വിനോദ സഞ്ചാരം ഏവർക്കും പ്രിയപ്പെട്ട ഒന്നാണ്. യാത്രകൾ ചെയ്തും പുതിയ കാഴ്ചകൾ കണ്ടും എല്ലാം ആസ്വദിക്കാനും ഓരോ സ്ഥലത്തെ പറ്റി കൂടുതൽ പഠിക്കാനും എല്ലാം സാധിക്കുകയും ചെയ്യും. അങ്ങനെ ഒരു ഇടമാണ് കാക്കാത്തുരുത്ത്. കേരളത്തിലെ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് കാക്കാത്തുരുത്ത്. എന്നാൽ ആലപ്പുഴ വിനോദ സഞ്ചാരത്തിനായി എത്തിയ ശേഷം പലരും കാണാതെ മടങ്ങി പോകുന്ന ഒരു ഇടമാണ് ഇവിടം. കാക്കത്തുരുത്തെന്ന് ലോകശ്രദ്ധ നേടിയ നാഷണൽ ജോഗ്രഫിക് മാഗസിനിൽ ഇടം പിടിച്ച ഒരു സ്ഥലം കൂടിയാണ്.
കാക്കാത്തുരുത്തിലെ പ്രധാനകാഴ്‌ച എന്ന് പറയുന്നത് അവിടത്തെ അസ്തമയമാണ്. ആലപ്പുഴ എറണാകുളം റൂട്ടിലെ എരമല്ലൂരിൽ നിന്നുമാണ് കാക്കാത്തുരുത്തിലേക്ക് ഉള്ള യാത്ര തുടങ്ങേണ്ടത്. തുരുത്തിലെത്താൻ എരമല്ലൂരിൽ നിന്നും കടത്ത് കയറേണ്ടി വരും. ഈ യാത്രയ്ക്ക് ഏക ആശ്രയം വള്ളം മാത്രമാണ്. എരമല്ലൂരിൽ നിന്നും വെറും അഞ്ചു മിനിട്ട് സമയംകൊണ്ട് തുരുത്തിലേക്കെത്താം. തനി നാട്ടിൻപുറമായ ഒരു പ്രദേശം കൂടിയാണ് ഇവിടം. നിരവധി പേരാണ് സൂര്യൻ മറയുന്ന കാഴ്‌ച കാണാൻ ഇവിടേക്ക് എത്തുന്നത്.
പണ്ടുകാലത്ത് ധാരാളമായി കാക്കകൾ ചേക്കേറിയിരുന്ന സ്ഥലമായതിനാലാണ് വളരെ വ്യത്യസ്‌തമായ കാക്കത്തുരുത്ത് എന്ന പേര് ലഭിക്കാൻ കാരണമായത്. യാത്ര സൗകര്യത്തിനായി മറ്റ് വാഹനങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. ദ്വീപ് ലോകശ്രദ്ധ നേടിയിരുന്നു എങ്കിലും ഈ തുരുത്തിൽ ജീവിക്കുന്നവരുടെ ജീവിതം കഷ്‌ടപ്പാടുകൾ നിറഞ്ഞത് തന്നെയാണ്. ഒരു ആയുർവേദ ആശുപത്രിയും പിന്നെ ഒരു അംഗനവാടിയും മാത്രമാണ് ആകെ ദ്വീപിലുള്ളത്. ഇവർക്ക് മറ്റെല്ലാ ആവശ്യങ്ങൾക്കും കടത്ത് കടക്കേണ്ടി വരുകയും ചെയ്യുന്നു.