Latest News

നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്ക് ഒരു യാത്ര..

Malayalilife
 നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറിലേക്ക്  ഒരു യാത്ര..

മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ പോയാലോ എന്ന ചിന്ത ഉടലെടുത്തത് പെട്ടന്നാണ്. 12 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണുവാനും ഒരു ഭാഗ്യം വേണം. പിന്നെ ഒന്നും ഓര്‍ത്തില്ല വണ്ടി എടുത്ത് യാത്ര തിരിച്ചു. മൂന്നാറില്‍ പ്രധാനമായും രണ്ടു സ്ഥലങ്ങളിലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്. ഒന്ന് രാജമല - പൊതുവെ ഇവിടെ സഞ്ചാരികളുടെ നല്ല തിരക്കായിരിക്കും. പ്രത്യേകിച്ച് ഇപ്പോള്‍ സീസണ്‍ സമയമായതുകൊണ്ട്. അതുകൊണ്ട് രാജമലയിലേക്ക് ഞങ്ങള്‍ പോകുന്നില്ല എന്ന് തീരുമാനിച്ചു. പിന്നെയുള്ളത് കൊളുക്കുമലയാണ്. കൊളുക്കുമലയില്‍ അത്യാവശ്യം നല്ലരീതിയില്‍ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട് എന്ന് ഹോട്ടലിലെ ആളുകള്‍ വഴി അറിയുവാനിടയായി. കൊളുക്കുമല പോകുവാനായി സൂര്യനെല്ലി വരെ നമുക്ക് നമ്മുടെ സ്വന്തം വണ്ടിയില്‍ പോകാവുന്നതാണ്. പിന്നെ അവിടെ നിന്നും ജീപ്പ് വിളിച്ചു വേണം കൊളുക്കുമലയിലേക്ക് പോകുവാന്‍. പുറത്തു നിന്നുള്ള വാഹനങ്ങള്‍ അവിടേക്ക് പ്രവേശിപ്പിക്കില്ല എന്നാണു അറിഞ്ഞത്. എന്തായാലും കിട്ടിയ വിവരങ്ങള്‍ വെച്ച്   യാത്ര തുടങ്ങി.

 

ഞങ്ങളുടെ കൂടെ ഡ്രീം ക്യാച്ചര്‍ റിസോര്‍ട്ടിന്റെ ആളായ സുഹൃത്ത് മോണ്‍സനും ചേര്‍ന്നു. അങ്ങനെ ഞങ്ങള്‍ യാത്ര തുടങ്ങി. ഓഗസ്റ്റ് മാസത്തെ പ്രളയത്തിലും മണ്ണിടിച്ചിലിലും അവിടേക്കുള്ള വഴിയൊക്കെ തകര്‍ന്നിരുന്നു എങ്കിലും ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു. പോകുന്ന വഴിയില്‍ ചിലയിടങ്ങളില്‍ കാഴ്ചയെ മറച്ചുകൊണ്ട് കോടമഞ്ഞു മൂടി. ഡ്രൈവര്‍മാര്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ സൂര്യനെല്ലിയിലെ എത്തിച്ചേര്‍ന്നു. സൂര്യനെല്ലിയിലെ നിന്നും രണ്ടായിരം രൂപയാണ് ഒരു ജീപ്പിനു ചാര്‍ജ്ജ് ആകുന്നത്. അങ്ങനെ ഞങ്ങള്‍ പണം അടച്ചു ഫോം ഫില്‍ ചെയ്തുകൊണ്ട് യാത്രയ്ക്ക് തയ്യാറായി. കിടിലന്‍ ജീപ്പ് യാത്രയായിരുന്നു പിന്നീട് ഞങ്ങളെ അതിശയിപ്പിച്ചത്. കൊളുക്കുമലയിലേക്കുള്ള വഴി ഒരു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആയതിനാലാണ് പുറമെ നിന്നുള്ള വാഹനങ്ങള്‍ ഇവിടേക്ക് പ്രവേശിപ്പിക്കാത്തത്. പോകുന്ന വഴിയില്‍ ഹാരിസണ്‍ മലയാളത്തിന്റെ ഒരു ടീ ഫാക്ടറിയുണ്ട്. ഒരാള്‍ക്ക് 150 രൂപ വീതം നല്‍കിയാല്‍ അതിനകത്ത് കയറി കാണുവാനും മറ്റും സാധിക്കും. എന്തായാലും ഞങ്ങളുടെ ഉദ്ദേശ്യം നീലക്കുറിഞ്ഞി കാണുക എന്നതായിരുന്നതിനാല്‍ ടീ ഫാക്ടറിയില്‍ കയറുവാന്‍ നിന്നില്ല.

കൊളുക്കുമലയിലേക്ക് ഞാന്‍ ഇതിനു മുന്‍പ് വന്നിട്ടുണ്ടെങ്കിലും നീലക്കുറിഞ്ഞിപൂത്തുനില്‍ക്കുന്നത് കാണാന്‍ വന്ന ട്രിപ്പിനു ഒരു പ്രത്യേകത തന്നെയുണ്ട്. പ്രകൃതി മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുറച്ചങ്ങോട്ടു കഴിഞ്ഞപ്പോള്‍ പിന്നെ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ഓഫ് റോഡ് യാത്ര ആരംഭിച്ചു. പോകുന്ന വഴി ഒരിടത്തു നിന്നും നല്ല ഫ്രഷ് കാരാട്ടും ഞങ്ങള്‍ വാങ്ങി. സൂര്യനെല്ലിയിലെ നിന്നും ഏകദേശം ഒരു മണിക്കൂറോളം എടുക്കും കൊളുക്കുമലയിലേക്ക് പോകുവാന്‍.

neelakurinji-in-munnar-travel- experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES