Latest News

ഞാൻ മാനസികമായി ആകെ തളർന്നു പോയി; എനിക്ക് കരുത്ത് പകരാൻ അർകജ് ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നടി രക്ഷ

Malayalilife
 ഞാൻ മാനസികമായി ആകെ തളർന്നു പോയി; എനിക്ക് കരുത്ത് പകരാൻ അർകജ് ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് നടി രക്ഷ

ലയാള മിനിസ്ക്രീൻ പ്രേക്ഷർ ഏറ്റെടുത്ത ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ. പരമ്പര ആരംഭിച്ചു നാളുകൾ പിന്നിട്ടു എങ്കിലും റേറ്റിംഗിൽ നമ്പർ വൺ ആണ്. കുടുംബബന്ധങ്ങളുടെ സ്നേഹത്തിന്‌റെ കഥ പറയുന്ന പരമ്പരക്ക് കാഴ്ചക്കാരും ഏറെയാണ്. സ്വന്തം ജീവിതം സഹോദരന്മാർക്ക് വേണ്ടി മാറ്റിവെച്ച ഏട്ടന്റേയും ഏട്ടത്തിയുടേയും ജീവിതത്തിലൂടെയാണ് സാന്ത്വനം മുന്നോട്ട് പോകുന്നത് രണ്ട് പെൺകുട്ടികൾ . സന്തുഷ്ട കുടുംബമായിരുന്ന സാന്ത്വനം വീട്ടിലേയ്ക്ക് എത്തുന്നതോടെ കഥഗതിമാറുകയായിരുന്നു.  പരമ്പരയിൽ  ഹരി എന്ന കഥാപാത്രത്തിന്റെ ഭാര്യയായി സാന്ത്വനം വീട്ടിൽ എത്തുന്ന അപർണ്ണ എന്ന അപ്പു നടി രക്ഷ രാജാണ്. എന്നാൽ ഇപ്പോൾ ഒരു മാധയമത്തിന് നൽകിയ അഭിമുഖത്തിൽ പ്രണയ കഥ പങ്കുവെക്കുകയാണ് താരം.

 എൻറെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു അർകജ്. എന്തും തുറന്നു സംസാരിക്കുവാൻ സാധിക്കുന്ന വളരെ ചുരുക്കം സുഹൃത്തുക്കളിൽ ഒരാൾ ആയിരുന്നു. ഞങ്ങൾ ഇടയ്ക്കിടെ പരസ്പരം ഫോൺ വിളിച്ചു മറ്റും നിരന്തരം 
സൗഹൃദം പുതുക്കി കൊണ്ടിരുന്നു. അതിനിടയിലാണ് അച്ഛന് ഒരു അപകടം സംഭവിക്കുന്നത്. ഞാൻ മാനസികമായി ആകെ തളർന്നു പോയി. എനിക്ക് കരുത്ത് പകരാൻ അർകജ് ഉണ്ടായിരുന്നു

അങ്ങനെ സൗഹൃദം മുന്നോട്ടുപോകുന്ന സമയത്താണ് തനിക്ക് വിവാഹ ആലോചനകൾ വന്നു തുടങ്ങിയത്, ഇത് അറിഞ്ഞതോടെ രണ്ടുപേരും പരസ്പരം പ്രണയം തുറന്നു പറയുകയായിരുന്നു . രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് ഇരുവർക്കും നിർബന്ധമായിരുന്നു. അങ്ങനെയാണ് ഈ കാര്യം വീട്ടിൽ അറിയിക്കുന്നത്. അങ്ങനെയാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. നല്ല രീതിയിൽ നമ്മളെ കേട്ടിരിക്കുന്ന വ്യക്തിയാണ് അർകജ്. നല്ല സിനിമകൾ കാണുന്ന ആളാണ് എന്നും നല്ല സിനിമകൾ കണ്ടു കഴിഞ്ഞാൽ അത് മറ്റുള്ളവർക്ക് സജസ്റ്റ് ചെയ്യുകയും ചെയ്യും . അതേസമയം പെട്ടെന്ന് ദേഷ്യം വരുന്നതും കൂടുതൽ റൊമാൻറിക് ആകുന്നതും താനാണ്.

 

Actress raksha raj words about love story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക