കേരളത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ജില്ലയാണ് വയനാട്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്ന പ്രധാന കാര്യം. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം പുതിയ സമവാക്യങ്ങളും ചേരുന്ന വയനാടന്‍ യാത്ര ജീവിതത്തിലെ മനോഹരമായ ഓര്‍മകള്‍ നല്‍കുന്ന ഒന്നായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും.. തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും.. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍.. വേറിട്ട യാത്രകളില്‍ വയനാടിന്റെ സ്വന്തം കാഴ്ചകള്‍ ഇവയാണ്. കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്. ചരിത്രപരമായും വയനാടിന് വളരെ പ്രധാന്യമുണ്ട്. ഇടതൂര്‍ന്ന കാടും പച്ചപ്പ് നിറഞ്ഞ തേയില തോട്ടങ്ങളും വയനാടിന് കൂടുതല്‍ മനോഹാരിതയേകുന്നു. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറകൂടിയാണ് ഈ ദേശം. കാപ്പി, ഏലം, കുരുമുളക്, തേയില തുടങ്ങിയവയുടെയൊക്കെ കയറ്റുമതിയില്‍ വയനാടിന് സ്വന്തമായൊരു സ്ഥാനം തന്നെയുണ്ട്. വയനാട്ടിലെ കുറുവാദ്വീപ്, ഇടക്കല്‍ ഗുഹ, പൂക്കോട്ട് തടാകം, മുത്തങ്ങ വനം, പക്ഷിപ്പാതാളം, സൂചിപ്പാറ വെളളച്ചാട്ടം, ബാണാസുര സാഗര്‍ ഡാം, പഴശ്ശിയുടെ സ്മരണയുറങ്ങുന്ന മാനന്തവാടി എന്നിവയാണ് വയനാട്ടിലെ പ്രധാന വിനോദസഞ്ചാര മേഖലകള്‍ . കബനീനദിയിലുള്ള കുറുവാദ്വീപ് വയനാട്ടിലെ പ്രധാന ആകര്‍ഷണമാണ്. അത്യപൂര്‍വ്വമായ പക്ഷികളുടെ ആവാസകേന്ദ്രമാണിവിടം. കേരളത്തിന്റെ വിനോദസഞ്ചാരഭൂപടത്തില്‍ നിന്നും ഒഴിച്ചുകൂടാനാവത്തതാണ് വയനാട്..പ്രകൃത്യാ ഉള്ള സ്ഥലങ്ങളാണ് വയനാട്ടില്‍ ഉള്ളത് എന്നതിനാല്‍ തന്നെ ചില സീസണുകളില്‍ പല സ്ഥലങ്ങളും താല്‍ക്കാലികമായി അടച്ചിടാറുണ്ട്. 1 മുത്തങ്ങ വന്യജീവി സങ്കേതം തോല്‍പ്പെട്ടി വന്യജീവി സങ്കേതം ഇവിടെ ജീപ്പ് സഫാരിയാണുള്ളത് രാവിലെ 40 ജീപ്പും വൈകുന്നേരം 20 ജീപ്പുകളും മാത്രമാണ് പ്രവേശനം ഒരു ജീപ്പില്‍ പരമാവധി 7 പേര്‍ എന്നരീതിയിലാണ് പോകുന്നത്.ടിക്കറ്റ് ക്യൂവില്‍ നിന്ന് മാത്രമേ ലഭിക്കൂ മുന്‍കൂട്ടി ബുക്കിംഗ് ഇല്ല അതിനാല്‍ ആദ്യം വരുന്നവര്‍ക്കേ ടിക്കറ്റ് ലഭിക്കാറുള്ളു.ഒരു മണിക്കൂറാണ് സഫാരി സമയം 2, എടക്കല്‍ ഗുഹ എല്ലാ തിങ്കളാഴ്ചകളിലും പ്രധാന അവധി ദിവസങ്ങളിലും ഇവിടെ അവധിയായിരിക്കും ഒന്നര കിലോമീറ്റര്‍ ദൂരം കയറ്റം കയറി വേണം നടക്കാന്‍ .സൂചിപ്പാറ വെള്ളച്ചാട്ടം, മലകയറ്റമാണ് പ്രധാന ആകര്‍ഷണം ,പ്രായമുള്ളവര്‍ക്കും കുട്ടികള്‍ക്കും മല കയറാന്‍ ബുദ്ധിമുട്ടാകും. വെള്ളം കരുതണം അതുപോലെ പഴവും പ്ലാസ്റ്റിക് നിരോധിത മേഖലയാണ് 5, പൂക്കോട് തടാകം പ്രധാന ആകര്‍ഷണം ബോട്ടിംഗ് ആണ് ഇന്ത്യയുടെ ഭൂപടത്തോട് സാദൃശ്യമുള്ള ആകൃതിയില്‍ പ്രകൃതി നിര്‍മിച്ച ഈ തടാകത്തിനു ചുറ്റും നടപ്പാതയുണ്ട്. 6,ബാണാസുര സാഗര്‍ മണ്ണ് കൊണ്ട് നിര്‍മിച്ച ഈ ഡാമില്‍ സ്പീഡ് ബോട്ട് സൗകര്യമുണ്ട് പക്ഷെ അഞ്ചു മണിക്ക് മുന്‍പ് ടിക്കറ്റ് വാങ്ങണം. 7, കാറ്റു കുന്ന് ബാണാസുരാ ഹില്‍ ട്രെക്കിംഗ് എന്ന പേരില്‍ മുന്‍പേ നടത്തി വരുന്ന ട്രെക്കിംഗ് ഇവിടെ നടക്കുന്നുണ്ട്. വയനാട്ടിലെ രണ്ടാമത്തെ വലിയ മലയാണ് ആമി. സമുദ്ര നിരപ്പില്‍ നിന്നും 2030 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബാണാസുര ഹില്‍ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. കാറ്റുമല അതിന്റെ ഒരു ഭാഗമാണ്. 1200 മീറ്ററാണ് ഇതിന്റെ ഉയരം. 3 തരം ട്രക്കിങ് ആണ് അവിടെ അനുവദിക്കുന്നത് 1)3 മണിക്കൂര്‍ ട്രക്കിങ്ങ് 750 രൂപയാണ് .ഒരു ടീമില്‍ മാക്‌സിമം 10 പേരെയാണ് അനുവദിക്കുന്നത്.ഒരു ഗൈഡും ഉണ്ടാകും.