Latest News

സാന്ത്വനത്തിലെ അപ്പു എന്ന അപർണ്ണ; യാഥാർത്ഥത്തിലും കോടിശ്വരി; നടി രക്ഷ രാജിന്റെ യഥാർത്ഥ ജീവിതം കണ്ടോ

Malayalilife
സാന്ത്വനത്തിലെ അപ്പു എന്ന അപർണ്ണ; യാഥാർത്ഥത്തിലും കോടിശ്വരി; നടി രക്ഷ രാജിന്റെ യഥാർത്ഥ ജീവിതം കണ്ടോ

ലയാള മിനിസ്ക്രീൻ പ്രേക്ഷർ ഏറ്റെടുത്ത ഒരു പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയൽ. പരമ്പര ആരംഭിച്ചു നാളുകൾ പിന്നിട്ടു എങ്കിലും റേറ്റിംഗിൽ നമ്പർ വൺ ആണ്. കുടുംബബന്ധങ്ങളുടെ സ്നേഹത്തിന്‌റെ കഥ പറയുന്ന പരമ്പരക്ക് കാഴ്ചക്കാരും ഏറെയാണ്. സ്വന്തം ജീവിതം സഹോദരന്മാർക്ക് വേണ്ടി മാറ്റിവെച്ച ഏട്ടന്റേയും ഏട്ടത്തിയുടേയും ജീവിതത്തിലൂടെയാണ് സാന്ത്വനം മുന്നോട്ട് പോകുന്നത് രണ്ട് പെൺകുട്ടികൾ . സന്തുഷ്ട കുടുംബമായിരുന്ന സാന്ത്വനം വീട്ടിലേയ്ക്ക് എത്തുന്നതോടെ കഥഗതിമാറുകയായിരുന്നു.  പരമ്പരയിൽ  ഹരി എന്ന കഥാപാത്രത്തിന്റെ ഭാര്യയായി സാന്ത്വനം വീട്ടിൽ എത്തുന്ന അപർണ്ണ എന്ന അപ്പു നടി രക്ഷ രാജാണ്.

 രക്ഷ മിനി സ്‌ക്രീൻ അഭിനയത്തിലേക്ക് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകള്‍ എന്ന പരമ്പരയിലൂടെയാണ്  എത്തുന്നത്. സോളമന്‍റെ സ്വന്തം സോഫിയായിട്ടാണ് രക്ഷ നമുക്ക് പാര്‍ക്കുവാൻ മുന്തിരിത്തോപ്പുകളിലൂടെ പ്രേക്ഷകർക്ക് ഇടയിലേക്ക് സജീവയായത്.  നടി  ആദ്യമായി അഭിനയിച്ചത് കമർകാറ്റ് എന്ന തമിഴ് സിനിമയിലാണ്. പണ്ടയോട ഗലാട്ട, തൊപ്പി എന്നീ ചിത്രങ്ങളിലും താരത്തെ തേടി മികച്ച കഥാപാത്രങ്ങൾ എത്തിയിരുന്നു.

 മിനി സ്ക്രീൻ പ്രേക്ഷകരുടെ കൈയ്യടി ആദ്യ പരമ്പരയിലൂടെ തന്നെ നേടാൻ രക്ഷയെ കൊണ്ട് സാധിക്കുകയും ചെയ്തു.  പരമ്പരയിൽ സോളമൻ എന്ന കഥാപാത്രമായി ജയകൃഷ്ണനായിരുന്നു എത്തിയിരുന്നത്.  അതേസമയം  രക്ഷ പരമ്പരയിൽ സോഫി എന്ന കഥാപാത്രമായിട്ടായിരുന്നു അഭിനയിച്ചത്. ഏറെ ശ്രദ്ധ നേടിയ പരമ്പരയായിരുന്നു  ഷൈജു സുകേഷ് ഒരുക്കിയ സോളമന്‍റെ സ്വന്തം സോഫിയ.  കോഴിക്കോട് സ്വദേശി കൂടിയായ രക്ഷ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവമാണ്. രക്ഷയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ട്  ഡെല്ലു എന്ന പേരിലാണ്, രക്ഷ  തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പുതിയ പരമ്പരകളുടെ വിശേഷങ്ങളും ഗ്ലാമർ ഫോട്ടോഷൂട്ടുകളും  പങ്കുവച്ച് എത്താറുണ്ട്. 

Read more topics: # Actress raksha raj,# relaistic life
Actress raksha raj relaistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക