Latest News

ജോർജിയൻ യാത്രാ കുറിപ്പ്

Jayesh Kallada
topbanner
ജോർജിയൻ യാത്രാ കുറിപ്പ്

ഏതാനും വർഷങ്ങൾ ആയി ദുബായിൽ പ്രവാസം തുടങ്ങിയിട്ടു, അന്ന് മുതൽ ഉള്ള ഒരു ആഗ്രഹം ആണ് ജോർജിയ എന്ന മനോഹര രാജ്യം ഒന്ന് സന്ദർശിക്കണം എന്ന് ഉള്ളത്. പല കാരണങ്ങൾ അതിനു ഉണ്ട് , മനോഹരമായ അവിടുത്തെ കാഴ്ചകൾ, ദുബായ് റെസിഡൻസ് വിസ ഉള്ളവർക്ക് ജോർജിയ സന്ദർശിക്കാൻ പ്രത്യേകം വിസ വേണ്ട , പിന്നെ കീശ അധികം കാലി ആകില്ല എന്ന് എല്ലാം ഉള്ളത്.

യൂറോപ്പിന്റേയും ഏഷ്യയുടെയും ഇടനാഴി എന്നു വിളിക്കാവുന്ന ഒരു രാജ്യമാണ് ജോർജിയ. കിഴക്കൻ ജോർജിയ ഏഷ്യയോടും, പടിഞ്ഞാറൻ ജോർജിയ യൂറോപ്പിനോടും ഇണങ്ങി നിൽക്കുന്നു എന്നാണ് എന്റെ ടൂർ ഗൈഡ് പറഞ്ഞത്. പഴയ സോവിയറ്റു യൂണിയൻ രാജ്യമായ ജോർജിയ, കൊക്കേഷ്യൻ പർവതങ്ങൾ ഉൾപ്പെടെ ഒരു പാട് പർവത നിരകളാലും, അതിന്റെ താഴ്‌വരകളാലും മോൻഹാരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു.

എന്റെ യാത്ര ജോർജിയയുടെ തലസ്ഥാനമായ ടിബിലിസി പട്ടണത്തിലേക്ക് ആയിരുന്നു. ടിബിലിസി വൈവിധ്യങ്ങൾ ആയ ഒരുപാടു കാഴ്ച്ചകളാൽ സമൃദ്ധമായ ഒരു നഗരം ആണ്. 4രാത്രികളും 4 പകലും ഉൾപ്പെട്ട എന്റെ യാത്രയിൽ അത്യാവശ്യം കുറച്ചു കാഴ്ചകൾ കണ്ടു തീര്ത്തു (ഏറ്റവും കുറഞ്ഞത് 7 ദിവസം വേണമായിരുന്നു എന്നു എനിക്കു തോന്നി). താമസം ലിബർട്ടി സ്ക്വയറിനു അടുത്തുള്ള ഒരു അപ്പാർട്മെന്റിൽ എയർ ബി ആൻഡ് ബി (air b n b) ആപ്പ് വഴി കുറഞ്ഞ ചിലവിൽ ബുക്ക്‌ ചെയ്തിരുന്നു. എയർപോർട്ടിൽ നിന്ന് ലിബർട്ടി സ്ക്വയറിലേക്കും തിരിച്ചും ബസ് സർവീസ് ഉണ്ടായിരുന്നു,(0.50 ജോർജിയൻ ലാറി ആയിരുന്നു ബസ് ഫെയർ).

ആദ്യത്തെ പകൽ ടിബിലിസി ടൗണിൽ കറങ്ങി നടന്നു, നല്ല ചാറ്റൽ മഴയും തണുപ്പും ഉള്ളതിനാൽ അധികം കറക്കം നടന്നില്ല, വൈകിട്ട് ലിബർട്ടി സ്‌ക്വയറിൽ പോയി കുറച്ചു ഫോട്ടോസ് എടുത്തു, ഓൾഡ്‌ ടൗണിൽ പോയി കുറച്ചു കാഴ്ചകൾ കണ്ടു നടന്നു. ഓൾഡ്‌ ടൗണിൽ നല്ലൊരു ടൂർ ഓപ്‌റേറ്റർ കമ്പനി കണ്ടു പിടിച്ചു അടുത്ത രണ്ടു ദിവസത്തേക്ക് ഫുൾ ഡേ ടൂർ ബുക്ക്‌ ചെയ്തു.

രണ്ടാമത്തെ ദിവസത്തെ ടൂർ കാസ്‌ബെഗ് പർവതം, കാസ്‌ബെർഗ് പർവതത്തിന്റെ മുകളിൽ ഉള്ള ജേർഗേറ്റി ട്രിനിറ്റി ദേവാലയം, Gudauri Skeing റിസോർട്, Ananuri Fort എന്നിവിടങ്ങളിലേക്ക് ആയിരുന്നു. രാവിലെ 9മണിക്ക് തന്നെ ബസ് എടുത്തു കാഴ്ചകൾക്ക് ശേഷം രാത്രി 8.30 ആയി തിരിച്ചു ലിബർട്ടി സ്‌ക്വയറിൽ എത്തുമ്പോൾ.

മൂന്നാമത്തെ ദിവസം KHAKHETI MOUNTAIN, SIGHNAGHI, BODBE MONASTRY, എന്നീ സ്ഥലങ്ങളിലേക്ക് ആയിരുന്നു സഞ്ചാരം, പക്ഷേ രാവിലെ പത്തു മണി മുതൽ വൈകിട്ട് ആറു മണി വരെ ആയിരുന്നു ട്രിപ്പ്‌ (വൈൻ ടേസ്റ്റിങ് a ആയിരുന്നു ട്രിപ്പിന്റെ ലാസ്റ്റ് ഐറ്റം). രണ്ടു ദിവസത്തെ ഫുൾ ഡേ ടൂർ കൊണ്ടു ഇത്രയും സ്ഥലങ്ങൾ കാണാൻ പറ്റും എന്നു കരുതിയതല്ല, പക്ഷെ ടൂർ ഓപ്പറേറ്റർസ് വളരെ പ്രൊഫഷണൽ ആയിരുന്നു.

ജോർജിയയിലെ നാലാമത്തെയും അവസാനത്തെയും ദിവസത്തിൽ എനിക്ക് ഉച്ചക്ക് 2.30 ഉള്ള ഫ്ലൈറ്റിൽ തിരിച്ചു ദുബായിലേക്ക് പോകേണ്ടതാണ് പക്ഷേ അതിനു മുൻപ് കുറച്ചു സ്ഥലങ്ങൾ കൂടി കാണാറുണ്ട്. രാവിലത്തെ പ്രഭാത ഭക്ഷണത്തിനു ശേഷം Piece Bridge, Rike Park, എന്നിവ കണ്ടു കൂടാതെ Rike Park റോപ്പ് വേ സ്റ്റേഷനിൽ നിന്നും Narikala Fortress വരെ ഉള്ള കേബിൾ കാർ യാത്ര (Rope Way) വളരെ മനോഹരം ആയിരുന്നു.

traval experiance-oru georgen -yathra kuripp

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES