Latest News

ഭൂതത്താന്‍കെട്ടില്‍ ബോട്ടിങ്ങിന് തുടക്കമായി; കാടിനെ അറിഞ്ഞുളള യാത്ര തട്ടേക്കാടേക്കും ഞായപ്പിളളിയിലേക്കും

Malayalilife
 ഭൂതത്താന്‍കെട്ടില്‍ ബോട്ടിങ്ങിന് തുടക്കമായി; കാടിനെ അറിഞ്ഞുളള യാത്ര തട്ടേക്കാടേക്കും ഞായപ്പിളളിയിലേക്കും

റണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ ബോട്ടിങ്ങിന് തുടക്കമായി.ബോട്ട് സര്‍വ്വീസുകളുടെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രമുഖ സ്ഥാനം ലഭിക്കത്തക്ക വിധമുള്ള പദ്ധതികളാണ് ഭൂതത്താന്‍കെട്ടില്‍ നടപ്പാക്കി വരുന്നതെന്ന് എം എല്‍ എ പറഞ്ഞു.

വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍,ബോട്ടിങ്ങിന് പുറമെ കയാക്കിങ്ങ് ഉള്‍പ്പെടെ ഒട്ടനവധി ജല കേളികള്‍,രണ്ട് ട്രീ ഹൗസുകള്‍ക്ക് പുറമെ താമസത്തിന് കോട്ടേജുകളും ലഭ്യമാണെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.ഭൂതത്താന്‍കെട്ടില്‍ ഇപ്പോള്‍ 10 ബോട്ടുകള്‍ക്കാണ് സര്‍വ്വീസ് അനുമതി ലഭിച്ചിട്ടുള്ളത്.ഇതില്‍ നാല് വലിയ ഹൗസ് ബോട്ടുകളും,ആറ് ചെറിയ ബോട്ടുകളുമാണുള്ളത്.രാവിലെ 8 ന്  ആരംഭിക്കുന്ന സര്‍വ്വീസ് വൈകിട്ട് 5 വരെയുണ്ടാകും.കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് വലിയ ബോട്ടില്‍ 30 മുതല്‍ 50 ആളുകള്‍ക്ക് വരെ യാത്ര ചെയ്യാം.

ചെറിയ ബോട്ടുകളില്‍ പത്ത് പേര്‍ക്കു വരെ സഞ്ചരിക്കാം.ഇപ്പോള്‍ തട്ടേക്കാട്, ഞായപ്പിള്ളി എന്നീ രണ്ട് ഭാഗങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്.പെരിയാറിന്റെ മടിത്തട്ടിലൂടെ കാടിനെ അറിഞ്ഞുള്ള യാത്രയാണ് സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതെന്നും എം എല്‍ എ പറഞ്ഞു.ബിജു പി നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി പി ഏലിയാസ്,പി എന്‍ ജോസ്,ജോബി വാവച്ചന്‍, ജെയ്‌സണ്‍ ബേബി,ബെസ്സി കുര്യാക്കോസ്,റിജോ തേക്കുംകാട്ടില്‍, പ്രിന്‍സ് മാത്യൂ,റോയി ജോസഫ് തുടങ്ങിയവരും ആദ്യ യാത്രയില്‍ പങ്കാളികളായിരുന്നു.
 

Read more topics: # boat service,# at bhoothathankettu
boat service at bhoothathankettu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES