മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് യമുന. നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അടുത്തിടെയായിരുന്നു യമുനയുടെ രണ്ടാം വിവാഹം. നടിയെ ജീവിത സഖിയാക്കിയത് അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവന്‍ ആണ്. സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം തരംഗമായിരുന്നു.
വീണ്ടും വിവാഹം കഴിക്കാന്‍ തന്റെ മക്കളുടെ നിര്‍ബദ്ധ പ്രകാരമാണ് തീരുമാനിച്ചതെന്ന് യമുന പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് നേരെ ഉയര്‍ന്ന മോശം കമന്‍റ്റുകള്‍ക്ക് മറുപടി നല്‍കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ ഭാഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്.
വിവാഹത്തെ കുറിച്ചുളള നെഗറ്റീവ് കമന്‌റ്‌സ് ഒന്നും നോക്കാന്‍ പോയില്ലെന്നും അതിനോട് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും യമുന പറഞ്ഞു. എന്റെ പോസ്റ്റില്‍ നെഗറ്റീവ് അഭിപ്രായമിട്ട ആളുകള്‍ക്ക് എന്നെ അറിയില്ല, ഞാന്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് അവര്‍ക്ക് അറിയില്ല. ഇത്തരം കമന്‌റുകള്‍ ഇട്ടവര്‍ വിവാഹിതരായ പുരുഷന്മാരാകാം, അസന്തുഷ്ടമായ ദാമ്ബത്യബന്ധം പുലര്‍ത്തുന്നവരോ മാതാപിതാക്കളുടെ വിവാഹബന്ധം കാരണം മോശമായ ബാല്യകാലം പുലര്‍ത്തുന്നവരോ ആകാം. എനിക്ക് ലഭിച്ച മനോഹരമായ ആശംസകളില്‍ ഞാന്‍ സന്തുഷ്ടയാണ് യമുന പറയുന്നു.