Latest News

 ബ്രറ്റിസ്ലാവയിലെ ഡെവിന്‍ കോട്ട

Malayalilife
 ബ്രറ്റിസ്ലാവയിലെ ഡെവിന്‍ കോട്ട

സ്ലോവാക്കിയയുടെ തലസ്ഥാനമായ ബ്രറ്റിസ്ലാവയില്‍ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ഡെവിന്‍. എഡി 864 മുതല്‍ 17 നൂറ്റാണ്ടിന്റെ തുടക്കം വരെ പല രാജവംശങളുടെയും കൈവശമിരുന്ന ഈ കോട്ട സ്ലോവാക്കിയയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ്. ചെക്കോസ്ലോവാക്കിയയിലെ ഒരു ക്രിസ്ത്യന്‍ വിഭാഗമാണ് മൊറാവിയന്‍  ക്രിസ്‌റ്യന്‍സ് ( Moravian Christians ). ഇവരുടെ സ്ഥാപക പള്ളികളില്‍ ഒരെണ്ണം ഈ കോട്ടയ്കതായിരുന്നു. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയായ ഡാനുബും ( ഉമിൗയല ) മോറേവ് നദിയും കൂടിച്ചേരുന്ന ഈ പ്രദേശം പണ്ടുകാലത്തെ ഒരു ട്രേഡ് റൂട്ട് കൂടിയായിരുന്നു. വെറും 2 യൂറോ മാത്രമാണ് എന്ററി ഫീസ്. കോട്ടയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഒരു ബ്രോഷറും ടിക്കറ്റിനോടൊപ്പം കിട്ടും. സമാധാനപരമായ ഒരു അന്തരീക്ഷമുള്ള അവിടം ഒരു 2 മണിക്കൂര്‍ ചിലവഴിക്കാന്‍ പറ്റിയതാണ്

devin castle bratislava slovakia

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES