യാത്രകൾ ഏവർക്കും പ്രിയപെട്ടവയാണ്. മനസിനും നയങ്ങൾക്കും കുളിർമ നൽകുന്ന നിരവധി സ്ഥലങ്ങളുണ്ട്. അത്തരത്തിൽ അനാദധായകമായ ഒരു ഇടമാണ് ഗോവയിലെ സുർല വെള്ള ചാട്ടം. ബെൽഗാമിന് സമീപമുള്ള സുർല വെള്ളച്ചാട്ടത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് പ്രകൃതി രമണീയമായ ഒരു കാഴ്ചയാണ്. ഈ മനോഹരമായ പാലരുവി താഴേക്ക് പതിക്കുന്നത് പശ്ചിമഘട്ടത്തിന്റെ നിറുകയിൽ നിന്ന് 300 അടി മുകളിൽ നിന്നുമാണ്. കങ്കുമ്പി വനമേഖലയിലെ കറുത്ത പച്ച വനത്തിന് നടുവിലൂടെ നോക്കുമ്പോൾ നേർത്ത ഒരു വെള്ള നൂൽപോലെയാണ് ഈ വെള്ളച്ചാട്ടം കാണാൻ സാധിക്കുക. കൂടാതെ സാഹസികർക്കും പ്രകൃതിസ്‌നേഹികൾക്കും അനുയോജ്യമായ ഒരു ട്രെക്കിങ് കൂടി ഇവിടെ നടത്താവുന്നതാണ്.
കൽസയിൽ നിന്ന് ട്രെക്ക് ആരംഭിച്ചാൽ മാത്രമേ വെള്ളച്ചാട്ടത്തിലെത്താൻ കഴിയുകയുള്ളു. തുടർന്ന് പാറക്കെട്ട് മുറിച്ചുകടക്കണം. ഗംഭീരമായ കൽസ വെള്ളച്ചാട്ടം യാത്രാമധ്യേ, ട്രെക്കിങ് സുർല വെള്ളച്ചാട്ടത്തിൽ അവസാനിക്കുകയും ചെയ്യുന്നു.കർണാടകയിലെ ബെൽഗാമിലെ ഖാനാപൂരിൽ സ്ഥിതി ചെയ്യുന്ന നിരവധി വെള്ളച്ചാട്ടങ്ങളിലൊന്ന് ആണ് ഈ വെള്ളച്ചാട്ടം. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി പൂർണമായും ആസ്വദിക്കാൻ സാധിക്കുകയുള്ളു.
മഴക്കാലം നൽകുന്ന പശ്ചിമഘട്ടത്തിന്റെ മുകൾ ഭാഗത്ത് അനുഗ്രഹമാണീ ഇപ്പോൾ കാണുന്ന ഈ വെള്ളച്ചാട്ടം. പ്രകൃതിസ്‌നേഹികൾ കണ്ടിരിക്കേണ്ട ഒരു ഇടവും കൂടിയാണ് ഇവിടം. സുർല ഗ്രാമത്തിന് അകലെനിന്ന പോലും മഴക്കാലത്ത് ഈ വെള്ളച്ചാട്ടം കാണാൻ സാധിക്കുന്നു.