50 ദിനം പിന്നിട്ട ബിഗ്‌ബോസ് എട്ടാം ആഴ്ചയാണ് ഇപ്പോള്‍ നടക്കുന്നത്. ഏഴോളം പേര്‍ക്ക് പകര്‍ന്ന് കിട്ടിയ കണ്ണിനസുഖം ബിഗ്‌ബോസില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ആറു പേരെ ഇക്കാരണത്താല്‍ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ച മൂന്നു പേരെ തിരികേ എത്തിച്ച ബിഗ്‌ബോസ് ഇന്നലെ മറ്റ് മൂന്നു പേരെ കൂടി തിരികേ എത്തിച്ചിരിക്കയാണ്. എലീന, രേഷ്മ, ദയ എന്നിവരാണ് ബിഗ്‌ബോസിലേക്ക് ഇന്നലെ തിരികേ എത്തിയത്.
8 പേരുമായി ചുരുങ്ങി പോയെങ്കിലും അമ്പതാം ദിവസത്തില്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ കൂടുതല്‍ ആളനക്കമുണ്ടായി. പാട്ടുകാരായ രണ്ട് സഹോദരിമരായ അമൃത സുരേഷും അഭിരാമി സുരേഷും വീട്ടിലെത്തി. ഒപ്പം തന്നെ നേരത്തെ കണ്ണു രോഗം മൂലം പുറത്തേക്ക് പോയ രഘുവും അലസാന്‍ഡ്രയും സുജോയും. ഇപ്പോഴിതാ മൂന്നുപേര്‍ കൂടി ബിഗ് ബോസിലേക്ക് തിരികെയെത്തുകയാണ്. നാടകീയമായിരുന്നു എലീന, രേഷ്മ, ദയ എന്നിവരുടെ തിരിച്ചുവരവ്. എപ്പിസോഡിന്റെ ആദ്യം തന്നെ ദയയും രേഷ്മയും മോഹന്‍ലാലിനൊപ്പം വേദിയിലെത്തി. വീട്ടിലുള്ളവരുമായി സംസാരിക്കാന്‍ അവസരവും ലഭിച്ചു. കുറ്റങ്ങളും പരിഭവങ്ങളും സ്‌നേഹവും പങ്കുവച്ചുകൊണ്ടിരുന്ന ഇരുവരുടെയും അസുഖം പൂര്‍ണമായി മാറാത്തതിനാല്‍ തിരിച്ചയക്കുകയാണെന്ന് മോഹന്‍ലാല്‍ പറ!ഞ്ഞു. അങ്ങനെ ഇരുവരും പുറത്തേക്ക് പോയി. പിന്നെ അകത്തെ വിശേഷങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതേസമയം മോഹന്‍ലാലിന്റെ പിന്നില്‍ എലീനയെത്തി. ഫുക്രു ഞാന്‍ വന്നത് കണ്ടില്ലേയെന്ന് എലീന വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു. പകച്ചുനില്‍ക്കുന്ന ഫുക്രുവിനെയായിരുന്നു എല്ലാവരും കണ്ടത്.
വീട്ടിലേക്ക് കയറിപ്പോയ എലീനയെ മോഹന്‍ലാല്‍ വീണ്ടും വിളിച്ചുവരുത്തി. കണ്ണിനുള്ള അസുഖമൊക്കെ മാറിയാണ് അവര്‍ എത്തിയിരിക്കുന്നത്. നേരത്തെ വീട്ടിലുള്ളവര്‍ അറിയാതരിക്കാനാണ് തിരിച്ച് പറഞ്ഞയച്ചുവന്നൊക്കെ പറഞ്ഞത് എന്നുപറഞ്ഞ് അവരെ മോഹന്‍ലാല്‍ വീട്ടിലേക്കയച്ചു. അത്യാവേശത്തോടെയായിരുന്നു വീട്ടിലുള്ളവര്‍ മൂവരെയും സ്വീകരിച്ചത്. എന്നാല്‍ സന്തോഷത്തോടെയാണ് മൂവരെയും സ്വീകരിച്ചതെങ്കിലും പലര്‍ക്കും ഇവരുടെ തിരിച്ച് വരവ് അത്ര പിടിച്ചിട്ടില്ലെന്നതാണ് സത്യം. എളുപ്പത്തില്‍ കളിച്ച് ജയിക്കാമെന്ന് കണക്കുക്കൂട്ടിയവര്‍ക്ക് മുന്നില്‍ പഴയ 3 പേര്‍ വീണ്ടുമെത്തുമ്പോള്‍ മനസില്‍ പുതിയ കളികള്‍ മെനഞ്ഞവര്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. മഞ്ജു പോയതോടെ പിന്തുണയ്ക്കാന്‍ ആരുമില്ലാതെ ഒറ്റപ്പെട്ട വീണ, ഷാജി, ആര്യ ഗ്രൂപ്പിന് എലീനയുടെയും രേഷ്മയുടെയും വരവ് അല്‍പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പിന്തുണയ്ക്കാന്‍ ആളില്ലാതെ ആകെ ദുര്‍ബലമായ അവസ്ഥയിലായിരുന്നു ആര്യയും കൂട്ടരും. എലീനയും രേഷ്മയും വന്നതോടെ ഇവരുടെ ഗ്രൂപ്പിലേക്ക് ആളു കൂടിയിരിക്കയാണ്. അതേസമയം ദയ എത്തിയത് ആര്‍ക്കും അത്ര പിടിച്ച മട്ടില്ല. ദയയാകട്ടെ രജിത്ത് തന്നെ അവഗണിക്കുന്നു എന്ന് എത്തിയപാടെ പലവട്ടം പറഞ്ഞുകഴിഞ്ഞു. രജിത്തുമായി പിണങ്ങിയതോടെ ദയയും ആര്യയുടെ ടീമിനൊപ്പം ചേരും. ഇതോടെ ഈ ടീം കൂടുതല്‍ കരുത്താര്‍ജ്ജിക്കും. രജിത്ത്, സുജോ, അഭി-അമൃത സിസ്‌റ്റേഴ്‌സ്, ജെസ്ല, സാന്ദ്ര, രഘു എന്നിവരാണ് ഇപ്പോള്‍ ടീമായി നില്‍ക്കുന്നത്. ആര്യ, ഷാജി, വീണ എന്നിവര്‍ ഇപ്പുറത്തേ ചേരിയിലും, സൂരജും ഫുക്രുവും സ്വന്തം നിലയ്ക്കാണ് കളിക്കുന്നത്. ആള്‍ബലം കുറവായതാണ് ഇവരെ കഴിഞ്ഞ ആഴ്ച ജയിലിലേക്ക് നയിച്ചത്. ഇവരുടെ കൂട്ടത്തിലേക്ക് ആര്യയോട് ചായ്വുള്ളവരാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത് എന്നതാണ് ആര്യക്ക് ഊര്‍ജ്ജം പകര്‍ന്നിരിക്കുന്നത്.