തേക്കടിയും കുമളിയും പരുന്തുംപാറയും കാണാൻ വരുന്ന സഞ്ചാരികൾ എറ്റവും അതികം വിട്ട് പോകുന്ന ഒരു സ്ഥലമാണ് ചെല്ലാർകോവിൽ വ്യൂ പോയിന്റ്. അണക്കരയിൽ നിന്നും 4 km മാത്രമാണ് ദൂരം.
PSC എഴുതാൻ വന്ന കസിന്റെ ഒപ്പമാണ് ചെല്ലാർകോവിൽ യാത്ര, പരീക്ഷ കഴിഞ്ഞ് ഒന്നും കഴിക്കാൻ പോലും സമയം കൊടുക്കാതെ മാപ്പിൽ സ്ഥലം കാണിച്ചു പോകാമെന്നു ഞാൻ നിർബന്ധം പിടിച്ചു. ആ സമയം ഞങ്ങൾ മാത്രമായിരുന്നു സന്ദർശകർ ആയിട്ട് ഉണ്ടായിരുന്നത്.
കോമൺ എൻട്രി ഫീ 20/- രൂപയും, വാച്ച് ടവറിൽ കയറുവാൻ 30/- രൂപയുമാണ് നിരക്ക്. അതികം ആളുകൾ ഇല്ലാത്തതിനാൽ ഗൈഡ് ഞങ്ങൾക്ക് സ്ഥലത്തിന്റെ വിശേഷണങ്ങൾ വിവരിച്ചു തന്നു. വർഷത്തിൽ ഒരു പ്രാവശ്യം മാത്രം തുറക്കുന്ന മംഗളാദേവി ദേവി കാനന ക്ഷേത്രവും, മേഘമലകളിൽ മഴ സമയത്ത് ഉണ്ടാകുന്ന വെള്ളച്ചാട്ടങ്ങളുടെ സ്ഥാനവും, കൂടല്ലൂർ, കമ്പം നഗരങ്ങളും, കൃഷിയിടങ്ങളും ടെലെസ്കോപ്പിൽ ഓരോന്നായി കാട്ടി തന്നു. പക്ഷി നിരീക്ഷണത്തിനും അനുയോജ്യമായ സ്ഥലം കൂടിയാണ്. രാമക്കൽമേട് പോലെ കാറ്റിന്റെ പറുദീസാ അല്ല ഇവിടം. എന്തിരുന്നാലും തേക്കടി വരുന്നവർ സമയം ഉണ്ടെങ്കിൽ ഈ സ്ഥലം മിസ്സ് ആക്കരുത്.