ഉത്തരഖണ്ടിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദരിനാരായണന്‍ ക്ഷേത്രം. ഈ ക്ഷേത്രവും പരിസരവും ഹൈന്ദവവിശ്വാസമനുസരിച്ചുള്ള ചതുര്‍ധാമ തീര്‍ത്ഥാടനസ്ഥലങ്ങളില്‍ ഒന്നാണ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളില്‍ ഒന്നുമാണ് ബദരിനാഥ്. ഹിമാലയന്‍ പ്രദേശങ്ങളിലെ അതി കഠിനമായ കാലവസ്ഥയെത്തുടര്‍ന്ന് ക്ഷേത്രം ആറുമാസക്കാലം മാത്രമേ തുറക്കുകയുള്ളൂ.മഞ്ഞു മൂടികിടക്കുന്നു നീലകണ്ഠ പര്‍വ്വത്തിനു ചുവട്ടില്‍ ഉജ്ജ്വല ശോഭയോടെ ബദരിനാഥ് ക്ഷേത്രം തല ഉയര്‍ത്തി നില്കുന്നു .ബദരീ നാഥ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്നും മൂവായിരത്തി ഒരുനൂറ്റി മുപ്പത്തി മൂന്നു മീറ്റര്‍ഉയരത്തിലാണ് ശ്രീ ശങ്കരാചാര്യര്‍ സ്ഥാപിച്ച ഈ ക്ഷേത്രം.
കാല്‍ നടയായി ഇവിടെ എത്തി മഞ്ഞുപാളികള്‍ ഒഴുകുന്ന അളക നന്ദ യില്‍ മുങ്ങിയാണ് ശങ്കരാ ചാര്യര്‍ ഇവിടുത്തെ വിഗ്രഹംകണ്ടെടുത്തത്. ഇപ്പോഴും മലയാളി നമ്പൂതിരിമാരാണ് ഇവിടെ പൂജ ചെയ്യുന്നത്.റാവല്‍ എന്നസ്ഥാനപ്പേരോടെ. ഈ ക്ഷേത്രത്തില്‍ നാരായണനോടൊപ്പം ഗരുഡന്റെ പ്രതിഷ്ഠകൂടിയുണ്ട്..അതിനാല്‍ ഈ ബദരീ താഴ്വരയില്‍ സര്‍പ്പങ്ങള്‍ ഇല്ല .ചെറിയ പാലത്തിലൂടെ അളകനന്ദ മുറിച്ചു കടന്നു വേണം അമ്പലമുറ്റതെത്താന്‍ . അവിടെ നമുക്കായി പ്രകൃതി മറ്റൊരു വിസ്മയം ഒരുക്കിയിരിക്കുന്നു അതാണ് തപ്തകുണ്ട് .ഭൂമിയുടെ ഉള്ളറകളില്‍ നിന്ന് തിളച്ചു മറഞ്ഞു ജലം മുകളിലേക്ക് പ്രവഹിക്കുന്നു, പ്രത്യേകം പൈപ്പുകള്‍ വഴി ഈ വെള്ളം അളകനന്ദയിലെ തണുത്ത വെള്ളവുമായി കലര്‍ത്തി ചൂട് ക്രമീകരിച്ചു ടാപ്പുകളിലായി വെള്ളം സജ്ജീകരിച്ചിരിക്കുന്നു ഇവിടെ ദേഹ ശുദ്ധി വരുത്തിയ ശേഷമാണു ഭക്തര്‍ ദര്‍ശനത്തിനായി പോവുന്നത്.ബദരീനാഥ്,കേദാര്‍നാഥ് ഗംഗോത്രി യമുനോത്രി എന്നിവ ചോട്ടാ ചാര്‍ധാം എന്നറിയപെടുന്നു.അതുപോലെ ഭാരതത്തിന്റെ നാല് ദിക്കുകളിലുമായി പ്രധാനമായ നാല് കേന്ദ്രങ്ങള്‍ ,തെക്ക് രാമേശ്വരവും ,പടിഞ്ഞാറു മധുരയും കിഴക്കു പൂരി ജഗനാഥ ക്ഷേത്രവും വടക്ക് ബദരീനാഥും ചേര്‍ത്ത് ബഡാ ചാര്‍ ധാം എന്നും അറിയപെടുന്നു .ബഥരീനാദില്‍ വരുന്ന ഒട്ടുമിക്ക എല്ലാവരും തന്നെ മുന്നു കിലോമീറ്റര്‍ ദൂരെയുള്ള ഈ കൊച്ചു ഗ്രാമം കാണാനെത്താറുണ്ട് .വ്യാസഗുഹ,ഭീംഫൂല്‍,സരസ്വതി നദി എന്നിങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍കൊപ്പം ഇന്ത്യയുടെ മനുഷ്യവാസമുള്ള അവസാനത്തെ ഗ്രാമമാണ് .ഇതിനപ്പുറം ചൈനീസ് അധിനിവേശ ടിബറ്റ് ആണ്. മാനാ ഗ്രാമത്തിന് തൊട്ടടുത്താണ് വ്യാസ ഗുഹ .ഈ ഗുഹക്കുള്ളില്‍ ഇരുന്നാണ് വേദ വ്യാസന്‍ ലോകത്തിലെ ഏറ്റവും ബ്രഹത്തായ ഇതിഹാസങ്ങളില്‍ ഒന്ന് രചിച്ചത് .തൊട്ടടുത്ത് തന്നെ ഒരു ചെറിയ ഗുഹയും ഉണ്ട്,അതാണ് ഗണേശ ഗുഹ .മഹാഭാരത രചനയില്‍ തന്നെ സഹായിക്കാന്‍ ഒരാളെ തേടിയുള്ള യാത്രക്കിടെ വ്യാസന്‍ ഗണപതിയെ സമീപിച്ചു.ഗണപതി ഇതിനു തയാറായി,പക്ഷെ ഒരു നിബന്ധന മുന്നോട്ടു വച്ചു.ആദ്യാവസാനം ഇടതടവില്ലാതെ പാരായണം ചെയ്യണം,എങ്കിലേ താന്‍ പകര്‍ത്തി എഴുതു.അസാധ്യമായി തോന്നിയ ഈ നിബന്ധന കേട്ട് വ്യാസനും ഒരു നിര്‍ദേശം വച്ചു.താന്‍ പറയുന്ന ഓരോ വരിയുടേയും അര്‍ത്ഥം മനസിലാക്കി മാത്രമേ എഴുതാവു എന്ന് .അങ്ങനെ അവര്‍ ഈ രണ്ടു ഗുഹകളിലും ഇരുന്നു രചന തുടങ്ങി.വ്യാസന്‍ ഉരുവിടുന്ന ജ്ഞാനത്തിന്റെ മുത്ത്മണികളുടെ അര്‍ഥം ഗ്രഹിക്കാന്‍ ഗണപതി എടുക്കുന്ന ആ ചെറിയ ഇടവേളയില്‍ അദ്ദേഹം അടുത്ത വരി മനസ്സില്‍ രൂപപെടുത്തി.അങ്ങനെ അനസ്യുതം തുടര്‍ന്ന ആ പ്രക്രിയയിലൂടെ ലോകത്തിനു ലഭിച്ചത് ഇതിഹാസങ്ങളുടെ ആറാം തമ്പുരാനെയാണ് .ഇതിനു അടുത്തായിട്ടാണ് ഭീം ഫൂല്‍ ,സഹോദരന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയ കുരുക്ഷേത്ര യുദ്ധത്തിനു ശേഷം നിരര്‍ത്ഥകമായ ലൌകിക ജീവിതത്തോട് വിരക്തി തോന്നിയ പഞ്ച പാണ്ഡവര്‍ അഭിമന്യുവിന്റെ മകനായ പരീക്ഷിത്തിനെ രാജ്യഭരണം ഏല്‍പിച്ച ശേഷം ദ്രൌപതിയോടൊപ്പം മഹാ പ്രസ്ഥാനത്തിനായി ഹിമാലയത്തിലേക്ക് തിരിച്ചു .കഠിനമായ ആ യാത്രയില്‍ ഓരോരുത്തരായി മരിച്ചു വീണു .ഒടുവില്‍ അവശേഷിച്ച യുധിഷ്ടിരന്‍ ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് പോയി എന്നുമാണ് സങ്കല്പം.യാത്ര മദ്ധ്യേ അവര്‍ ഈ പ്രദേശത്ത് എത്തുകയുണ്ടായി.ഇവിടെ ശക്തിയായി ഒഴുകുന്ന സരസ്വതി നദി മുറിച്ചു കിടക്കാന്‍ ദ്രൌപതിക്ക് കഴിഞ്ഞില്ല .അതിനാല്‍ ഭീമന്‍ അടുത്തുള്ള കുന്നില്‍നിന്നു ഒരു വലിയ പാറ കഷണം അടര്‍ത്തിമാറ്റി നദിക്കു കുറുകെ പാലം തീര്‍ത്തു,അതാണ് നാം ഇന്ന് കാണുന്ന ഭീം ഫൂല്‍.
.വളരെ ആശ്ചര്യം നിറഞ പ്രതിഭാസമാണ് സരസ്വതി നദി സമ്മാനിക്കുനത്.ഇവിടെ പാറകള്‍ക്കിടയിലൂടെ അതിശക്തിയായി ഒഴുകി ഭൂമിയിലേക്ക് മറയുന്ന സരസ്വതി അദൃശ്യസാനിധ്യമായി അലഹബാദില്‍ ത്രിവേണി സംഗമത്തില്‍ വച്ച് ഗംഗയോടും യമുനയോടും ചേരുന്നു.