ഭര്‍ത്താവുമായി പിരിഞ്ഞതോടെ ജീവിക്കാന്‍ പാത്രങ്ങളും പുളിയും തേയിലയും വിറ്റു; ബ്രോക്കറായും ജോലി ചെയ്തു; ഉപ്പും മുളകിലെ നീലുവിന്റെ കണ്ണീര്‍ പൊടിയുന്ന ജീവിതം ഇതാ..!

Malayalilife
 ഭര്‍ത്താവുമായി പിരിഞ്ഞതോടെ ജീവിക്കാന്‍ പാത്രങ്ങളും പുളിയും തേയിലയും വിറ്റു; ബ്രോക്കറായും  ജോലി ചെയ്തു; ഉപ്പും മുളകിലെ നീലുവിന്റെ കണ്ണീര്‍ പൊടിയുന്ന ജീവിതം ഇതാ..!

ഫ്‌ളവേഴ്‌സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്. ഇടയ്ക്ക് വിവാദങ്ങളെത്തിയെങ്കിലും ഉപ്പും മുളകിലും സജീവമായ താരത്തിന്റെ ജീവിത്തില്‍ കടന്നുവന്ന കല്ലുംമുള്ളും വഴികളെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്.

ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്.  പത്താം ക്ലാസു കഴിഞ്ഞ് അധികം വൈകാതെ തന്നെ നിഷ തന്റെ മുറചെറുക്കനും അപ്പച്ചിയുടെ മകനുമായ യുവാവിനെ വിവാഹം ചെയ്തു. മികച്ച നര്‍ത്തകിയായിരുന്നെങ്കിലും നല്ല വിവാഹജീവിതം നയിക്കണമെന്ന ആഗ്രഹത്താല്‍ അഭിനയവും നൃത്തവുമെല്ലാം മാറ്റിവച്ചാണ് നിഷ ജീവിച്ചത്. എന്നാല്‍ വിചാരിച്ച പോലെ കുടുംബജീവിതം സുഖകരമല്ലാത്തതിലാല്‍ അവര്‍ക്ക് പിരിയേണ്ടിവന്നു. വേര്‍പിരിഞ്ഞ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞ് അത് വാര്‍ത്തകളായി അദ്ദേഹം വേദനിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് നിഷ പറയുന്നത്. അവസരങ്ങളും പണവും എല്ലാം തേടിയെത്തുമ്പോഴും നിറഞ്ഞ കണ്ണുകളോടെ  മാത്രമേ എനിക്ക് സ്‌ക്രീനില്‍ പുഞ്ചിരിക്കാന്‍ കഴിയാറുള്ളു. അതെന്റെ സ്വകാര്യ ദുഖമാണെന്നും താരം പറയുന്നു.

പിന്നീട് രണ്ടു പെണ്‍മക്കളെ വളര്‍ത്താനായി പല ജോലികളും നിഷ ചെയ്തു. ആദ്യകാലങ്ങളില്‍ സീരിയലുകളില്‍ നിന്ന് ധാരാളം അവസരങ്ങള്‍ കിട്ടിയെങ്കിലും പലതും മക്കള്‍ക്ക് വേണ്ടി താരം ഉപേക്ഷിക്കുകയായിരുന്നു. മക്കള്‍ മുതിര്‍ന്നതോടെയാണ് നിഷ അഭിനയരംഗത്ത് വീണ്ടും സജീവമായത്. ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞ കുടുംബമായതിനാല്‍ സെറ്റില്‍ അത് തനിക്കേറെ ഉപകാരപെടുന്നുണ്ടെന്നാണ് താരം പറയുന്നത്. ഭര്‍ത്താവിനെ പിരിഞ്ഞ് മക്കള്‍ക്കൊപ്പം ജീവിക്കുമ്പോള്‍ കടുത്ത ദാരിദ്രത്തിലൂടെയാണ് നിഷ കടന്നുപോയത്.  പ്രമുഖ ബ്രാന്‍ഡിന്റെ കുക്കറിവെയര്‍ വിതരണം നടത്തിക്കിട്ടിയ വരുമാനം കൊണ്ടാണ് കുറേക്കാലം നിഷയും കുട്ടികളും ജീവിച്ചത്.  പാത്രങ്ങള്‍ വില്‍ക്കുന്നതിനൊപ്പം അടിമാലിയില്‍ നിന്ന് സഹോദരന്‍ എത്തിച്ചു തരുന്ന കുടംപുളിയും തേയിലയുമെല്ലാം വിറ്റ് നിഷ ഉപജീവനം കണ്ടെത്തി. കടകളില്‍ നേരിട്ടു കൊണ്ടുപോയി കൊടുത്ത് കിട്ടുന്ന ചെറിയ ലാഭം കൂട്ടി വച്ചാണ് നിഷ കുടുംബം നടത്തിയതും മക്കളെ പഠിപ്പിച്ചതും. ഇതൊടൊപ്പം തന്നെ കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്തു. വീട്ടില്‍ നിന്ന് വലിയ പ്രോല്‍സാഹനമില്ലായിരുന്നിട്ടും ജീവിതത്തിലെ പല സാഹചര്യങ്ങളിലും ഉത്തരവാദിത്തങ്ങളും ചുമതലകളും ഏറ്റെടുക്കേണ്ടി വന്നതും  അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ ഒരു കാരണമായി. ജീവിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന കാലത്ത് കുട്ടികളെ പഠിപ്പിക്കാനും ജീവിക്കാനുമെല്ലാം കഷ്ടപ്പെടേണ്ടിവന്നു. ഇപ്പോഴും തന്റെ കാറെടുത്ത് പുറത്തേക്കിറങ്ങുമ്പോള്‍ അതില്‍ കുടംപുളിയും തേയിലയും കാണുമെന്നും. നാളെ 'ഉപ്പും മുളകും' ഇല്ലെങ്കിലും ജീവിതത്തില്‍ ഉപ്പും മുളകും മുടങ്ങരുതല്ലോ എന്നും നിഷ തന്റെടത്തോടെ പറയുന്നു. 

അടുക്കളപ്പുറം' എന്ന ടെലിവിഷന്‍ സീരിയലിലൂടെയായിരുന്നു നിഷ അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് സ്‌പോട്ട്  ഡബ്ബിങ് ആയിരുന്നു. ഒന്നരവര്‍ഷത്തോളം നീണ്ടുനിന്നു. അത് കഴിഞ്ഞപ്പോള്‍ എന്റെ ആത്മവിശ്വാസം വര്‍ധിച്ചെന്നും അതിനു കിട്ടിയ ജനപ്രീതി കരിയറിന് ഗുണം ചെയ്‌തെന്നും നിഷ പറയുന്നു. പിന്നീട് കാഴ്ച, ഫഌഷ്, യെസ് യുവര്‍ ഓണര്‍, പോത്തന്‍ബാവ, മൈ ബോസ് തുടങ്ങി നല്ല കുറെ സിനിമകളില്‍ അഭിനയിച്ചു. ഉപ്പും മുളകിലെ നീലുവായി എത്തിയതോടെ പിന്നെ നിഷയ്ക്ക് തിരിഞ്ഞു നോക്കേണ്ടിയും വന്നില്ല. സ്വന്തമായി വീടെന്നും വണ്ടിയെന്നുമുള്ള ആഗ്രഹങ്ങളെല്ലാം നടന്നു. ഒരു മകളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിക്കാനും നിഷയ്ക്ക് സാധിച്ചു. 

രേവതിയും രേവിതയും ആണ് നിഷയുടെ മക്കള്‍. ഇതില്‍ മൂത്തമകളുടെ കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുമുണ്ട്. മക്കള്‍ രണ്ടു പേരെ ഉള്ളുവെങ്കിലും ഉപ്പും മുളകിലെ നാലു മക്കള്‍ ഉള്‍പെടെ ആറു പേര്‍ ഉണ്ടെന്നാണ് നിഷ പറയുന്നത്. വളരെ രസകരമാണ് ഉപ്പും മുളകും സെറ്റുമെന്നും തന്നെ അമ്മയെന്ന് തന്നെയാണ് ഉപ്പും മുളകിലെ കുട്ടികള്‍ വിളിക്കുന്നതെന്നും നീലു പറയുന്നു. ജീവിതത്തില്‍ ലഭിച്ച എല്ലാത്തിലും നിഷ നന്ദി പറയുന്നത് ഗുരുവായൂരപ്പനോടാണ്. വലിയ കൃഷ്ണഭക്തയാണ് നിഷ. ഗുരുവായൂരില്‍ നിന്നും ഒരു കൃഷ്ണവിഗ്രഹം വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് തന്റെ നല്ല കാലം തുടങ്ങിയതെന്നും നിഷ പറയുന്നു. എല്ലാം ഗുരുവായൂരപ്പന്റെ അനുഗ്രഹമെന്നും നിഷ പറയുന്നു. ജീവിതത്തില്‍ ഇത്രയും കഷ്ടപ്പെട്ട ജീവിച്ച നിഷയുടെ തുറന്നുപറച്ചിലുകള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

Read more topics: # Actress Nisha Sarang,# Life story
Actress Nisha Sarang Life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES