സഞ്ചാരികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന യാത്രകളിലൊന്നാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങ്. കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് എന്നതു മാത്രമല്ല, ബുക്കിങ് മുതല്‍ ട്രെക്കിങ് നടത്തി തിരിച്ചിറങ്ങുന്നു വരെയുള്ള ഓരോ കടമ്പയും അല്പം ക്ലേശകരം തന്നെയാണ്. ഇപ്പോഴിതാ, കാത്തിരുന്ന ദിവസം എത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം ട്രെക്കിങ് സീസണ്‍ ജനുവരി 24 മുതല്‍ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേരളാ വനംവകുപ്പ്.
ജനുവരി 24 ബുധനാഴ്ച മുതല്‍ മാര്‍ച്ച് 2 ശനിയാഴ്ച വരെയാണ് ഈ വര്‍ഷത്തെ ട്രെക്കിങ് സീസണ്‍. അഗസ്ത്യാര്‍കൂടം ട്രെക്കിങ് ബുക്കിങ് ജനുവരി 10 ബുധനാഴ്ച മുതല്‍ ആരംഭിക്കും. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. ഇതില്‍ 70 എണ്ണം ഓണ്‍ലൈന്‍ ബുക്കിങ്ങുകളും ബാക്കി 30 എണ്ണം ഓഫ്‌ലൈന്‍ ബുക്കിങ്ങുകളും ആണ്. എന്നാല്‍ ഓഫ്‌ലൈന്‍ ബുക്കിങ് യാത്രയുടെ തിയതിക്ക് ഒരു ദിവസം മുന്നേ മാത്രമേ ചെയ്യാന്‍ സാധിക്കൂ.
ക്യാന്‍സലേഷന്‍ ഉള്‍പ്പെടെ ഒരു ദിവസം പരമാവധി പങ്കെടുക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം ആണ് നൂറ്. ഭക്ഷണം ഒഴികെ 2500 രൂപയാണ് ട്രെക്കിങ് ഫീസ്. ഇതില്‍ മറ്റെല്ലാ നിരക്കുകളും ഉള്‍പ്പെടും. 14 വയസു മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം.
വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 0471-2360762. പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂര്‍ വഴി ബാംഗ്ലൂരിലേക്ക്, കെഎസ്ആര്‍ടിസി എസി ബസ് സര്‍വീസ്, സമയം നിരക്ക് അഗസ്ത്യാര്‍കൂടം ട്രെക്കിങ് 2024- അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ നല്ല കായിക ക്ഷമതയും നടക്കുവാനും കയറ്റം കയറുവാനും സാധിക്കുന്നവര്‍ മാത്രമേ അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങില്‍ പങ്കെടുക്കാവൂ.
14 വയസു മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് ട്രെക്കിങ്ങില്‍ പങ്കെടുക്കണമെങ്കില്‍ രക്ഷാകര്‍ത്താവിനോടൊപ്പമോ അല്ലെങ്കില്‍ രക്ഷിതാവില്‍ നിന്നുള്ള അനുമതി പത്രം ഉള്‍പ്പെടെയോ യാത്ര അനുവദിക്കൂ. ട്രെക്കിങ് നടത്തുന്നവര്‍ യാത്രയ്ക്ക് ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രക്കിംഗ് ആരംഭിക്കുന്നതിനു മുമ്പായി ഹാജരാക്കണം. പുറത്തിറങ്ങാന്‍ പോലുമാകുന്നില്ല, മൈനസ് 40ഉം കടന്ന് ഫിന്‍ലന്‍ഡും സ്വീഡനും, 24 വര്‍ഷത്തിലെ ഏറ്റവും തണുത്ത ദിവസങ്ങള്‍ വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ് സൈറ്റ് അല്ലെങ്കില്‍ serviceonline.gov.in/trekking സന്ദര്‍ശിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ജനുവരി 10ന് രാവിലെ ബുക്കിങ് ആരംഭിക്കും.
അക്ഷയ കേന്ദ്രങ്ങള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തുന്നവര്‍ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ട്രെക്കിങ്ങില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തേണ്ടി വരും.