യാത്രകൾ ഏവർക്കും ഉല്ലാസവും ആനന്ദകരവുമാകുന്നു. യാത്ര പ്രേമികളായ ഏവർക്കും യാത്ര ചെയ്യാൻ വളരെ ഇഷ്‌ടവുമാണ്, നിരവധി കാഴ്ചകളാണ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തുനിന്നും 200-440 കി.മീ അകലെയുള്ള ഒരു ദ്വീപസമൂഹമാണ് ലക്ഷദ്വീപ്. ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റുകൾ ഉള്ള ദ്വീപുകളുടെ സമൂഹമാണിത്. ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഔദ്യോഗികമായി ഉൾക്കൊള്ളുന്നതാണ്. എന്നാൽ ആകെ 36 ദ്വീപുകളും തുരുത്തുകളും ഇതിലെല്ലാം കൂടി ഉണ്ട്. ജലനിരപ്പിനു വെളിയിൽ ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.
ആന്ത്രോത്ത്, അഗത്തി, കവരത്തി, അമിനി, കല്‍പേനി, കടമത്ത് കില്‍ത്താന്‍, ചെത്ത്‌ലാത്, ബിത്ര മിനിക്കോയ്, എന്നിവ ആള്‍താമസം ഉള്ളതും എന്നാൽ ചെറിയാം, ബംഗാരം മുതലായ ദ്വീപുകള്‍ ആള്‍താമസം ഇല്ലാത്ത സ്ഥലങ്ങളുമാണ്. ഇവിടുത്തെ പ്രധാന ഭാഷ മഹല്ല് ഭാഷയാണ്. ലക്ഷദ്വീപിൽ ക്രിസ്റ്റൽ ക്ലീയർ വെള്ളം ആണ് കാണാൻ സാധിക്കുക. എന്നാൽ ഈ വെള്ളത്തിൽ മനോഹരമായ പവിഴ പുറ്റുകൾ അടങ്ങിയ കാഴ്ചകൾ മിഴുവേകുന്ന ഒന്നാണ്.അതേ സമയം ലക്ഷദ്വീപിലെ പ്രധാന ആക്ടിവിറ്റീസ് എന്ന് പറയുന്നത് സ്ക്യൂബ ഡൈവിംഗ്, കയാക്കിങ്, സ്‌നോർകെല്ലിങ് ട്രിപ്പ്, ഗ്ലാസ് ബോട്ടം ബോട്ട് ട്രിപ്പ്, നെറ്റ് ലഗൂൻ, ഫിഷിങ് എന്നിവയാണ്.
ലക്ഷദ്വീപിലേക്ക് യാത്ര പോകുന്ന വേളയിൽ ഏതെങ്കിലുമൊരു തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുത്തുന്നതോടൊപ്പം ആവശ്യത്തിനുള്ള പണവും കരുതേണ്ടിയിരിക്കുന്നു. അവിടെ കാര്‍ഡുപയോഗിച്ചുള്ള പണമിടപാട് ലഭ്യമാകില്ല. ലക്ഷദ്വീപില്‍ മൊബൈല്‍ റൈഞ്ച് എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ എന്നീ നെറ്റ്‌വര്‍ക്കുകള്‍ക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ യാത്ര ചെയ്യുന്നതാണ് ഉചിതം.