ഇടുക്കി ജില്ലയുടെ ഭൂപടത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ് കാല്‍വരിമൗണ്ട് ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ടൂറിസ്റ്റു കേന്ദ്രമായ കാല്‍വരി മൗണ്ടില്‍ ഇടുക്കി ജലാശയത്തിന്റെ മനോഹരകാഴ്ചക്കൊപ്പം പുല്‍മേടുകളും ഇടുക്കി വന്യജീവി സങ്കേതവും, ജില്ലയുടെ വിദൂരസ്ഥലങ്ങളുടെ ദൃശ്യഭംഗിയും ഇവിടെയെത്തിയാല്‍ ദര്‍ശിക്കാനാവും. കനത്ത ചൂടിലും ഇവിടെത്തെ ഇളം തണുപ്പുള്ള കാറ്റ് സ്വദേശികളെയും,വിദേശികളെയും ഒരുപോലെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നു. ദിവസേന നൂറില്‍ അധികമായ വിനോദസഞ്ചാരികള്‍ ഇവിടം സന്ദര്‍ശിക്കുന്നുണ്ട്.മനോഹരമായ തേയിലത്തോട്ടങ്ങള്‍ ഇവിടെ കാണാനാകും. തൊട്ടടുത്തുതന്നെ തേയിലഫാക്ടറി സന്ദര്‍ശിക്കുവാനുള്ള സൗകര്യവും ലഭ്യമാണ് വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥലം അതുകൊണ്ടുതന്നെ ഇവിടെ ചില നിയന്ത്രണങ്ങളും ഉണ്ട്
രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയാണ് ഇപ്പോള്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. പ്രവേശന ഫീസ് 20 രൂപയാണ് കട്ടപ്പന- ഇടുക്കി റോഡില്‍ കാല്‍വരി മൗണ്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമുകളില്‍ എത്തും.മലമുകളില്‍ വന സംരക്ഷണ സമിതി ഒരുക്കിയിരിക്കുന്ന പൂന്തോട്ടവും ഇടുക്കി അണക്കെട്ടിലെ വെള്ളവും കാണാനാകും. ശനി, ഞായര്‍ ദിവസങ്ങളിലാണ് സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുന്നത്. ഇട ദിവസങ്ങളില്‍ 600-700 പേര്‍ ശരാശരി എത്തുന്ന ഇവിടെ അവധി ദിവസങ്ങളില്‍ 2000 ആളുകള്‍ വരെ എത്തുന്നുണ്ടെന്നാണ് വനസംരക്ഷണ സമിതിയുടെ കണക്ക്. സഞ്ചാരികള്‍ക്ക് തങ്ങുവാന്‍ കോട്ടേജ് സംവിധാനവും ഇവിടെയുണ്ട്.