Latest News

ദൃശ്യഭംഗി ഒരുക്കി അയ്യപ്പനോവ് വെള്ളച്ചാട്ടം

Malayalilife
topbanner
ദൃശ്യഭംഗി ഒരുക്കി അയ്യപ്പനോവ് വെള്ളച്ചാട്ടം

ഴക്കാലങ്ങളില്‍ മാത്രം സജീവമാകുന്ന വെള്ളച്ചാട്ടങ്ങളില്‍ ഒന്നാണ് മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ കാട്ടിലങ്ങാടി റോഡില്‍ സ്ഥിതി ചെയ്യുന്ന അയ്യപ്പനോവ് വെള്ളച്ചാട്ടം.

റോഡില്‍ നിന്നും പെട്ടന്ന് ശ്രദ്ധിക്കപെടാത്ത അയ്യപ്പനോവിലേക്കു ഏകദേശം 100 മീറ്റര്‍ താഴ്ചയിലേക്ക് ഇറങ്ങി ചെന്നാല്‍ മാത്രമേ അയ്യപ്പനോവിന്റെ യഥാര്‍ത്ഥ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുകയുള്ളൂ . 25 അടിയോളം ഉയരത്തില്‍ നിന്നും ധാരയായി വീഴുന്ന വെള്ളീ കരിങ്കല്‍ പാളികളില്‍ തട്ടി ചിന്നി ചിതറുന്ന കാഴ്ച സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു .

കോട്ടക്കല്‍ നിന്നും വളാഞ്ചേരി റൂട്ടില്‍ വെട്ടിച്ചിറ ടൗണിനു 100 മീറ്റര്‍ മുന്‍പിലായി വലത്തോട്ടുള്ള കാട്ടിലങ്ങാടി റോഡിലൂടെ നാല് കിലോമീറ്റര്‍ ദൂരമാണ് അയ്യപ്പനോവ് വെള്ളച്ചാട്ടത്തിലേക്കുള്ളത്. ജില്ലാ ടൂറിസത്തിന്റെ  മാപ്പുകളില്‍ ഇടം നേടാത്തതു കൊണ്ട് ബോര്‍ഡുകളോ മറ്റു അടയാളങ്ങളോ ഒന്നും തന്നെ കാണാന്‍ കഴിയില്ല.

Read more topics: # beauty of ayyappanovu,# water falls
beauty of ayyappanovu water falls

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES