അമൃത ഇത്തരക്കാരിയോ; വീണയെ ഈ ആഴ്ച പുറത്താക്കാനുള്ള കാഞ്ഞ ബുദ്ധി കണ്ടോ;ഞെട്ടി പ്രേക്ഷകര്‍

Malayalilife
അമൃത ഇത്തരക്കാരിയോ; വീണയെ ഈ ആഴ്ച പുറത്താക്കാനുള്ള കാഞ്ഞ ബുദ്ധി കണ്ടോ;ഞെട്ടി പ്രേക്ഷകര്‍

ബിഗ്ബോസ് രണ്ടാമത്തെ സീസണില്‍ മത്സരത്തിനൊപ്പം തര്‍ക്കങ്ങളും കൊഴുക്കുകയാണ്. ഇപ്പോള്‍ രണ്ടു ടീമുകളായിട്ടാണ് ഇവര്‍ മത്സരിക്കുന്നത്. എന്നാല്‍ ഷോ മുന്നേറുമ്പോള്‍ വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ അമൃതയും അഭിരാമിയും പ്ലാന്‍ഡ് ഗെയിം കളിക്കുകയാണോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. രജിത്തിനെ കരുവാക്കി മറ്റുള്ളവരെ പുറത്താക്കാനുള്ള കളിയാണോ ഇതെന്നാണ് ഇന്നലത്തെ എപിസോഡ് കണ്ട് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്.

പുതിയതും പഴയതുമായ ആള്‍ക്കാര്‍ തിരികേ എത്തിയതോടെ ബിഗ്ബോസ് മലയാളം രണ്ടാമത്തെ സീസണ്‍ സംഭവബഹുലമായി മുന്നേറുകയാണ്. രജിത്തിന്റെ പുറത്തുള്ള പിന്തുണ അറിഞ്ഞെത്തിയ അമൃത അഭിരാമി എന്നിവര്‍ ആദ്യം തന്നെ രജിത്തിനൊപ്പം ചേരുകയായിരുന്നു. ഇതോടെയാണ് ബിഗ്‌ബോസ് രണ്ടു ടീമായി മാറിയത്. സുജോ, രഘു, സാന്ദ്ര, അഭിരാമി-അമൃത എന്നിവര്‍ രജിത്തിന് കട്ട പിന്തുണയുമായി നില്‍ക്കുന്നത് തങ്ങളുടെ കാര്യസാധ്യത്തിനും ബിഗ്‌ബോസില്‍ പിടിച്ചുനില്‍ക്കാനുമാണെന്ന് പ്രേക്ഷകര്‍ക്കും അറിയാം. ഇപ്പോള്‍ രജിത്തിനെ സോപ്പിട്ടും മറ്റുള്ളവരെ താറടിച്ചും കാട്ടി ബിഗ്‌ബോസില്‍ പിടിച്ചുനില്‍ക്കാനുള്ള അമൃതയുടെ ഗെയിംപ്ലാനാണ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത്.

ഇന്നലെത്തെ എപിസോഡില്‍ നടന്ന ചില സംഭവങ്ങളാണ് അത്തരത്തില്‍ സംശയമുണ്ടാകാന്‍ കാരണം. ഇന്നലെ കോടതി മുറിയില്‍ നിന്നും ഫുക്രു ആദ്യം പുറത്തേക്ക് ഇറങ്ങുമെന്നു കണ്ട സുജോ കോടതിയിലെ ബഞ്ചുകള്‍ക്ക് പുറത്തുകൂടി ചാടി പെട്ടെന്ന് വാതിലിന് അരികിലേക്ക് എത്തുകയായിരുന്നു. ഫുക്രുവിനെ പിടിച്ചുമാറ്റി സുജോ പുറത്തേക്ക് പോവുകയും ചെയ്തു. അതേസമയം വീണ രജിത്തിനെ പിടിച്ചുനിര്‍ത്താനും ശ്രമിക്കുന്നുണ്ടായിരുന്നു.

പുറത്തെ പരാതി ക്യാമറയ്ക്ക് മുന്നിലേക്ക് സുജോ ആദ്യം ഓടിയെത്തുമ്പോഴേക്ക് പിന്നാലെ രജിത്തും വരുന്നുണ്ടായിരുന്നു. എന്നാല്‍ സ്വിമ്മിംഗ് പൂളിന് സമീപത്തുകൂടി സുജോയ്ക്ക് സമീപത്തേക്ക് ഓടിയെത്താന്‍ ശ്രമിച്ച അദ്ദേഹം കാല്‍ വഴുതി പൂളിലേക്ക് വീഴുകയായിരുന്നു. സുജോയും പിന്നാലെ എത്തിയ ഫുക്രുവും കൂടിയാണ് രജിത്തിനെ പൂളില്‍നിന്ന് പിടിച്ച് കയറ്റിയത്. സംഭവം കണ്ട് മിക്കവരും ഓടിയെത്തുകയും ചെയ്തു. വീഴ്ച വകവെക്കാതെ വീണയ്ക്കും ആര്യയ്ക്കും എതിരായി തനിക്കുള്ള പരാതി ക്യാമറയ്ക്ക് മുന്നില്‍ രജിത് അവതരിപ്പിച്ചു. എന്നാല്‍ അതിന് ശേഷം അഭിരാമി- അമൃത എന്നിവര്‍ വീണയാണ് രജിത്തിന് ഈ അപടകം ഉണ്ടാകാന്‍ കാരണമെന്ന മട്ടില്‍ വഴക്കിലേര്‍പ്പെടുകയായിരുന്നു.

രജിത്തിനെ വീണ ഷര്‍ട്ടില്‍ പിടിച്ച വലിച്ചുവെന്നാണ് അമൃതയും അഭിരാമിയും ആരോപിച്ചത്. തുടര്‍ന്ന് രജിത്ത് ബാലന്‍സ് തെറ്റി വീഴുകയായിരുന്നുവെന്നും വീണയാണ് അതിന് കാരണം എന്നുമാണ് അമൃത തര്‍ക്കിച്ചത്. എന്നാല്‍ പുറത്തേക്ക് വന്ന രജിത്ത് വീഴുമ്പോള്‍ വീണ ഓടി പിടിക്കാനായി അടുത്തേക്ക് പോകുന്നതും എന്നാല്‍ അമൃതയും അഭിരാമിയും പുറകില്‍ പതുക്കെ നടന്നു വരുന്നതുമാണ് പ്രേക്ഷകര്‍ കണ്ടത്. അതിനാല്‍ തന്നെ സംഭവം അമൃത വളച്ചൊടിക്കുകയായിരുന്നോ എന്നാണ് പ്രേക്ഷകരുടെ സംശയം.

രജിത് പൂളില്‍ വീണു കിടക്കുമ്പോ അടുത്ത് പോകാനോ, അയാളെ ഒരു മയവുമില്ലാതെ സുജോ പിടിച്ചു വലിച്ചു കൊണ്ട് പോകാന്‍ നോക്കുമ്പോ എതിര്‍ക്കുകയോ ചെയ്യാതെ നോക്കി നിന്ന അമൃത, രജിത്തിന്റെ അടുത്തേക്ക് ഓടി ചെന്ന വീണയോട് അതിന് മുമ്പ് അയാളുടെ ഷര്‍ട്ടില്‍ പിടിച്ച ഇഷ്യൂ പറഞ്ഞു ചൂടാവുകയാണ്... ചൂടായി, ചൂടായി പീക്കില്‍ എത്തിയപ്പോള്‍, പോ തള്ളേ എന്ന് വിളിച്ച് അനിയത്തിയെയും കൂട്ടി നടന്ന് പോവുമ്പോ അമൃത പറയുന്നത് സംസ്‌കാരം ഇല്ലാത്തവരോട് നമ്മള്‍ എന്തിനാ സംസാരിക്കുന്നെ എന്നാണ്. ആ ഒറ്റ സീന്‍ കൊണ്ട്, രജിത് പൂളില്‍ വീഴാന്‍ ഉള്ള കാരണം വീണയാണ് എന്ന് രജിത്തിന്റെ മനസ്സിലും, ബാക്കി മത്സരാര്‍ത്ഥികളുടെ മനസ്സിലും, എന്തിന് വീണയ്ക്ക് പോലും തോന്നും വിധത്തില്‍ കാര്യങ്ങള്‍ വളച്ചൊടിക്കപ്പെട്ടിരിക്കുകയായിരുന്നു അമൃത. പ്ലാന്‍ ചെയ്ത് തങ്ങളുടെ ശത്രുക്കളെ ഓരോരുത്തരെ പുറത്താക്കാനുള്ള അമൃതയുടെ ചീപ്പ് ഗെയിം ഷോ ആണിതെന്നാണ് ചിലര്‍ പറയുന്നത്. പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണയെ കുറ്റക്കാരിയാക്കുന്നതിലൂടെ എളുപ്പത്തില്‍ വീണയെ പുറത്താകാമെന്നും ഇവര്‍ കണക്കുക്കൂട്ടുന്നുണ്ടാകും. ഈ മനുഷ്യനെ എന്തും ചെയ്യാമെന്നാണോ നിങ്ങളുടെ വിചാരം എന്നൊക്കെ അമൃത ചോദിക്കുന്നതാണ് പ്രേക്ഷകരില്‍ സംശയം ഉയര്‍ത്തുന്നത്.

ഇത്രയും നന്നായി കാര്യങ്ങളെ വഴി തിരിച്ചു വിടുന്ന ഇവര്‍ തന്നെ ആണ് ഇപ്പൊ അവിടെ ഉള്ള മികച്ച ഗെയിമേഴ്സ് എന്ന് ഉറപ്പിക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വീണയുമായി കാര്യങ്ങള്‍ പറഞ്ഞു തീര്‍ത്ത രജിത്തിനോട്, വീണ്ടും കാര്യങ്ങള്‍ വഷളാക്കി പറഞ്ഞു വിദ്വേഷം കൂട്ടുകയാണ് ഇവര്‍ പിന്നെയും ചെയ്യുന്നത്... ആര്യയെ വിഷം എന്ന് വിളിച്ചവര്‍ ഇവരെ എന്തൊക്കെ വിളിക്കുമെന്നും കൃത്യമായി ഗെയിം പ്ലാന്‍ ചെയ്ത് തന്നെയാണ് ഇവര്‍ ഹൗസിലേക്ക് എത്തിയിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.



 

 

Amrita like that Veena will be sacked this week Have you ever seen a wit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES