മരുന്ന് കഴിക്കാതെ ബിഗ്‌ബോസില്‍ ഉറങ്ങാന്‍ പറ്റിയില്ല..; ബിഗ്‌ബോസില്‍ നേരിട്ട പ്രയാസങ്ങള്‍ പറഞ്ഞ് അര്‍ച്ചന

Malayalilife
 മരുന്ന് കഴിക്കാതെ ബിഗ്‌ബോസില്‍  ഉറങ്ങാന്‍ പറ്റിയില്ല..; ബിഗ്‌ബോസില്‍ നേരിട്ട പ്രയാസങ്ങള്‍ പറഞ്ഞ് അര്‍ച്ചന

ഹിറ്റ് സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെ തിളങ്ങിയ നടിയാണ് അര്‍ച്ചന സുശീലന്‍. ഏഷ്യാനെറ്റില്‍ മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് ഷോയിലൂടെയാണ് താരത്തിന് ആരാധകരേറിയത്. ബിഗ്ബോസ് ഷോയില്‍ പങ്കടുക്കുമ്പോള്‍ തനിക്കു നേരിട്ട മാനസീക പ്രശ്നങ്ങളെക്കുറിച്ച് താരം ഒരു മാധ്യമത്തിനോടു വ്യക്തമാക്കിയതാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 

ടിവി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത നേടിയ താരമാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി വേഷങ്ങളില്‍ വരെ തിളങ്ങുന്നതിനൊപ്പം പ്രേക്ഷകരുടെ വെറുപ്പും സ്‌നേഹവും ഒരു പോലെ സമ്പാദിച്ച താരമെന്നും അര്‍ച്ചനയെ വിശേഷിപ്പിച്ചാലും തെറ്റില്ല. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്ഥമായ മുഖവുമായി ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ എത്തിയപ്പോഴാണ് അര്‍ച്ചനയെന്ന സാധാരണക്കാരിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത്. ബിഗ്ബോസ് വീട്ടിലെ തന്റെ സ്വകാര്യ അനുഭവങ്ങളെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചന തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. 

എപ്പോഴും താന്‍ തനിച്ചായിരുന്നുവെന്നും ഏറെ ഡിപ്രഷന്‍ അനുഭവിച്ച സമയങ്ങള്‍ ഷോയ്ക്കിടെ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.ഷോയില്‍ സുഹൃത്തുക്കളൊക്കെ പുറത്തുപോയപ്പോള്‍ തനിച്ചായ അര്‍ച്ചന ക്യാമറയോട് സംസാരിക്കാന്‍ തുടങ്ങിയതും ചര്‍ച്ചകളില്‍ ഇടം പിടിച്ച ഒന്നാണ്. ആ സമയങ്ങളെക്കുറിച്ച് അര്‍ച്ചന പറയുന്നു. വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാറ്. പക്ഷേ, ബിഗ്  ബോസ്  വീട്ടില്‍ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും,സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍  തന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ 'രമേശ്' എന്നു വിളിച്ചു സംസാരിച്ചു. 56-ാമത്തെ ദിവസം വരെ അത് തന്നോടു പ്രതികരിച്ചിരുന്നെന്നും പിന്നീട് ഒരു അനക്കവും ഇല്ലാതായെന്നും അര്‍ച്ചന പറയുന്നു.. തന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നിയെന്നും ഡിപ്രഷനായെന്നും അര്‍ച്ചന പറയുന്നു. സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു.

ബിഗ് ബോസില്‍ രാത്രി ഉറങ്ങണമെങ്കില്‍ മരുന്നു കഴിക്കണമെന്ന അവസ്ഥയായി. താന്‍ എത്ര ശക്തയായ സ്ത്രീയാണ് എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും.ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാന്‍ പോയെന്നും അര്‍ച്ചന പറയുന്നു. സാധാരണ ഈ ഹോട്ടലില്‍ വന്നാല്‍ താന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും എന്നാല്‍ ഇത്തവണ വന്നപ്പോള്‍ ദിയയെ കൂട്ടിന് വിളിച്ചുവെന്നും അര്‍ച്ചന പറയുന്നു. പക്ഷേ ബിഗ് ബോസിനു ശേഷം ക്ഷമ കുറച്ചുകൂടിയെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു.

സാമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നേരിട്ട സദാചാര ഗുണ്ടായിസത്തിന് ആ സമയങ്ങളില്‍ വിഷമം ഉണ്ടായിരുന്നുവെന്നും പിന്നീട് നിരന്തരമായി തനിക്കെതിരെ എഴുതിയപ്പോള്‍ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടുവെന്നും എന്നാല്‍ ഫലമുണ്ടായില്ലെന്നും അര്‍ച്ചന പറയുന്നു. പക്ഷേ തനിക്ക് പേടിയൊന്നുമില്ലെന്നും  അര്‍ച്ചന വ്യക്തമാക്കി. ഇതൊന്നും എന്നേയോ എന്റെ കുടുംബ ജീവിതത്തേയോ ബാധിച്ചിട്ടില്ല. പിന്നെ അത്യാവശ്യം കരാട്ടേയും തനിക്ക് അറിയാമെന്ന് അര്‍ച്ചന പറയുന്നു. ബിഗ്ബോസില്‍ നല്ല കരുത്തയായ മത്സരാര്‍ത്ഥിയായിരുന്നപ്പോഴും അര്‍ച്ചന ഇത്രയധികം മാനസീക പ്രശ്നങ്ങളില്‍ ബുദ്ധിമുട്ടുകയായിരുന്നു എന്നറിഞ്ഞ ഞെട്ടലിലാണ് അര്‍ച്ചനയുടെ ആരാധകര്‍. ബിഗ്ബോസില്‍ ആദ്യം അര്‍ച്ചനയെ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊളളാനായിരുന്നില്ലെങ്കിലും പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളിലൊരാളായി അര്‍ച്ചന മാറുകയായിരുന്നു. ഒരു ഘട്ടത്തില്‍ അര്‍ച്ചന ഷോയില്‍ വിജയിക്കണം എന്നും പ്രേക്ഷകര്‍ ആഗ്രഹിച്ചു. വിലയ ഫാ്ന്‍സ് പിന്തുണയാണ്  അര്‍ച്ചനയ്ക്ക് ലഭിച്ചിരുന്നത്. ബിഗ്ബോസ് വീട്ടിലെ അനുഭവങഅങളെക്കുറിച്ച് മത്സരാര്‍ത്ഥികള്‍ പലപ്പോഴും തുറന്നു പറയാറുണ്ടെങ്കിലും ബിഗ്ബോസ് അവസാനിച്ച് നാളുകള്‍ക്കു ശേഷമുളള അര്‍ച്ചനയുടെ വെളിപ്പെടുത്തലില്‍ ആരാധകര്‍ ഞെട്ടിയിരുതക്കയാണ്.

 

Read more topics: # Archana Susheelan,# Bigboss
Archana Susheelan explains her experience in Bigboss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES