ഇരട്ടക്കുട്ടികളെ കാണുമ്പോള്‍ ഒന്ന് ശ്രദ്ധ കൊടുക്കുന്നവരാണ് എല്ലാവരും. കാരണം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയാണിത്. എന്നാല്‍ ഫിലിപ്പീന്‍സിലെ ആല്‍ബാദ് ദ്വീപിലേക്ക് ചെന്നാല്‍ ഈ കൗതുക കാഴ്ചയുടെ ഒരു ഘോഷയാത്ര തന്നെ കാണാം. കാരണം ഈ കൊച്ചു ദ്വീപില്‍ ജനിച്ചു വീഴുന്നവരില്‍ അധികവും ഇരട്ടക്കുട്ടികളാണ്
100 ജോടിയിലധികം ഇരട്ടക്കുട്ടികളാണ് ഈ ദ്വീപിലുള്ളത്. മൂന്നിലൊന്ന് വീടുകളില്‍ ഇത്തരത്തില്‍ ഇരട്ടകളുണ്ട്. നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. 80 വയസ്സുള്ള യുഡോസിയ മെറാസും അന്റോണിയ മെറാസുമാണ് പ്രായം കൂടിയ ഇരട്ടകള്‍. തിരിച്ചറിയാന്‍ സാധിക്കാത്ത 78 ജോഡി ഇരട്ടകളും തിരിച്ചറിയാന്‍ സാധിക്കുന്ന 22 ജോഡി ഇരട്ടകളുമാണ് ഇവിടുള്ളത്. ഒരേ തരത്തിലുള്ള വസ്ത്രങ്ങളാണ് കുട്ടിക്കാലം മുതല്‍ ഇരട്ടകള്‍ ധരിക്കുക. ദ്വീപിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് ഇവരെ തമ്മില്‍ മനസിലാക്കാന്‍ സാധിക്കില്ല.
തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ സാദൃശ്യമുള്ള ഇരട്ടകളായിട്ടുള്ളവര്‍ക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. വിവാഹശേഷം ഭാര്യയാണെന്ന് കരുതി ഭാര്യയുടെ സഹോദരിയെ ഭര്‍ത്താവ് കെട്ടിപ്പിടിച്ചതു തുടങ്ങി രസകരവും അല്ലാത്തതുമായ നിരവധി സംഭവങ്ങള്‍ ഇവിടുത്തെ ആള്‍ക്കാര്‍ക്ക് പറയുവാനുണ്ട്. ഇനിയും ഭര്‍ത്താവിന് തെറ്റ് പറ്റാതിരിക്കാന്‍ മൂക്കില്‍ മറുക് കുത്തിയാണ് നടന്നിരുന്നതെന്ന് ആ യുവതി തന്നെ പറയുന്നു.
ദ്വീപില്‍ അധികവും ഇരട്ടകള്‍ ജനിക്കുന്നത് ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇതിനെ സംബന്ധിച്ചുള്ള പഠനത്തിലാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും. ഇരട്ടക്കുട്ടികളെ സംബന്ധിക്കുന്ന ഒരു സര്‍ക്കാര്‍ രേഖകളുമില്ല. 2015 ല്‍ മാത്രം 12 ജോഡി ഇരട്ടക്കുട്ടികള്‍ ദ്വീപില്‍ ജനിച്ചിട്ടുണ്ടെന്നാണ് വിവരം. ജനിതകപരമായുള്ള പ്രശ്‌നങ്ങളാണ് ഇത്തരത്തില്‍ ഇരട്ട ക്കുട്ടികള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ പറയുന്നത് പ്രദേശത്തെ കുടിവെള്ളം പരിശോധിക്കണം എന്നാണ്.