കർക്കിടക മാസത്തിൽ നാലമ്പല ദർശനം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. കർക്കിടക മാസത്തിൽ ക്ഷേത്ര ദർശനത്തിന് അത്രയേറെ പ്രാധാന്യവും നൽകി വരുന്നുണ്ട്. എന്നാൽ ഇപ്പോൾ കെഎസ്‌ആര്‍ടിസി ബഡ്ജ്റ്റ് ടൂറിസം സെല്ല് നടത്തുന്ന കര്‍ക്കിട മാസത്തെ നാലമ്ബല ദര്‍ശന തീര്‍ത്ഥയാത്ര ജൂലൈ 23 ന് രാത്രി 7 മണിക്ക് തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കും.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്നക്ഷേത്രം എന്നിവടങ്ങിലേക്കാണ് കർക്കിടക മാസത്തിലെ തീര്‍ത്ഥയാര്‍ത്ഥ നടത്തുക. ദര്‍ശത്തിനും , വഴിപാടിനുമുള്ള പ്രത്യേക സൗകര്യവും കെഎസ്‌ആര്‍ടി യാത്രക്കാര്‍ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 91 88 61 93 68 എന്ന നമ്ബരില്‍ ബന്ധപ്പെടാം.