ഐതിഹ്യം:
തിരുവനന്തപുരം ജില്ലയിലെ ചിറയിന്കീഴ് താലൂക്കില് സ്ഥിതി ചെയ്യുന്ന ദേവീ ക്ഷേത്രമാണ് ശാര്ക്കര ഭഗവതിക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ഭദ്രകാളി ആണ്. ചരിത്ര പ്രധാനമായ പല സംഭവങ്ങള്ക്കും സാക്ഷ്യം വഹിച്ച ക്ഷേത്രമാണ് ഇത്. 1748 ല് ഇവിടെ തിരുവിതാംകൂര് ഭരണാധികാരിയായിരുന്ന അനിഴം തിരുനാള് മാര്ത്താണ്ഡ വര്മ്മ പ്രസിദ്ധമായ കാളിയൂട്ട് ഉത്സവം ആദ്യമായി തുടങ്ങി. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയായ പെരുവഴിയിലാണ് ശാര്ക്കര ദേശം സ്ഥിതിചെയ്യുന്നത്. അതുവഴി കടന്നു പോകുന്ന വഴിയാത്രക്കാര്ക്കു വിശ്രമത്തിനായി പണ്ട് അവിടെ വഴിയമ്ബലമുണ്ടായിരുന്നു. ആലങ്ങാട്ട് (ആലുവ), ചെമ്ബകശ്ശേരി (ആലപ്പുഴ) എന്നിവിടങ്ങളിലേക്കുള്ള ശര്ക്കര വ്യാപാരികള് സ്ഥിരമായി തിരുവിതാംകൂറിലേക്ക് പോയിരുന്നതും ശാര്ക്കര വഴിയായിരുന്നു. ഒരിക്കല് അതിലൊരു സംഘം ഇവിടെ വഴിയമ്ബലത്തില് സന്ധ്യക്ക് വിശ്രമിച്ച് രാവിലെ യാത്രപുറപ്പെടാന് തയ്യാറെടുക്കുമ്‌ബോള് ശര്ക്കരപ്പാത്രങ്ങളിലൊന്ന് ഇളകുന്നില്ലെന്ന് മനസ്സിലായി. വ്യാപരികള്ക്ക് ശര്ക്കരപ്പാത്രം അവിടെ ഉപേക്ഷിക്കാനും കഴിഞ്ഞിരുന്നില്ല. പ്രശസ്തനായിരുന്ന കൃഷ്ണഭക്തന് വില്വമംഗലത്തു സ്വാമിയാര് അവിടെ വരികയും അവരുടെ ദുഃഖനിവാരണം നടത്തിക്കൊടുക്കുകയും ചെയ്തു. ശര്ക്കരപ്പാത്രത്തില് ഉണ്ടായിരിക്കുന്ന ദേവി ചൈതന്യമാണ് ഇതിനു കാരണമെന്നു അദ്ദേഹം മനസ്സിലാക്കി ആ ചെതന്യത്തെ ശര്ക്കരപാത്രത്തില് നിന്നും മാറ്റി കുടിയിരുത്തിയാണ് അദ്ദേഹം അവിടെ നിന്നും പോയത്. ശര്ക്കരകുടങ്ങളില് നിന്നും വില്വമംഗലത്തു സ്വാമിയാര് മാറ്റി പ്രതിഷ്ഠിച്ച ദേവി ചൈതന്യം പിന്നീട് ശാര്ക്കര ദേവിയായി മാറി. തിരുവിതാംകൂര് രാജാക്കന്മാരുടെ സഹായത്തോടെ ദേവിക്ഷേത്രം നിര്മ്മിക്കുകയും അവിടുത്തെ പ്രതിഷ്ഠ ശാര്ക്കര ഭഗവതിയായും ക്ഷേത്രം ശാര്ക്കര ക്ഷേത്രമായും പിന്നീട് അറിയപ്പെട്ടു.