Latest News

യാത്രാപ്രേമികളെ മാടിവിളിച്ച് കൊല്ലത്തെ സാമ്ബ്രാണിക്കോടി സുന്ദരി

Malayalilife
യാത്രാപ്രേമികളെ മാടിവിളിച്ച് കൊല്ലത്തെ സാമ്ബ്രാണിക്കോടി സുന്ദരി

 സഞ്ചാരികളുടെ ഇഷ്ട സന്ദര്‍ശന കേന്ദ്രമായി ചുരുങ്ങിയ കാലത്തിനുള്ളില്‍ മാറിയ പ്രാക്കുളം സാമ്ബ്രാണിക്കോടി തുരുത്തില്‍, സൗന്ദര്യത്തിനൊപ്പം തന്നെ ഏറെ  അപകടങ്ങളും പതിയിരിപ്പുണ്ട്. ഇവിടെ പ്രധാനമായും കാണികളെ ആകര്ഷിപ്പിക്കുന്നത് സംസ്ഥാനത്ത് ആഴത്തില്‍ രണ്ടാം സ്ഥാനത്തുള്ള അഷ്ടമുടികായലിന്റെ ഒത്തനടുക്ക് മുട്ടൊപ്പം വെള്ളത്തില്‍ കണ്ടല്‍ കാടുകളുടെ ഭംഗി ആസ്വദിക്കാമെന്ന പ്രത്യേകതയാണ്.  ടൂറിസം വകുപ്പിന്റേതടക്കമുള്ള കണക്കുകള്‍ പ്രകാരം അവധി ദിവസങ്ങളില്‍ 3000 മുതല്‍ 5000 സഞ്ചാരികള്‍ വരെ എത്തുന്നുണ്ട്.

എന്നാല്‍  യാതൊരു സംവിധാനങ്ങളും സഞ്ചാരികളുടെ സുരക്ഷയ്ക്ക് അധികൃതര്‍ ഒരുക്കിയിട്ടില്ല. ചുറ്റും വേലി, ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി, ലൈഫ് ഗാര്‍ഡുകളുടെ സേവനം എന്നിവയൊക്കെ പ്രഖ്യാപിച്ചിട്ട് കാലങ്ങളായെങ്കിലും നടപടിയില്ല.  ജില്ലാ കളക്ടര്‍ തുരുത്തില്‍ കച്ചവടം നിരോധിച്ച്‌  ഉത്തരവിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അവ നടപ്പാക്കാനും അധികൃതര്‍ ശ്രമിച്ചിട്ടില്ല.

മുട്ടൊപ്പം മാത്രമാണ് സാമ്ബ്രാണിക്കോടി തുരുത്തില്‍  വെള്ളമെങ്കിലും അല്‍പം മാറിയാല്‍ ആഴത്തിലേക്ക് പതിക്കും. ഇതുവഴിയാണ് ദിനംപ്രതി കോവളം - കോട്ടപ്പുറം ദേശീയ ജലപാതയും കടലില്‍പോകുന്ന വലുപ്പമേറിയ മത്സ്യബന്ധന ബോട്ടുകളുടെ പാതയും . അഷ്ടമുടിക്കായലിന്റെ മറ്റൊരു പ്രത്യേകത വൈകുന്നേരങ്ങളില്‍ പ്രക്ഷുബ്‌ധമാകുന്ന കാറ്റും തിരയുമാണ്. സ്ഥിരമായി വള്ളം നിയന്ത്രിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ശക്തമായ കാറ്റില്‍ പോലും ചില അവസരങ്ങളില്‍ അപകടം സംഭവിക്കാറുണ്ട്. മൂന്നോളം മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ  ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. 

Read more topics: # sambranikodi thurutthu in kollam
sambranikodi thurutthu in kollam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES