Latest News

ക്രിസ്മസ്സിന് ഊട്ടിയിലേക്കൊരു യാത്ര പോകാം!

Malayalilife
ക്രിസ്മസ്സിന് ഊട്ടിയിലേക്കൊരു യാത്ര പോകാം!


ട്ടി ഉള്‍പ്പെടുന്ന നീലഗിരി മലനിരകള്‍ ഏകദേശം 35 മൈല്‍ നീളവും 20മൈല്‍ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഠഭൂമിയാണ്. ഇത് പശ്ചിമഘട്ടത്തിനും പൂര്‍വ്വഘട്ടത്തിനും ഇടക്കാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്. വടക്കുഭാഗം മൊയാര്‍ നദിയാണ്. ഇത് ദന്നായന്കോട്ടയ്ക്കടുത്തായി ഭവാനി നദിയില്‍ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്. കിഴക്കു ഭാഗത്ത് പൈക്കാര നദി അതിര്‍ സൃഷ്ടിക്കുന്നു. കിഴക്ക് പേരങ്ങനാട് മേര്‍ക്കുനാട് തോടനാട് കുണ്ടനാട് ഇതില്‍ ആദ്യത്തെ രണ്ട് ഭാഗങ്ങള്‍ ചേര്‍ന്നതാണ് കുണൂര്‍. മറ്റു രണ്ടു ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഊട്ടി. ഊട്ടിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ദൊഡ്ഡബേട്ട എന്നാണറിയപ്പെടുന്നത്. 8640 അടി ഉയരമുള്ള ഇത് ഊട്ടിക്ക് തൊട്ടു കിഴക്കായാണ് ഉള്ളത്. ആനമുടിയും, മീശപ്പുലിമലയും കഴിഞ്ഞാല്‍ ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ മലയാണ് ഇത്. ഊട്ടിയില്‍ നിന്ന് ഈ മലകള്‍ കാണുവാന്‍ പ്രയാസമാണ് എന്നാല്‍ അകലെ മറ്റു ഭാഗങ്ങളില്‍ നിന്നേ ഇതിന്റെ യഥാര്‍ത്ഥ വലിപ്പം മനസ്സിലാക്കാന്‍ സാധിക്കൂ. ദൊഡ്ഡബേട്ടയ്ക്ക് കിഴക്കും തെക്കുമുള്ള ഭൂഭാഗങ്ങള്‍ കൃഷിക്കായി വളരെയധികം ഉപയോഗിക്കപ്പെട്ടിരിക്കുന്നു. 

ബഡക വര്‍ഗ്ഗക്കാരാണ് ഇവിടെ കൂടുതലും കൃഷി ചെയ്യുന്നത്. അവര്‍ ഓരോ വര്‍ഷവും പുതിയ പുതിയ ഭൂമിയിലേക്ക് കൃഷി മാറ്റുന്നവരാണ് ദൊഡ്ഡബേട്ടയുടെ പടിഞ്ഞാറ് ബഡഗര്‍ കുറവാണ്. ഈ ഭാഗം പച്ചക്കുന്നുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് ഇന്ന് പലതട്ടുകളായി കൃഷിക്കായും ആവാസകേന്ദ്രങ്ങള്‍ക്കായും ഉപയോഗിച്ചിരിക്കുന്നു. ഊട്ടിയില്‍ തന്നെ കാണപ്പെടുന്ന ഉയരം കൂടിയ മറ്റു മൂന്നു മലകള്‍ സ്‌നോഡോണ്‍ (8299 അടി), എല്‍ക് ഹില്‍ (8090 അടി), ക്ലബ്ഹില്‍ (8030 അടി) എന്നിവയാണ്. ദോഡ്ഡബേട്ടയും മറ്റു മൂന്നു മലകളും ചേര്‍ന്ന് ചുറ്റപ്പെട്ടിരിക്കുന്നു. സെന്റ് സ്റ്റീഫന്‍സ് ദേവാലയം 7449 അടി ഉയരത്തിലും സ്ഥിതിചെയ്യുന്നു. ദോഡ്‌ബേട്ടയുടെ തെക്ക് ഭാഗം ഉയരം കുറഞ്ഞ ഭൂഭാഗമാണ്. ദേവഷോല എന്ന നീല പശമരങ്ങള്‍ അധികമായുള്ള പ്രദേശമാണ് ഇത്. വീണ്ടും കിഴക്കോട്ട് പോയാല്‍ 5601 അടി ഉയരമുള്ള കുളകമ്പൈ മലകള്‍ ആണ്. ഇവിടെ ഇരുള വര്‍ഗ്ഗത്തില്‍ പെട്ടവരാണ് കൂടുതലായും വസിക്കുന്നത്. ഊട്ടിക്കും കോത്തഗിരിക്കും ഇടക്കായാണ് റള്ളിയമല സ്ഥിതിചെയ്യുന്നത്. ദൊഡ്ഡബേട്ടക്ക് പടിഞ്ഞാറ് ഉയരം കൂടിയ മലകള്‍ ആണ്. മൂന്ന് വന്‍ മലനിരകളാണീഭാഗത്ത് ശ്രദ്ധേയമായിട്ടുള്ളത്. ഇവ ഹെക്കൂബ (ഉള്‍നാട്), സ്റ്റെയര്‍കേസ് (കട്ടക്കാട്), ഷാസ് പ്ലാന്റേഷന്‍ എന്നിവയാണ്. നീലഗിരി ജില്ലയുടെ ദക്ഷിണ-പശ്ചിമ അതിര്‍ത്തിയാകുന്ന ഭാഗമാണ് കുന്ദ. പ്രശസ്ത്മായാ അവലാഞ്ചെ മലകള്‍ ഇവിടേയാണ്. 8497 അടി ഉയരമുള്ള കുഡിക്കാടും 8,613 അടി ഉയരമുള്ള കോളാരിയും ഇതിലാണ്.മറ്റ് ശ്രദ്ധേയമായ മലകള്‍ മുക്കാര്‍ത്തി മല, പിച്ചളമല, നീലഗിരി പീക്ക് എന്നിവയാണ്. ഇതില്‍ മുക്കര്‍ത്തി മലകളില്‍ കുറിഞ്ഞി പൂക്കള്‍ ധാരാളമായി കാണപ്പെടുന്നു.
 

Read more topics: # ooty travel ,# places
ooty travel places

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES