ഏഷ്യാനെറ്റിലെ സ്റ്റാര്‍സിംഗര്‍ പരിപാടിയിലൂടെ സുപരിചിതയായ ഗായികയായിരുന്നു അമൃത സുരേഷ്. 2010ലാണ് അമൃതയും ബാലയും വിവാഹിതരായത്. റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായിരുന്നു അമൃത അവിടെ വച്ചാണ് അതിഥിയായി എത്തിയ നടന്‍ ബാലയെ പരിചയപ്പെടുന്നതും പ്രണയത്തിലായതും. പിന്നീട് ഇരുവരും വിവാഹിതരായി. തുടര്‍ന്ന് 2012ലാണ് ദമ്പതികള്‍ക്ക് അവന്തിക ജനിച്ചത്. എന്നാല്‍ കുഞ്ഞിന് രണ്ടുവയസുള്ളപ്പോഴാണ് നാലുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും പിരിഞ്ഞത്. ഇതിന് പിന്നാലെ അമൃതം ഗമയ എന്ന ബാന്‍ഡുമായി അമൃത സംഗീത രംഗത്ത് സജീവമായി. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. ബിഗ്‌ബോസ് സീസണ്‍ 2ല്‍ മത്സരാര്‍ഥിയായി എത്തിയതോടെ അമൃതയും അഭിരാമിയും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഷോ തീര്‍ന്ന ശേഷവും സോഷ്യല്‍മീഡിയയില്‍ അമൃത സജീവമാണ്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ അമൃത സുരേഷ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. കണ്ണട മൂക്കിന്‍ തുമ്പത്ത് വെച്ചിട്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അമൃത സുരേഷ് കുറിച്ചിരിക്കുന്നത് ജീവിതത്തിലെ ചില കാര്യങ്ങള്‍ കാണാന്‍ കണ്ണടയുടെ ആവശ്യമൊന്നുമില്ലെന്നാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇതിന് ഒരു ആരാധിക മറുപടിയും കൊടുത്തിട്ടുണ്ട്. ഈ കമന്റ് ഇപ്പോള്‍ വൈറലാകുകയാണ്. പക്ഷേ രണ്ട് മുഖമുള്ളവരെ കാണാന്‍ എനിക്ക് കണ്ണാടി അത്യാവശ്യമെന്നായിരുന്നു ആ കമന്റ്. ഈ കമന്റ് ശ്രദ്ധിക്കപ്പെട്ടതോടെയാണ് ചിത്രവും ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത് അമൃതയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ഇന്നലെ നടന്‍ ബാലയുടെ ഒരു വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക്ഡൗണിലും ബാല കൊച്ചിയിലെ വീട്ടില്‍ ഒറ്റയ്ക്കാണ്. ബാലയുടെ ഏകമകള്‍ പാപ്പു അമ്മ അമൃതയ്ക്കൊപ്പമാണ് കഴിയുന്നത്. ബാലയാകട്ടെ വേറൊരു ജീവിതത്തെപറ്റി ചിന്തിക്കാതെ കൊച്ചിയിലാണ് താമസം. ഈ അവസരത്തിലാണ് മാതൃദിനത്തില്‍ വികാരനിര്‍ഭരമായ വീഡിയോയുമായി ബാല എത്തിയത്. നിരവധി പേരാണ് മറ്റൊരു വിവാഹം കഴിക്കൂ എന്ന വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയത്.