍ത്ഥ ഭര്‍ത്താവ് എത്തിയാല്‍ അതിന്റെ ആഘാതം രോഹിണിയ്ക്കു താങ്ങാനാകില്ലെന്ന ആശങ്കയിലാണ് സീരിയല്‍ ആരാധകര്‍. വിതുര സുര കൊല്ലപ്പെടാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് അടുത്ത ട്വിസ്റ്റ് നല്‍കിയാണ് രോഹിണിയുടെ യഥാര്‍ത്ഥ ഭര്‍ത്താവ് തിരിച്ചെത്തിയത്. ഇന്നലത്തെ പ്രൊമോ വീഡിയോ കണ്ടതോടു കൂടി രോഹിണി എവിടേക്കാണ് പോയതെന്ന് അറിയാന്‍ എപ്പിസോഡു കാണാനുളള ആകാഷയിലാണ് ആരാധകര്‍