കായംകുളം വഴി പോകുന്നവർ തീർച്ചയായും കൃഷ്ണപുരം കൊട്ടാരത്തിലേക്ക് കൂടി സന്ദർശനം നടത്തണം.ഞാൻ ഓരോ പ്രാവിശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ് എന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. യാത്രകൾ, എഴുത്ത്, ഫോട്ടോഗ്രഫി, സൗഹൃദം ഇഷ്ടപ്പെടുന്ന ഒരു സാധാരണക്കാരൻ, കൊല്ലക്കാരൻ.
ഇന്നത്തെ യാത്ര പ്രാചീന തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന ശ്രീ മാർത്താണ്ഡവർമ്മയുടെ (1729-58) കാലത്തു പണി തീർത്ത കൃഷ്ണപുരം കൊട്ടാരത്തിലേക്കായിരുന്നു .രാമയ്യൻ ദളവയുടെ മേൽനോട്ടത്തിൽ, കായംകുളം രാജാവിന്റെ (ഓടനാട് രാജവംശം) കോട്ടകൊത്തളങ്ങൾ ഇടിച്ചു നിരത്തിയ ശേഷം, ചെറിയ തോതിൽ പണി കഴിപ്പിച്ചതാണ് ഈ കൊട്ടാരം.
പിൽക്കാലത്തു അയ്യപ്പൻ മാർത്താണ്ഡപിള്ള പുതുക്കി പണിയുകയുണ്ടായി.ഈ പതിനാറുക്കെട്ട് കേരള വാസ്തു വിദ്യാ ശൈലിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഒരു സൗധമാണ്. തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്നു പത്മനാഭപുരം കൊട്ടാരത്തിന്റെ ഒരു ഹ്രസ്വരൂപം കൂടിയാണിത്.
കൊട്ടാരം ഇപ്പോൾ കേരള പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിലാണുള്ളത്.