നടന്‍ ആദിത്യനും അമ്പിളിദേവിയും ഇക്കഴിഞ്ഞ ജനുവരി 25നാണ് വിവാഹിതരായത്. ഇപ്പോഴിതാ താരദമ്പതികള്‍ തങ്ങള്‍ ഒരു കുഞ്ഞോമനയെ പ്രതീക്ഷിക്കുന്ന വിവിരം ആരാധകരുമായി പങ്കുവച്ചിരിക്കയാണ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരുവരും ഗര്‍ഭവാര്‍ത്ത പങ്കുവച്ചത്. മൂത്ത മകന്‍ അപ്പൂസിനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇവര്‍ സന്തോഷം അറിയിച്ചത്.
അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ മൂന്നുമാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ച് നടന്നത്. വിവാഹത്തിന് പിന്നാലെ ചില വിവാദങ്ങള്‍ എത്തിയെങ്കിലും ദമ്പതികള്‍ മകന്‍ അപ്പുവിന് ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇപ്പോള്‍. ഇരുവരും തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ ചിത്രങ്ങള്‍ സഹിതം പങ്കുവയ്ക്കാറുണ്ട്. വിഷുദിനമായ ഇന്നലെയാണ് സെറ്റ് സാരി ധരിച്ച് ആദിത്യന് സമീപം നില്‍ക്കുന്ന അമ്പിളിയുടെ വയറ്റില്‍ ചുമ്പിക്കുന്ന അപ്പൂസിന്റെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങള്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന വിവരം താരങ്ങള്‍ അറിയിച്ചത്.
എന്റെ അമ്മവയറ്റില്‍ ഒരു ഉണ്ണിയുണ്ടെല്ലോ
ദൈവം എനിക്കുതന്ന
സമ്മാനം
ഇന്നുമുതല്‍ എന്റെ
കുഞ്ഞുവാവയ്ക്കായുളള
കാത്തിരുപ്പ്
എനിക്കും എന്റമ്മയ്ക്കും
അച്ഛനും ഞങ്ങടെ
ഉണ്ണിവാവയ്ക്കും വേണ്ടി
എല്ലാരും പ്രാര്‍ത്ഥിക്കണേ... എന്നും അപ്പു പറയുന്നതായി താരദമ്പതികള്‍ കുറിച്ചിട്ടുണ്ട്. ഒപ്പം തന്നെ തങ്ങളെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും മൂവരും ഹൃദയം നിറഞ്ഞ വിഷു ആശംസകളും നേര്‍ന്നിരുന്നു. അമ്മ ഗര്‍ഭിണിയായതില്‍ ഏറെ സന്തോഷിക്കുന്ന അപ്പൂസാണെന്നും കുഞ്ഞുവാവയ്ക്ക് വേണ്ടി മകന്‍ ആകാംഷയോടെ കാത്തിരിക്കയാണെന്നും ആദിത്യന്‍ സിനി ലൈഫിനോട് വെളിപ്പെടുത്തി.
2001 സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലകമായ അമ്പിളി ഭരതനാട്യത്തില്‍ ഡിപ്ലോമയും എംഎംയും എടുത്തിട്ടുണ്ട്. ഇതിനുശേഷം സിനിമ-സീരിയല്‍ രംഗത്തു സജീവമായി. മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ സഹോദരന്റെ സോമന്‍ നായരുടെ മകനാണ് ആദിത്യന്‍ ജയന്‍.