Latest News

ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീര്‍ കറങ്ങാം

Malayalilife
 ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീര്‍ കറങ്ങാം

ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമെന്ന് സഞ്ചാരികള്‍ വീണ്ടും വീണ്ടും ഉറപ്പിക്കുന്ന ഇടം.ഇവിടെ ശൈത്യകാലം വരുന്നതും മഞ്ഞു പെയ്യുന്നതും എല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്. സ്വന്തം നാടിന്റെ കാഴ്ചകള്‍ പോലെ തന്നെ മലയാളികള്‍ ആഘോഷമാക്കുന്ന സ്ഥലങ്ങളിലൊന്നാണ് കാശ്മീരും. 

കാശ്മീര്‍ യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്ത സഞ്ചാരികള്‍ ചുരുക്കമായിരിക്കും. കാശ്മീര്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതിനുള്ള സമയം ഇതാ ഇപ്പോള്‍ വന്നിരിക്കുകയാണ്. മഞ്ഞുപെയ്തു തുടങ്ങുന്ന നവംബര്‍ മുതല്‍ സൂര്യന്‍ മുഖം കാണിച്ചെത്തുന്ന മാര്‍ച്ച് വരെയുള്ള സമയമാണ് കാശ്മീര്‍ യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയം. താഴ്വരയില്‍ മഞ്ഞു വീണ് തുടങ്ങിയതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും ആരംഭിച്ചിട്ടുണ്ട്. ഇതാ ഈ വിന്റര്‍ സീസണില്‍ എന്തുകൊണ്ട് കാശ്മീര്‍ സന്ദര്‍ശിക്കണം എന്നു നോക്കാം.

500 പടികള്‍ക്കപ്പുറത്തെ സൂര്യോദയം, ഭീമ ബകാസുര ബേട്ട ഹൈക്കിങ്, നന്ദി ഹില്‍സ് മാറി നില്‍ക്കും! എന്തുകൊണ്ട് വിന്റര്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ ധൈര്യമായി ബാഗ് പാക്ക് ചെയ്യാവുന്ന സ്ഥലമാണ് കാശ്മീര്‍. നമ്മുടെ നാട്ടില്‍ വേനല്‍ കത്തി നില്‍ക്കുന്ന സമയം നോക്കിയാണ് പലരും കാശ്മീര്‍ യാത്ര പ്ലാന്‍ ചെയ്യുന്നത്. ചൂടില്‍ നിന്നും രക്ഷപെട്ട് കാശ്മീര്‍ കണ്ടുവരാം എന്നതാവും പ്രധാന ലക്ഷ്യം. എന്നാല്‍ മഞ്ഞില്‍ പൊതിഞ്ഞ് നില്‍ക്കുന്ന കാശ്മീര്‍ കാണണമെങ്കില്‍, അതിന്റെ ഭംഗി ആസ്വദിക്കണമെങ്കില്‍, വരേണ്ട സമയം ശൈത്യകാലമാണ്. 

ഒക്ടോബര്‍ അവസാനം അല്ലെങ്കില്‍ നവംബര്‍ തുടക്കം മുതല്‍ മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന കാശ്മീര്‍ ശൈത്യം ഇവിടെ വരാന്‍ പറ്റിയ സമയം കൂടിയാണ്. കാശ്മീരില്‍ മഞ്ഞുവീഴ്ച! സ്വര്‍ഗ്ഗതുല്യമായി ഗുല്‍മാര്‍ഗ്, സഞ്ചാരികള്‍ ഒഴുകുന്നു... മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന ലോകം കനത്ത തണുപ്പും മഞ്ഞു വീഴ്ചയും കുളിരും ഒക്കെ ചേരുന്നതാണ് ഇവിടുത്തെ മഞ്ഞുകാലം. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായ ശ്രീനഗര്‍, പഹല്‍ഗാം. ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ഗുരെസ് വാലി എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും അതിന്റെ ഭംഗിയുടെ പതിന്മടങ്ങായി കണ്ണും മനസ്സും നിറച്ചു നില്‍ക്കുന്ന കാഴ്ച ഈ ജന്മത്തില്‍ ഒരിക്കലെങ്കിലും കാണണം എന്നേ പറയാനുള്ളൂ. ഏതു സ്ഥലത്തു ചെന്നാലും അത്ഭുതപ്പെടുത്തുന്ന ഭംഗിയാണ് ഈ സമയത്ത് കാശ്മീരിനുള്ളത്. 

അത് വന്ന് കണ്ടില്ലെങ്കില്‍ വന്‍ നഷ്ട ആയിരിക്കും യാത്രകളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത്. സ്‌നോ ട്രെക്കിങ് മഞ്ഞുകാലത്ത് കാശ്മീര്‍ തരുന്ന സന്തോഷങ്ങളിലൊന്ന് ഇവിടുത്തെ സ്‌നോ ട്രെക്കിങ് ആണ്. മഞ്ഞു പുതഞ്ഞു കിടക്കുന് ഇവിടുത്തെ പര്‍വ്വതങ്ങളിലേക്ക് കയറാനായി സഞ്ചാരികള്‍ ലോകത്തിന്റെ പലഭാഗത്തു നിന്നും എത്തുന്നു. കാശ്മീരിലെ തടാകങ്ങള്‍ക്കും പര്‍വ്വതങ്ങള്‍ക്കും മറ്റൊരു സമയത്തുമില്ലാത്ത ഭംഗി ഈ സമയത്ത് കണ്ടെത്താന്‍ കഴിയും. സിന്ധ്, ലഡാര്‍ വാലി തുടങ്ങിയ സ്ഥലങ്ങളാണ് സ്‌നോ ട്രെക്കിങ്ങിന് പറ്റിയ ഇടങ്ങള്‍. സുരക്ഷിതത്വം ഉറപ്പു വരുത്തി മാത്രമേ സ്‌നോ ട്രെക്കിങ് ചെയ്യാവൂ. ഷില്ലോങ് ചെറി ബ്ലോസം ഫെസ്റ്റിവല്‍ 2023: പൂത്തുലഞ്ഞ് നാടും നഗരവും, ചെറി വസന്തം കാണാന്‍ ജപ്പാന്‍ വരെ പോകേണ്ട! ഗുല്‍മാര്‍ഗിലെ സ്‌കീയിങ് കാശ്മീര്‍ വിന്റര്‍ യാത്രയില്‍ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് ഗുല്‍മാര്‍ഗ്. 

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഹില്‍ സ്റ്റേഷനുകളിലൊന്നായ ഗുല്‍മാര്‍ഗ് സ്‌കീയിങ്ങിനും പ്രസിദ്ധമാണ്. ഗുല്‍മാര്‍ഗ് കണ്ടുള്ള ഗൊണ്ടോള അഥവാ കേബിള്‍ കാര്‍ റൈഡ് ഇവിടെ ചെയ്യാന്‍ പറ്റിയ കാര്യമാണ്. മഞ്ഞുവീഴ്ച ആരംഭിച്ചാല്‍ പിന്നെ ഇവിടെ സ്‌കീയിങ് നടത്തുന്നവരുടെ തിരക്കാണ്. ചാദര്‍ ട്രക്കിങ് ശൈത്യകാലത്ത് കാശ്മീരില്‍ ചെയ്യാന്‍ പറ്റിയ ഏറ്റവും സാഹസികവും കൗതുകകരവുമായ കാര്യങ്ങളിലൊന്നാണ് ചാദര്‍ ട്രെക്കിങ്. മഞ്ഞുകാലത്ത് വെള്ളം കട്ടിയായി ഉറഞ്ഞുപോയ നദിക്കു മുകളിലൂടെ തണുപ്പിലുള്ള നടത്തമാണ് അതിസാഹസികമായ ചാദര്‍ ട്രക്കിങ്. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ സന്‍സ്‌കാര്‍ നദിയിലെ വെള്ളത്തിന് മുകളിലൂടെ ചില്ലിങ് എന്ന സ്ഥലം മുതല്‍ സന്‍സ്‌കര്‍ വാലി വരെയുള്ള നടത്തമാണ് ചാദര്‍ ട്രക്കിങ്. 

ഒരാഴ്ചയോളം നീളുന്ന യാത്രയാണിത്. മൈനസ് 17 ഡിഗ്രി മുതല്‍ രാത്രിയില്‍ മൈനസ് 30 വരെ എത്തുന്ന തണുപ്പിനെ പ്രതിരോധിച്ച് വേണം ഈ യാത്ര പോകാന്‍. ജനുവരി മുതല്‍ ഫെബ്രുവരി വരെയാണ് ചാദാര്‍ ട്രെക്കിങ് സീസണ്‍. വിമാനയാത്രയിലെ തെറ്റുകള്‍.. ദീര്‍ഘദൂര യാത്രയില്‍ ഈ കാര്യങ്ങള്‍ ചെയ്താല്‍ അടിപൊളിയാക്കാം, മടുപ്പേയില്ല ബേതബ് വാലി കാണാം കുതിരപ്പുറത്തു കയറി ബേതാബ് വാലി കാണാന്‍ പോകുന്നത് ഇവിടെ മഞ്ഞുകാലത്ത് ചെയ്യാന്‍ പറ്റിയ നിരവധി കാര്യങ്ങളിലൊന്നാണ്. താഴ്വാരയുടെ വിവിധ ഭാഗങ്ങളിലേക്ക് കുതിരപ്പുറത്തു കയറി പോയി മഞ്ഞുപുതഞ്ഞു കിടക്കുന്ന കാശ്മീരിനെ കാണാന്‍ കഴിയുകയെന്ന്ത് വളരെ വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ്. 

Read more topics: # കാശ്മീര്‍
kashmir tourism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES