Latest News

അറിയാം കൊളുക്കുമലയെ!

Malayalilife
 അറിയാം കൊളുക്കുമലയെ!

ടുക്കിയില്‍ ഉദയാസ്തമയ കാഴ്ചകള്‍ക്ക് മറ്റൊരു സ്ഥലവും തേടേണ്ടതില്ല, തമിഴ്നാട് സംസ്ഥാനത്തിലെ തേനിജില്ലയിലെ ബോഡിനായ്ക്കനൂര്‍മുന്‍സിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പില്‍ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങള്‍ കൊളുക്കുമലയിലാണ് ഉള്ളത്. 75 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാക്ള്‍റ്ററി കൊളുക്കുമലയില്‍ നിലനില്‍ക്കുന്നുണ്ട്.

കോട്ടഗുഡി പ്ലാന്റേഷന്‍ ആണ് ഇപ്പോള്‍ അതിന്റെ ഉടമസ്ഥര്‍. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പടാമല എന്നീ മലകള്‍ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്, മൂന്നാര്‍ പട്ടണത്തില്‍ നിന്നും ഏകദേശം 35 കീലോമീറ്റര്‍ ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാര്‍ഗ്ഗമുള്ള പ്രവേശനം കേരളത്തില്‍ നിന്ന് മാത്രമേയുള്ളൂ, പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ ഈ പ്രദേശം ഫോട്ടോഗ്രാഫേഴ്സിനെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നാണ്

Read more topics: # idukki kolukkumala ,# travel
idukki kolukkumala travel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES