കൊടുംകാടിനുള്ളിലെ കണ്ണകി ക്ഷേത്രം; മംഗളാദേവി ക്ഷേത്രത്തെ അറിയാം

Malayalilife
topbanner
 കൊടുംകാടിനുള്ളിലെ കണ്ണകി ക്ഷേത്രം; മംഗളാദേവി ക്ഷേത്രത്തെ അറിയാം

നുഷ്യര്‍ക്ക് പ്രവേശനം വര്‍ഷത്തിലൊരിക്കല്‍ മാത്രം... ആ ഒരൊറ്റ ദിവസത്തിനായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും സഞ്ചാരികളും വിശ്വാസികളും ചരിത്രപ്രേമികളും നീണ്ട കാത്തിരിപ്പിലാണ്. വിശ്വാസങ്ങളും ഐതിഹ്യങ്ങളും വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്ത വിധത്തില്‍ ഇഴപിരിഞ്ഞു കിടക്കുന്ന ഇടമാണ് ഇടുക്കി കുമളിക്ക് സമീപം സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രം.

കേരളാ-തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലായാണ് പ്രസിദ്ധവും പൗരാണികവുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏക കണ്ണകി ക്ഷേത്രം എന്നു വിശേഷിപ്പിക്കുന്ന ഇവിടം പശ്ചിമഘട്ട മലനിരകള്‍ക്കിടയിലെ , കൊടുംകാടിനുള്ളിലാണ് മംഗളാദേവി ക്ഷേത്രമുള്ളത്.

കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം പുരാതനമായ നിര്‍മ്മാണശൈലിയില്‍ തീര്‍ത്തിരിക്കുന്ന ക്ഷേത്രം കരിങ്കല്ലുകള്‍ അടുക്കി എടുത്തുവെച്ച പോലെ, പാണ്ഡ്യന്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ പലഭാഗങ്ങളും ഇടിഞ്ഞുപൊളിഞ്ഞ അവസ്ഥയിലാണുള്ളത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ചൈത്രമാസത്തിലെ ചിത്തിര നാളിലെ പൗര്‍ണ്ണമി അഥവാ ചിത്രപൗര്‍ണ്ണമി ദിനത്തില്‍ മാത്രമാണ് ഇവിടേക്ക് പ്രവേശിക്കുവാന്‍ കഴിയുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1337 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് വനത്തിനുള്ളൂടെ മാത്രമേ എത്തിച്ചേരുവാന്‍ സാധിക്കൂ. തേക്കടിക്ക് സമീപത്തുള്ള കുമളില്‍ നിന്നും ജീപ്പിനോ വനപാതയിലൂടെ കാല്‍നടയായോ ഇവിടേക്ക് വരാം. കുമളി സ്റ്റാന്‍ഡില്‍ നിന്നും ട്രിപ്പ് ജീപ്പുകള്‍ സര്‍വീസ് നടത്താറുണ്ട്. കുമളിയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരമുണ്ട് കാടിനുള്ളിലെ ക്ഷേത്രത്തിലേക്ക്. കാട്ടുവഴിയിലൂടെയുള്ള യാത്ര സാഹസികമാണെന്ന് പറയേണ്ടതില്ലല്ലോ. ക്ഷേത്രത്തിന് കുറച്ചു ദൂരെ വരെ മാത്രമേ ജീപ്പുകള്‍ പോവുകയുള്ളൂ. ബാക്കി ദൂരം നടന്നു വേണം ക്ഷേത്രത്തിലെത്തുവാന്‍. യാത്രയില്‍ സഹായങ്ങളുമായി കേരള-തമിഴ്‌നാട് സര്‍ക്കാരുകള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും. ഒരു തരത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളും യാത്രയില്‍ വനത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല.

ചിത്രപൗര്‍ണ്ണമി 2023 ഈ വര്‍ഷത്തെ മംഗളാദേവി ചിത്രപൗര്‍ണ്ണമി ഉത്സവം മെയ് 5 ന് ആണ് നടത്തപ്പെട്ടത്. സാധാരണയായി സന്ദര്‍ശകര്‍ക്കും വിശ്വാസികള്‍ക്കും രാവിലെ 6 മുതല്‍ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് പ്രവേശനം അനുവദിക്കുന്നത്. രണ്ട് മണിക്ക് ശേഷം ആരെയും പ്രവേശിക്കുവാന്‍ അനുവദിക്കില്ല. അഞ്ച് മണിയോടു കൂടി എല്ലാവരും പൂര്‍ണ്ണമായും അവിടെ നിന്നും ഇറങ്ങേണ്ടതാണ്. രണ്ടു സംസ്ഥാനങ്ങളുടെയും മേല്‍ നോട്ടത്തിലാണ് ഉത്സവം നടക്കുന്നത്.

mangaladevi temple travel

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES